ഫൗണ്ടേഷന്‍ ഡെക്കോര്‍ അഥവാ കൗണ്ടര്‍ ടോപ്പ്

ഫൗണ്ടേഷന്‍ ഡെക്കോര്‍ അഥവാ കൗണ്ടര്‍ ടോപ്പ്, നാച്വറല്‍ ഗ്രനൈറ്റ്, നാനോ വൈറ്റ് തുടങ്ങിയവയാണ് കൗണ്ടര്‍ ടോപ്പ് മെറ്റീരിയലുകളില്‍ എക്കാലവും ആധിപത്യം പുലര്‍ത്തുന്നത്.

അടുക്കളയിലെ പണികള്‍ ഭൂരിഭാഗവും നടക്കുന്നത് കൗണ്ടര്‍ ടോപ്പിലാണെന്ന് പറയാം. അതേസമയം കിച്ചന്‍റെ ഒരു ഫൗണ്ടേഷന്‍ ഡെക്കോര്‍ കൂടിയാണ് കൗണ്ടര്‍ടോപ്പ്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

സ്ഥടിക കല്ല്, നാച്വറല്‍ ഗ്രനൈറ്റ് എന്നിവ തന്നെയാണ് ഈ മേഖലയില്‍ ഏക്കാലവും ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.

കരുത്തും നീണ്ടകാലത്തെ ഈടും ഫിനിഷിങ് മികവും സമ്മേളിച്ചവയാണ് ഇത്തരം കൗണ്ടര്‍ടോപ്പുകള്‍.

ALSO READ: മോഡുലാര്‍ കിച്ചനൊരുക്കാം, ബ്രാന്‍ഡുകള്‍ക്കൊപ്പം

ഫ്ളൈ ആഷു കൊണ്ട് നിര്‍മ്മിക്കുന്ന കോംപോസിറ്റ് കൗണ്ടര്‍ടോപ്പുകള്‍ ഇക്കോഫ്രണ്ട്ലി ഗണത്തില്‍പ്പെട്ടതാണ്. ഫുഡ് സേഫ്റ്റി ഇവയുടെ ഗുണമാണെങ്കിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പകുതിയിലേറെ സ്ഫടിക കല്ലിന്‍റെ ഘടകങ്ങളുള്ള എഞ്ചിനീയേര്‍ഡ് സ്റ്റോണ്‍ കൗണ്ടര്‍ ടോപ്പ് എലഗന്‍റ് ലുക്കും ദീര്‍ഘനാളത്തെ നിലനില്‍പ്പും ഉറപ്പുതരുന്നവയാണ്. വ്യത്യസ്ത നിറങ്ങളിലും ഇവ ലഭ്യമാകുന്നു.

ALSO READ: അടുപ്പും ചിമ്മിനിയും

സോളിഡ് പ്രതലത്തോടു കൂടിയ ലാമിനേറ്റ് കൗണ്ടര്‍ ടോപ്പുകള്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധ മാത്രം മതി. കസ്റ്റമൈസ്ഡ് കോണ്‍ക്രീറ്റ് കൗണ്ടര്‍ ടോപ്പുകളാകട്ടെ ശ്രദ്ധേയമായ വ്യത്യസ്തമായ ഡിസൈനില്‍ ഒരുക്കാന്‍ കഴിയുന്നവയാണ്.

മാര്‍ബിള്‍ കൗണ്ടര്‍ടോപ്പുകള്‍, സോപ്പ് സ്റ്റോണ്‍ കൗണ്ടര്‍ടോപ്പുകള്‍, സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൗണ്ടര്‍ ടോപ്പുകള്‍ എന്നിവയും ഈ രംഗത്തെ ഉയര്‍ന്ന ശ്രേണി അലങ്കരിക്കുന്നവയാണ്.

ആര്‍ട്ടിഫിഷ്യല്‍ നാനോ വൈറ്റ് മാര്‍ബിള്‍ ഉപയോഗിച്ച് ചെയ്ത കൗണ്ടര്‍ ടോപ്പാണ് ഈ കിച്ചനിലേത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

അത് സാന്‍ഡ്വിച്ച് പാറ്റേണില്‍ ഒട്ടിച്ചിരിക്കുന്നു. കിച്ചനെ കൂടുതല്‍ തെളിമയുള്ളതാക്കാന്‍ ഈ കൗണ്ടര്‍ടോപ്പ് തെരഞ്ഞെടുപ്പിലൂടെ സാധിച്ചിരിക്കുന്നു. ഈടു നില്‍ക്കുന്നതും കറ പറ്റാത്ത വിധം സ്റ്റെയിന്‍ ഫ്രീയുമാണ് ഇത്തരം മെറ്റീരിയല്‍. വില കൂടുതലാണെന്ന് മാത്രമാണ് ഇതിന്‍റെ ന്യൂനത.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: സിറിയക്ക് ജോസ്,
കലിസ്റ്റ ഇന്‍റീരിയേഴ്സ്, കൊച്ചി. ഫോണ്‍: 9947706072

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*