നാല് ബെഡ്റൂം വീട്, 21 ലക്ഷം മാത്രം

ബട്ടര്‍ഫ്ളൈ റൂഫ് കൊണ്ട് ശ്രദ്ധേയമായ കന്‍റംപ്രറി വീട്

നാല് കിടപ്പുമുറികള്‍, രണ്ടു കിച്ചനുകള്‍, ലിവിങ്- ഡൈനിങ് സ്പേസുകള്‍, മൂന്നു ബാത്ത്റൂമുകളും സിറ്റൗട്ടും. നാലംഗ കുടുബത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചതിനൊപ്പം ശ്രദ്ധേയമായ എക്സ്റ്റീരിയറും ചേര്‍ന്ന വീടിന്‍റെ ചെലവാകട്ടെ 21 ലക്ഷം മാത്രം.

ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദാണ് ഈ വീട് രൂപകല്‍പ്പന ചെയ്തത്. ഒറ്റ നിലയിലാണ് ഇടങ്ങളെല്ലാം.

വിശാലമായ പ്ലോട്ടില്‍ ഒറ്റ ലെവല്‍ ആയതു കൊണ്ട് എടുപ്പുള്ള എലിവേഷന്‍ ഒരുക്കേണ്ടത് ആവശ്യമായിരുന്നു. അതിനാല്‍ റൂഫ് വ്യത്യസ്തമായ പാറ്റേണില്‍ ഡിസൈന്‍ ചെയ്തു. ഈ ബട്ടര്‍ഫ്ളൈ റൂഫ് തന്നെയാണ് ഇവിടെ ശ്രദ്ധാകേന്ദ്രവും.

കോണ്‍ക്രീറ്റ് കൊണ്ടുള്ള ഗ്രൂവറുകളുടെ പാറ്റേണിലുള്ള ഡിസൈനാണ് എക്സ്റ്റീരിയര്‍ ഭിത്തികളുടേത്. വീടിന്‍റെ മൊത്തത്തിലുള്ള വെള്ള നിറം ലാളിത്യത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു.

ഹരിതസമൃദ്ധമായ ചുറ്റുപാടുകള്‍ക്കിടയിലായത് കൊണ്ട് പ്രത്യേകം ലാന്‍ഡ്സ്കേപ്പ് ചെയ്തിട്ടില്ല. കാര്‍ പോര്‍ച്ച്, ഗോവണി എന്നിവ പ്രത്യേകം ഒരുക്കിയിട്ടില്ല. വാതിലുകള്‍, ജനലുകള്‍ എന്നിവയ്ക്കെല്ലാം സിമന്‍റ് കട്ടിളകളും അലൂമിനിയം ഫ്രെയ്മുകളുമാണ് നല്‍കിയത്. ഇവയെല്ലാം ചെലവ് കുറയ്ക്കാന്‍ സഹായിച്ചു.

സിറ്റൗട്ടിലും കിച്ചനുകളിലും റസ്റ്റിക്ക് സെറാമിക്ക് ടൈലും മറ്റിടങ്ങളില്‍ ഗ്രനൈറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. കുടുംബാഗങ്ങളും മറ്റും സമ്മാനമായി നല്‍കിയ ഫര്‍ണിച്ചറും വാഡ്രോബുകളുമാണ് ഇന്‍റീരിയറില്‍ ക്രമീകരിച്ചത്.

സിറ്റൗട്ടിലെയും ഡൈനിങ്ങ് ഏരിയയിലെയും ഫര്‍ണിച്ചര്‍ മാത്രം റെഡിമെയ്ഡ് വാങ്ങി. വാഷ് ഏരിയയോട് ചേര്‍ന്ന പാര്‍ട്ടീഷന്‍ വാളിലെ ടെക്സ്ച്ചര്‍ ഭിത്തി മാത്രമാണ് ഡിസൈന്‍ ഹൈലൈറ്റ് എന്ന രീതിയില്‍ ഒരുക്കിയത്.

മറ്റിടങ്ങളെല്ലാം ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധം മാത്രം ഡിസൈന്‍ ചെയ്തു. രണ്ട് കിച്ചനുകള്‍ നല്‍കിയിട്ടുണ്ട്. അലൂമിനിയം കോംപോസിറ്റ് പാനലുകളാണ് ഇവിടെ കബോഡുകള്‍ ഒരുക്കാന്‍ തെരഞ്ഞെടുത്തത്.

പ്ലൈവുഡിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ് ഈ മെറ്റീരിയല്‍. ഗ്രനൈറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പൊരുക്കി. സൗകര്യങ്ങള്‍ അനുസരിച്ചു മാത്രം ബെഡ്റൂമുകള്‍ ചെയ്തു. സീലിങ് വര്‍ക്ക് എവിടെയുമില്ല.

ബട്ടര്‍ഫ്ളൈ റൂഫ് പാറ്റേണ്‍ നല്‍കിയതിനാല്‍ ഒരു ബെഡ്റൂം, ലിവിങ് ഏരിയ എന്നിവ ഡബിള്‍ ഹൈറ്റിലാണുള്ളത്. ഇത് വിശാലത കൂട്ടുന്നു.

ജി.ഐ അഴികളും സ്റ്റീല്‍ ഫ്രെയ്മുകളും ഗ്ലാസ് പാളികളും ചേര്‍ന്ന വലിയ ജാലകം ഡൈനിങ്ങ് ഏരിയയിലെ ഭിത്തിയില്‍ നല്‍കി. പരമാവധി ജാലകങ്ങള്‍ നല്‍കിയാണ് സ്വാഭാവിക വെളിച്ചം അകത്തെത്തിച്ചത്.

Project Details

  • Architect :  Ar.Iyas Muhammed, Wayanad
  • Project Type : Budget Home
  • Client :  Ibrahim Kutty
  • Location :  Panamaram, Wayanad
  • Year Of Completion :  2019
  •  Area : 1650  Sq.Ft
About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*