ഫ്ളൂയിഡ് ഹൗസ്

ഫ്ളോട്ടിങ് എന്ന ദൃശ്യാനുഭവം പകരുന്ന വിധം പരന്നു കിടക്കുന്ന വീടിനെ എടുപ്പുള്ളതാക്കുന്നത് അതിന്‍റെ എലിവേഷനു സ്വീകരിച്ചിട്ടുള്ള മഞ്ഞ, വെള്ള നിറങ്ങളും ചാരനിറമാര്‍ന്ന ക്ലാഡിങ്ങുമാണ്. ഫ്ളൂയിഡ് ഹൗസ് എന്നാണ് ആര്‍ക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്.

ഒരു വീട് എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലുണ്ടാകാനിടയുള്ള രൂപഭാവങ്ങളെ പൊളിച്ചെഴുതുന്ന ഒരു ഡിസൈന്‍ നയം.

ആര്‍ക്കിടെക്ചറിലെ പോസ്റ്റ് മോഡേണിസത്തിന്‍റെ ഘടകങ്ങള്‍ പലതും പ്രകടമാക്കുന്നുണ്ട്, ആര്‍ക്കിടെക്റ്റ് അലക്സ് ജോസഫും ഡോണ അലക്സും ചേര്‍ന്ന് (മൈസ്പേസ് ആര്‍ക്കിടെക്റ്റ്സ്, കോട്ടയം/ഡല്‍ഹി) രൂപകല്‍പന ചെയ്ത വീട്.

ചുറ്റുമതിലില്‍ നിന്നുതന്നെ വ്യത്യസ്തമായ ഡിസൈന്‍ നയം തിരിച്ചറിയാം. മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന് നേര്‍രേഖകളിലൂടെ സഞ്ചരിച്ച് പിന്നീട് വളഞ്ഞ് തിരിഞ്ഞ് മുകളിലേക്ക് പോയി വീണ്ടും താഴേക്ക് ഇറങ്ങി വരുന്ന രേഖകള്‍.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

നേര്‍രേഖകള്‍ ഇടയ്ക്ക് കൂടിച്ചേര്‍ന്ന് ജനാലകള്‍ക്ക് ചതുരബോക്സുകളായ് സണ്‍ഷേഡും, വൃത്താകൃതിയില്‍ നാച്വറല്‍ ലൈറ്റ് കടന്നു വരുവാനുള്ള സംവിധാനവും തീര്‍ക്കുന്നുണ്ട്.

ഫ്ളോട്ടിങ് എന്ന ദൃശ്യാനുഭവം പകരുന്ന വിധം പരന്നു കിടക്കുന്ന വീടിനെ എടുപ്പുള്ളതാക്കുന്നത് അതിന്‍റെ എലിവേഷനു സ്വീകരിച്ചിട്ടുള്ള മഞ്ഞ, വെള്ള നിറങ്ങളും ചാരനിറമാര്‍ന്ന ക്ലാഡിങ്ങുമാണ്.

ഫ്ളൂയിഡ് ഹൗസ് എന്നാണ് ആര്‍ക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ഈ വീട് ഈ പ്രദേശത്തെ ഒരു ലാന്‍ഡ്മാര്‍ക്കാവുന്നതിനൊപ്പം വീട്ടുകാര്‍ക്ക് ഒരു ഐഡന്‍റിറ്റി കൂടി നല്‍കുന്നുണ്ട്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

രണ്ടു ഭാഗങ്ങള്‍ കൂടിച്ചേരുന്ന മധ്യഭാഗത്തു നിന്നുമാണ് വീട്ടിലേക്കുളള പ്രവേശന മാര്‍ഗ്ഗം. മുറ്റത്തു നിന്നും തുടങ്ങുന്ന സ്റ്റെപ്പുകള്‍ കയറിയുള്ള പ്രവേശനമാര്‍ഗ്ഗത്തിനു പുറമെ സ്റ്റെപ്പുകള്‍ ഒഴിവാക്കിയുള്ള നിരപ്പായ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട് ഇവിടെ.

എലിവേഷന്‍റെ എല്ലാ ഭാഗങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യം ലഭിക്കുന്ന വിധമാണ് വീടിന്‍റെ സ്ഥാനവും ഡിസൈനും.

‘ഫ്ളൂയിഡ് ഹോം’ എന്ന് ആര്‍ക്കിടെക്റ്റ് വിശേഷിപ്പിക്കുന്ന വീടിന്‍റെ ചട്ടക്കൂട്ടില്‍ നമ്മുടെ പരമ്പരാഗത ആശയങ്ങളെ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി സന്നിവേശിപ്പിച്ചിരിക്കുന്നത് കാണാം.

YOU MAY LIKE: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

അതില്‍ പ്രധാനം നാച്വറല്‍ ലൈറ്റിന്‍റെ ലഭ്യതയും ക്രോസ് വെന്‍റിലേഷനുകളുമാണ്.

ലിവിങ്, ഡൈനിങ് ഫാമിലി ലിവിങ്, സ്റ്റെയര്‍കേസ്, കിച്ചന്‍ വര്‍ക്കിങ് കിച്ചന്‍, കിടപ്പുമുറികള്‍, പ്രെയര്‍ ഏരിയ, ലൈബ്രറി എന്നിങ്ങനെ ഓരോരോ ഇടങ്ങളും പരസ്പരബന്ധിതവും കാറ്റും വെളിച്ചവും കൊണ്ട് നിറഞ്ഞവയും ആശയ വിനിമയം സാധ്യമാക്കുന്നവയുമാണ്.

