നല്ല ഡിസൈനുകള്‍ ഉണ്ടാവട്ടെ: ആര്‍ക്കിടെക്റ്റ് എന്‍.എം. സലിം

പുതുതലമുറയോട് പറയുവാനുള്ളത് നന്നായി കഠിനാദ്ധ്വാനം ചെയ്യുക. നല്ല ഡിസൈനുകള്‍ ഉണ്ടാകട്ടെ.

ഞാന്‍ ഓഫീസ് തുടങ്ങുന്നത് 1972-ലാണ്. അന്ന് കേരളത്തില്‍ ആര്‍ക്കിടെക്ചര്‍ പ്രാക്റ്റീസ് നടത്തുന്നത് വളരെ ചുരുക്കം ആളുകള്‍ മാത്രമാവുന്നു.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

കൊച്ചിയില്‍ ആര്‍ക്കിടെക്റ്റ് കെ.ജി. സുകുമാരന്‍, ആര്‍ക്കിടെക്റ്റുമാരായ ജോസ്, രമേഷ്, ബാബു എന്നിവര്‍ കോഴിക്കോടും. അന്ന് അധികമാര്‍ക്കും ആര്‍ക്കിടെക്ചറിനെക്കുറിച്ച് വലിയ അവബോധം ഉണ്ടായിരുന്നില്ല, പ്രത്യേകിച്ച് സാധാരണ ജനങ്ങള്‍ക്ക്.

കോഴിക്കോട് ഒന്നോ രണ്ടോ എഞ്ചിനീയര്‍മാര്‍ മാത്രമാണ് ഈ ഫീല്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ക്ലയന്‍റായി എത്തുന്നവരെ ബോധവല്‍ക്കരിച്ചു തുടങ്ങി. എല്ലാവരിലും ഒരു അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

ALSO READ: അടിമുടി ആധുനികം

ആര്‍ക്കിടെക്ചര്‍ ടീച്ചിങ്, കണ്‍സള്‍ട്ടന്‍റന്‍സി ഒപ്പം എന്‍റെ പ്രാക്ടീസും- അതായിരുന്നു അക്കാലത്ത് ചെയ്തുകൊണ്ടിരുന്നത്. ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയുടെ ഡിസൈനുകള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയ 70 കളിലെയും ഇന്നത്തെയും സാഹചര്യങ്ങള്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അന്ന് ഇന്നത്തെ പോലെ ഡിസൈന്‍ ചെയ്ത ബില്‍ഡിങ്ങുകളൊന്നും ഉണ്ടായിരുന്നില്ല കണ്ടു പഠിക്കുവാന്‍.

YOU MAY LIKE: വാസ്തുകല പ്രകൃതിക്ക് ഇണങ്ങിയതാവണം: ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍

ഇന്ത്യയെ മൊത്തത്തില്‍ എടുത്താല്‍ അന്ന് പരമ്പരാഗത ഡിസൈനിലുള്ളതും ചില വിദേശ ഡിസൈനുകളും ഒഴിച്ചാല്‍ എടുത്തു പറയത്തക്ക കെട്ടിടങ്ങളൊന്നും ഇല്ലായിരുന്നു.

എനിക്ക് എന്നും പുതുതലമുറയോട് പറയുവാനുള്ളത് നന്നായി കഠിനാദ്ധ്വാനം ചെയ്യുക. നല്ല നല്ല ഡിസൈനുകള്‍ ഉണ്ടാകട്ടെ.

ഇന്നത്തെ സമൂഹത്തിന് നല്ല ഡിസൈനുകളെക്കുറിച്ചും, ബില്‍ഡിങ്ങുകളേക്കുറിച്ചും അവ ഡിസൈന്‍ ചെയ്യുന്ന യോഗ്യരായ ആര്‍ക്കിടെക്റ്റുകളെക്കുറിച്ചും ആര്‍ക്കിടെക്ചറിനെക്കുറിച്ചും അവബോധമുണ്ടാക്കുവാന്‍ സഹായിക്കുക. ഇതാണ് എനിക്കു പറയുവാനുള്ളത്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*