ഇതാണ് ആ മരുപ്പച്ച – ഗാര്‍ഡന്‍ ഹോം

ഒരു ഔട്ട്ഹൗസ് പോലെയോ കോട്ടേജ് ആയോ അവധിക്കാല വസതിയായോ ടൂറിസം മേഖലയിലോ ഒക്കെ ഉപയോഗപ്പെടുത്താവുന്ന വേറിട്ട ആശയമാണ് ഗാര്‍ഡന്‍ ഹോം.

' മനസിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന ഒരിടം ' എന്ന് ഒറ്റവാക്കില്‍ ഈ നിര്‍മ്മിതിയെ വിശേഷിപ്പിക്കാം.

മരുഭൂമിയില്‍ ഒരു മരുപ്പച്ച എന്നത് നാടോടിക്കഥകളില്‍ മാത്രം കേട്ടു പരിചയമുള്ള ഒന്നാണ്. മരീചികയാകട്ടെ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തുന്ന ഒരു മിഥ്യയും.

എന്നാല്‍ മറഞ്ഞുപോയ ആ മിഥ്യയെ ‘ഗാര്‍ഡന്‍ ഹോം’ എന്ന പുതിയ ആശയത്തിലൂടെ സത്യമാക്കുകയാണ് അബുദാബിയില്‍ ഗാര്‍ഡന്‍, ലാന്‍ഡ്‌സ്‌കേപ്പിങ് ഡിസൈന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്തോഷ് കെ മാധവന്‍.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

‘ മനസിനും ശരീരത്തിനും കുളിര്‍മ നല്‍കുന്ന ഒരിടം ‘ എന്ന് ഒറ്റവാക്കില്‍ ഈ നിര്‍മ്മിതിയെ വിശേഷിപ്പിക്കാം.

ഒരു ഔട്ട്ഹൗസ് പോലെയോ കോട്ടേജ് ആയോ അവധിക്കാല വസതിയായോ ടൂറിസം മേഖലയിലോ ഒക്കെ ഉപയോഗപ്പെടുത്താവുന്ന വേറിട്ട ആശയമാണ് ഗാര്‍ഡന്‍ ഹോം.

ഒരു ഔട്ട്ഹൗസ് പോലെയോ കോട്ടേജ് ആയോ അവധിക്കാല വസതിയായോ ടൂറിസം മേഖലയിലോ ഒക്കെ ഉപയോഗപ്പെടുത്താവുന്ന വേറിട്ട ആശയമാണ് ഗാര്‍ഡന്‍ ഹോമിന്റെ സൃഷ്ടിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

കെട്ടിടങ്ങളുടെ നിര്‍മ്മിതിക്ക് പൊതുവെ സ്വീകരിക്കുന്ന ജ്യാമിതീയ മാതൃകകളില്‍ നിന്നു വ്യത്യസ്തമായി, നിയതമായ ഒരു ആകൃതി ഇല്ല എന്നതാണ് ഗാര്‍ഡന്‍ ഹോമിന്റെ പ്രത്യേകത.

നിയതമായ ഒരു ആകൃതി ഇല്ല എന്നതാണ് ഗാര്‍ഡന്‍ ഹോമിന്റെ പ്രത്യേകത.

ഭാവനയ്ക്ക് അനുസരിച്ച് ഏത് ആകൃതിയിലും നിര്‍മ്മിക്കാനാകും. ഗ്ലാസ് ഫൈബര്‍ റീ ഇന്‍ഫോസ്ഡ് കോണ്‍ക്രീറ്റ് (GRC) ഉപയോഗിച്ചാണ് ‘ ഹയാത്ത് ‘ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാര്‍ഡന്‍ ഹോമിന്റെ നിര്‍മ്മാണം.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുകൊണ്ടുള്ള ഈ നിര്‍മ്മിതിയില്‍ വെള്ളച്ചാട്ടം, മരങ്ങള്‍, ചെടികള്‍, പൂക്കള്‍, ആമ്പല്‍ക്കുളം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്റീരിയറില്‍ കന്റംപ്രറി ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്.

വേറിട്ട ആശയങ്ങളുടെ വഴിയേ സഞ്ചരിക്കുന്ന സന്തോഷിന്റെ മറ്റൊരു പ്രോജക്റ്റാണ് ‘ പാന്റി വിത്ത് ഡൈനിങ് ഹാള്‍ ‘ .

ആവശ്യത്തിനനുസരിച്ച് എവിടെയും നിര്‍മ്മിക്കാനാവുന്ന ഈ ഗാര്‍ഡന്‍ ഹോം മൂന്നുമാസം കൊണ്ടാണ് സൃഷ്ടിച്ചത്.

ALSO READ: സൗകര്യങ്ങള്‍ക്ക് പരിമിതിയില്ലാത്ത കിടിലന്‍ വീട്

വേറിട്ട ആശയങ്ങളുടെ വഴിയേ സഞ്ചരിക്കുന്ന സന്തോഷിന്റെ മറ്റൊരു പ്രോജക്റ്റാണ് ‘ പാന്റി വിത്ത് ഡൈനിങ് ഹാള്‍ ‘ . വുഡ് പ്ലാസ്റ്റിക് കോംപോസിറ്റ് (WPC) എന്ന ഫ്‌ളോറിങ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഈ നിര്‍മ്മിതിക്ക് റൂഫ് നല്‍കിയിരിക്കുന്നത്.

ഇന്റീരിയറില്‍ കന്റംപ്രറി ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ സ്വിമ്മിങ്പൂളിന്റെ ഫ്‌ളോറിങിനായി ഉപയോഗിക്കുന്ന WPC ഇവിടെ റൂഫിങിന് ഉപയോഗിച്ചത് വ്യത്യസ്തതയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഈ മെറ്റീരിയല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു വരുന്നു.

റൂഫ് മൂന്ന് മീറ്റര്‍ നീളത്തില്‍ സ്‌കൈലൈറ്റായാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ പകല്‍ സമയങ്ങളില്‍ സ്വാഭാവിക വെളിച്ചം ലഭ്യമാകുന്നതോടൊപ്പം രാത്രിയില്‍ ചന്ദ്രതാരകങ്ങളുടെ ഭംഗിയും ആസ്വദിക്കാനാവും.

‘ ആര്‍ട്ട് ഐലന്റ് ‘ എന്ന സ്ഥാപനം നടത്തുന്ന സന്തോഷ് ഗാര്‍ഡന്‍ ഡിസൈനിങ് രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമല്ല ഏത് സാഹചര്യങ്ങളിലും ഏത് മേഖലകളിലും ഇത്തരം നിര്‍മ്മിതികള്‍ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുക കൂടിയാണ്.

  • Designer : Santhosh K Madhavan
  • Project Type : Garden Home

    
About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*