ഭൂമിയുടെ ചരിവിനും ലെവലുകള്‍ക്കും അനുസരിച്ച് പണിതിരിക്കുന്ന നാനാമുഖമുളള വീട്

പല തട്ടുകളിലായി കിടന്നിരുന്ന ഒരു കുന്നിനെ ഇടിച്ചു നിരത്താതെ പല ലെവലുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന വീട്

ഒരു കുന്നിന്റെ വിവിധ ഭാഗങ്ങളെയും ഭാവങ്ങളെയും പരിഗണിച്ചുകൊണ്ട് പണിതിരിക്കുന്നതിനാല്‍ ഈ വീടിന്റെ സൈഡ് എലിവേഷനുകള്‍ക്കും പ്രാധാന്യമുണ്ട്.

പല തട്ടുകളിലായി കിടന്നിരുന്ന ഒരു കുന്നിനെ ഇടിച്ചു നിരത്താതെ അവിടുത്തെ സൂക്ഷ്മ കാലാവസ്ഥ ഘടകങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് പല ലെവലുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ വീട് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ്.

ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായ വൃത്താകൃതിയിലുള്ള പുല്‍തകിടിയും അതിന്റെ നടുവിലെ ഫൗണ്ടനും ഏറെ ആകര്‍ഷകമാണ്.

വീടിനുള്ളില്‍ പ്രവേശിച്ചാല്‍ പല ലെവലുകളിലാണ് അകത്തളം. ആദ്യത്തെ ലെവലില്‍ ഗസ്റ്റ് ലിവിങ്ങും ഒരു കിടപ്പുമുറിയും സ്റ്റെയര്‍കെയ്‌സ് ഏരിയയുമാണുള്ളത്.

മൂന്നു ലെവലുകളിലുള്ള അകത്തളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഗ്ലാസും വുഡും ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ളതും മേല്‍ക്കൂരയില്‍ കൊത്തുപണിയുടെ മികവും തികവും പ്രകടമാക്കുന്ന സ്റ്റെയര്‍കെയ്‌സ് ആണ്.

ലിഫ്റ്റ് വഴിയോ സ്‌റ്റെയര്‍കേസ് വഴിയോ കയറിയാല്‍ അടുത്ത രണ്ടു ലെവലുകളിലാണ് കിച്ചന്‍, ഡൈനിങ്, വാഷ് ഏരിയ, ഫാമിലി ലിവിങ്, പ്രെയര്‍ റൂം, കോര്‍ട്ട് യാര്‍ഡ്, കിടപ്പുമുറികള്‍, ഹോം തീയറ്റര്‍ തുടങ്ങിയ ഏരിയകള്‍ വരുന്നത്.

സൂര്യപ്രകാശം കടന്നുവരുന്നവയാണ് ഡ്രൈ-വെറ്റ് ഏരിയകള്‍ തിരിച്ചിട്ടുള്ള ബാത്‌റൂമുകളെല്ലാം. ഒരു കുന്നിന്റെ വിവിധ ഭാഗങ്ങളെയും ഭാവങ്ങളെയും പരിഗണിച്ചുകൊണ്ട് പണിതിരിക്കുന്നതിനാല്‍ ഈ വീടിന്റെ സൈഡ് എലിവേഷനുകള്‍ക്കും പ്രാധാന്യമുണ്ട്.

ഓരോ വശത്തും കോര്‍ണറില്‍ നിന്നു ലഭിക്കുന്ന കാഴ്ചകള്‍ വ്യത്യസ്തമാകയാല്‍ നാനാമുഖമുള്ള ഒരു വീടാണിത്.

About editor 68 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*