Project Specifications

ഫോര്‍മല്‍ ലിവിങ്

മിതമായ ഒരുക്കങ്ങളുള്ള ഫോര്‍മല്‍ ലിവിങ് ബാല്‍ക്കണിയിലേക്ക് കാഴ്ചയെത്തും വിധത്തില്‍ പരമാവധി ഇരിപ്പിടങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് ഒരുക്കിയത്. ആവശ്യാനുസാരം വിഭജിക്കാവുന്ന ‘C’ ഷേപ്പിലുള്ള രണ്ടു ടേബിളുകള്‍ കൂട്ടിയിണക്കിയതാണ് ഇവിടുത്തെ കോഫിടേബിള്‍. കോഫി ടേബിള്‍ കൂടാതെ ആവശ്യാനുസാരം വേര്‍പെടുത്താവുന്ന രണ്ട് സൈഡ് ടേബിളുകള്‍ അടങ്ങിയ യൂണിറ്റും ഇവിടെയുണ്ട്. ദോഹയിലെ നഗരക്കാഴ്ചകളാണ് ഫോര്‍മല്‍ ലിവിങ്ങില്‍ ഇടംനേടിയത്. വാള്‍പേപ്പര്‍ ഒട്ടിച്ചാണ് ഇരുലിവിങ്ങുകളുടേയും ചുമര്‍ അലങ്കരിച്ചത്.

ഫാമിലി ലിവിങ്

രണ്ടാമത്തെ ഫ്‌ളാറ്റിന്റെ ലിവിങ് കം ഡൈനിങ് ഏരിയകള്‍ സംയോജിപ്പിച്ചാണ് ഫാമിലി ലിവിങ് ഒരുക്കിയത്. ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നുള്ള പാസേജ് വഴിയാണ് ഇവിടേക്ക് പ്രവേശനം. വെനീര്‍ പാനലിങ് ചെയ്ത് എല്‍ ഇഡി ലൈറ്റും കൊടുത്താണ് തുറസ്സായ നയത്തിലൊരുക്കിയ ഇരുലിവിങ്ങു കളിലേയും പില്ലറുകള്‍ മറച്ചത്. ആവശ്യാനുസാരം ഇരുന്നും കിടന്നും ടിവി കാണത്തക്ക വിധമു ള്ള ഇരിപ്പിടങ്ങളാണ് ഫാമിലി ലിവിങ്ങിലേത്. കൊച്ചിയിലെ ചീനവലകളുടെ ചിത്രമാണ് ഇവിടു ത്തെ ചുമരിലുള്ളത്. രണ്ടു ലിവിങ് സ്‌പേസുകള്‍ക്കും അനുബന്ധമായി ഡെക്ക് ഫ്‌ളോറിങ് ചെയ്ത ബാല്‍ക്കണികളുമുണ്ട്.

കിടപ്പുമുറികള്‍

ഇളംനിറങ്ങള്‍ ചാലിച്ച് വുഡന്‍ ലാമിനേറ്റ് ഫ്‌ളോറിങ്ങോടെ ഒരുക്കിയ നാല് ബാത് അറ്റാച്ച്ഡ് ബെഡ്‌റൂമുകളാണ് ഇവിടെയുള്ളത്. താമസക്കാരുടെ അഭിരുചിയും, ഉപയുക്തതയും ആധാരമാക്കിയ ഒരുക്കങ്ങളാണ് ശയനമുറികളിലെല്ലാം. ഹെഡ്‌സൈഡ് വാളിലുള്ള ആര്‍ക്കിട്രേവിന്റെ നടുവില്‍ വാള്‍പേപ്പര്‍ ഒട്ടിച്ച് ലൈറ്റിങ്ങും നല്‍കിയാണ് മാസ്റ്റര്‍ ബെഡ്‌റൂം ഒരുക്കിയത്. ഇവിടുത്തെ കട്ടിലിനടിയില്‍ ചക്രക്കാലുകളുള്ള പുള്‍ഔട്ട് ക്യാബിനറ്റുകള്‍ ഉള്‍ച്ചേര്‍ത്തത് വ്യത്യസ്തതയാണ്. ബാല്‍ക്കണിയോടു കൂടിയ മാസ്റ്റര്‍ബെഡ്‌റൂമില്‍ വര്‍ക്ക് സ്‌പേസും സജ്ജീകരിച്ചിട്ടുണ്ട്. മകളുടെ ഇഷ്ടങ്ങള്‍ കൂടി കണക്കിലെടുത്താണ് അവരുടെ കിടപ്പുമുറി ഒരുക്കിയത്.

ഡൈനിങ് കം കിച്ചന്‍

വീതി കുറഞ്ഞതെങ്കിലും ഓപ്പണ്‍ നയത്തില്‍ വിശാലമായി ഒരുക്കിയ കിച്ചനാണ് ഇവിടുത്തേത്. എളുപ്പം പരിപാലിക്കാവുന്ന പ്ലൈവുഡ് ലാമിനേറ്റഡ് കബോര്‍ഡുകള്‍, നാനോ വൈറ്റ് ടോപ്പ്, വാള്‍ ടൈല്‍ കൊണ്ടുള്ള ബാക്‌സ്പ്ലാഷ്, മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ് എന്നിവയാണ് കിച്ചനിലെ ഒരുക്കങ്ങള്‍. ലെവല്‍ വ്യതിയാനം മറികടക്കാനായി സീലിങ്ങില്‍ പലതട്ടുകളായി എല്‍ഇഡി ലൈറ്റിങ് ചെയ്തിട്ടുണ്ട്. കിച്ചനില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഉടമസ്ഥര്‍ക്ക് സൗകര്യപ്രദമായി ഇരിയ്ക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ലെതര്‍ ഫിനിഷ് കസേരകളും ബെഞ്ചുമാണ് കിച്ചനോടനുബന്ധമായുള്ള ഡൈനിങ്ങിലുള്ളത്. ഡൈനിങ് ടേബിളിന്റെ ഒരു വശത്ത് ബെഞ്ചിട്ടത് അടുക്കള ജോലികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നുണ്ട്. സ്റ്റീല്‍ കാലുകളുള്ള ടേബിളും ബെഞ്ചുമാണ് ഇവിടുത്തേത് എന്നത് ഡൈനിങ് കം കിച്ചന്റെ പരിപാലനം എളുപ്പമാക്കുന്നുണ്ട്. ക്ലയന്റിന്റെ പ്രത്യേക താല്പര്യം മുന്‍നിര്‍ത്തിയാണ് ഡൈനിങ് കം കിച്ചന്‍ അനൗപചാരികമായി ഒരുക്കിയത്.

Comments are closed.