പുറമെ പ്രകടമാകുന്ന അത്ഭുതം തോന്നിക്കുന്ന ഡിസൈന്‍ നയം ഉള്ളിലെത്തുമ്പോള്‍ കേവലഭംഗിക്ക് അപ്പുറം ഫങ്ഷണാലിറ്റി, ഏസ്തെറ്റ്സിക്സ്, എന്നീ രണ്ടു ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ് എന്നു കാണാം.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

ഇന്‍റീരിയര്‍ ഡെക്കറേഷന്‍ പാടെ ഒഴിവാക്കിയിരിക്കുന്നു. ആധുനികവും എന്നാല്‍ മിനിമലിസ്റ്റിക്കുമായ അകത്തളസംവിധാനങ്ങളും ഇരട്ടി ഉയരമുള്ള ഏരിയകളും സ്വാഗതമോതുന്നതിനൊപ്പം വീടിന്‍റെ സ്വകാര്യതക്കും ഉപയുക്തതയ്ക്കും പ്രാധാന്യം നല്‍കുന്നു.

ഗസ്റ്റ് ലിവിങ് പ്രത്യേകമായി ഒരിടത്തും ഫാമിലി ഏരിയകള്‍ മറ്റൊരിടത്തുമാണ്.

ഫാമിലി ഏരിയകള്‍ക്ക് നടുവില്‍ ഒരു ശില്പത്തിന്‍റെ ആകാര സൗഷ്ഠവത്തോടെയുള്ള സ്റ്റെയര്‍കേസ് ഏരിയ ഓപ്പണ്‍ നയവും ഇരുനിലകളും തമ്മിലുള്ള ആശയവിനിമയവും സാധ്യമാക്കുന്നു. സ്റ്റെയര്‍കേസ് കം ഫാമിലി ഏരിയ വീടിന്‍റെ കേന്ദ്രബിന്ദുവാണ്.

വലിയ ഒരു ഹാളായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാമിലി ഏരിയയുടെ ഒരു ഭാഗത്ത് ഡൈനിങ് ഏരിയ. മറുഭാഗത്ത് ലിവിങ് ഏരിയ. ഇവയ്ക്ക് ഇടയില്‍ സുതാര്യമായ ഒരു പാര്‍ട്ടീഷന്‍.

മോഡുലാര്‍ കിച്ചനില്‍ നിന്നും ഡൈനിങ്ങിലേക്ക് ശ്രദ്ധ ലഭിക്കും. എങ്കിലും അടുക്കളയ്ക്ക് വേണ്ടതായ സ്വകാര്യത നല്‍കിയിട്ടുണ്ട്. കിടപ്പുമുറികള്‍ക്ക് സ്വകാര്യതയും ഉപയുക്തതയും ഉറപ്പാക്കി പ്രൈവറ്റ് ഏരിയയാക്കി മാറ്റിയിരിക്കുന്നു.

മുകള്‍നിലയില്‍ കിടപ്പുമുറികളെ ടെറസിലുള്ള ഡെക്കുമായി ബന്ധിപ്പിച്ച് പുറത്തെ പച്ചപ്പിനെ അകത്തേക്ക് ആനയിക്കുന്നു.

ഉയരമുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നതു കൊണ്ടും സ്ട്രക്ചറിന്‍റെ ഉയരക്കൂടുതലും പച്ചപ്പാര്‍ന്ന കുന്നിന്‍റേയും പരിസരക്കാഴ്ചകളെയും വീടിനുള്ളില്‍ എത്തിക്കാന്‍ സഹായകരമാകുന്നുണ്ട്.

തുറന്ന നയവും വെന്‍റിലേഷനുകളും ചേര്‍ന്ന് സൂര്യന്‍റെ സഞ്ചാരപാതയ്ക്കനുസരിച്ച് വീടിനുള്ളില്‍ നിഴലും വെളിച്ചവും ചേര്‍ന്നുള്ള രൂപങ്ങള്‍ വരഞ്ഞിടുന്നുണ്ട്. പുറമെയുള്ള കര്‍വ് ഡിസൈന്‍ നയം ഒളിഞ്ഞും തെളിഞ്ഞും ഹാളിലും കാണാം.

മുറ്റത്ത് കിണര്‍, അടുക്കളത്തോട്ടം, ലാന്‍ഡ്സ്കേപ്പ് എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍റീരിയറും എക്സ്റ്റീരിയറും തമ്മില്‍ ബന്ധപ്പെടുത്തികൊണ്ട് കന്‍റംപ്രറി, വെര്‍ണാകുലര്‍ ഡിസൈനിങ് നയങ്ങള്‍ കാലത്തിനൊത്ത് അവതരിപ്പിച്ചിരിക്കുകയാണിവിടെ.

ഭാവിയില്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ലിനിക്കു കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. അപ്പോഴും ഗൃഹാന്തരീക്ഷത്തെ ബാധിക്കാത്ത വിധം അത് രൂപകല്പന ചെയ്യുവാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്ലാനിങ് നടത്തിക്കൊണ്ടാണ് ഈ ഫ്ളൂയിഡ് ഹോമിന്‍റെ നിര്‍മ്മിതി.

Project Facts

  • Architects: Ar. Alex Joseph & Ar. Dona Alex
  • Project Type: Residential House
  • Owner: Gerald Johnson
  • Location: Perumbaikadu, Kottayam
  • Year Of Completion: 2018
  • Area: 2900 Sq.Ft
  • Photography: Shijo Thomas, Jino Sam & Midhu Sreenivas

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*