മരട്! ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റുക

“കേരളത്തിലാകമാനം ഇപ്പോള്‍ 42,000 ബില്‍ഡിങ്ങുകളാണ് പൊളിക്കല്‍ ലിസ്റ്റില്‍ വന്നിട്ടുള്ളത്. കേരള സമൂഹം ആകെ ‘പാനിക്’ ആയിരിക്കുകയാണ് എന്നു വേണം പറയുവാന്‍.”

അനില്‍ ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയര്‍

കോടതിവിധിയെ മാനിക്കുന്നു. കെട്ടിടം പൊളിക്കല്‍ സാങ്കേതിക വിദ്യയേയും വിദഗ്ദ്ധരേയും അവരുടെ ജോലിയേയും ബഹുമാനിക്കുന്നു.

അവരെല്ലാം അവരുടെ ജോലി കൃത്യമായി ചെയ്തു. എങ്കിലും ഇപ്പോഴും എന്‍റെ മനസില്‍ ബാക്കിയാവുന്ന കുറെ ചോദ്യങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണം, തീരദേശ സംരക്ഷണം എന്നിവയൊക്കെയാണല്ലോ CRZ (കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) നിയമത്തിന്‍റെ അടിസ്ഥാനം.

അങ്ങനെയെങ്കില്‍ ഞാന്‍ ഒന്നു ചോദിക്കട്ടെ ഈ ഫ്ളാറ്റു സമുച്ചയങ്ങള്‍ പൊളിക്കണമായിരുന്നോ? പൊളിച്ച് കഴിഞ്ഞ് ഇപ്പോഴുള്ള അവസ്ഥ എന്താണ്?

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

പുതുക്കിയ CRZ നിയമമനുസരിച്ച് അതിലെ നിബന്ധനകള്‍ പാലിച്ച് നിര്‍മ്മാണം നടത്താമെങ്കില്‍ അത് പൊളിച്ച് പരിസ്ഥിതിക്ക് ഇത്രമേല്‍ ആഘാതം ഏല്‍പ്പിക്കണമായിരുന്നോ?

ഭൂമിയില്‍ ഇത്രയധികം വേസ്റ്റു കുമിഞ്ഞ് കൂടുമായിരുന്നോ? ഈ വേസ്റ്റ് എങ്ങനെ ഫലപ്രദമായി നീക്കം ചെയ്യും. ഇതു പൊളിക്കാതെ ആര്‍മി, മിലിട്ടറി ഓപ്പറേഷനു നല്‍കാമായിരുന്നില്ലേ?

അതുമല്ലെങ്കില്‍ പൊതുവായ മറ്റ് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നില്ലേ? CRZ സംവിധാനം ശരിയായ രീതിയിലല്ല നടപ്പിലാകുന്നത് എന്നു വേണം പറയാന്‍.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

Coastal Zone Regulation Authority (കോസ്റ്റല്‍ സോണ്‍ റെഗുലേഷന്‍ അതോറിറ്റി) ഉണ്ട് എന്നു പറഞ്ഞാലും അവരുടെ പ്രവര്‍ത്തനങ്ങളും നിയമങ്ങളും ഇപ്പോഴും സുതാര്യമല്ല എന്നു വേണം പറയുവാന്‍.

പൊളിച്ച കെട്ടിടങ്ങള്‍ 13 കൊല്ലമായി അവിടെ തന്നെ ഉണ്ടായിരുന്നു. ഇത് പണിതുയര്‍ത്തിയത് വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടല്ല.

പണി തുടങ്ങിയത് 2006-2007-ല്‍ ആണ്. അന്ന് സ്റ്റേ വാങ്ങിയിരുന്നു. അതിനു ശേഷം പിന്നെയും പണിയുവാന്‍ അനുമതി നല്‍കി. അതിന്‍റെ വിശദാംശങ്ങള്‍ ഒന്നും ആര്‍ക്കും അറിഞ്ഞു കൂടാ! പ്രത്യേകിച്ച് ജനങ്ങള്‍ക്ക്.

ALSO READ: ഇന്നു മരട് നാളെ?

ഇതൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യമല്ലേ? വീണ്ടും അനുമതി കൊടുത്തപ്പോള്‍ ആ ഉത്തരവാദിത്വത്തെക്കുറിച്ച് ആരും ഓര്‍ത്തില്ലേ? ഇപ്പോള്‍ എത്ര കോടി രൂപയാണ് വേസ്റ്റു നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി വന്നിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി എന്താണിന്ന് എന്ന് ചിന്തിക്കണം.

ഇന്ന്, ഇപ്പോള്‍ CRZ എന്താണ് എന്ന് എല്ലാവര്‍ക്കുമറിയാം. 13 കൊല്ലം മുന്‍പ്- അന്ന് മരട് പഞ്ചായത്ത് ആണ്. ആ പഞ്ചായത്തില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുവാന്‍ അനുമതി കൊടുക്കുമ്പോള്‍, അതിന് പ്രത്യേക നിബന്ധനകള്‍ ഒന്നുമുണ്ടായിരുന്നില്ല.

എങ്ങനെ വേണമെങ്കിലും പണിയാം അതായിരുന്നു അവസ്ഥ. അതുപ്രകാരമാണ് പണിയാരംഭിച്ചത്. അതിനാല്‍ പ്രത്യേകിച്ച് യാതൊരുവിധ അന്വേഷണവും ഉണ്ടായുമില്ല.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

TPO, RTP, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവര്‍ക്ക് ഒന്നും അന്ന് യാതൊരുവിധ അറിയിപ്പുകളും നല്‍കിയതുമില്ല. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് അന്ന് നടന്നത്.

പൊളിച്ച ഫ്ളാറ്റുകള്‍ നിന്നിരുന്നതിനു സമീപമുള്ള കായലിന് ഇരുവശവും മറ്റ് ഫ്ളാറ്റുകളും കെട്ടിടങ്ങളും ഉണ്ടുതാനും. അവയ്ക്ക് എല്ലാറ്റിനും പെര്‍മിഷന്‍ കൊടുത്തിട്ടുമുണ്ട്.

കേരളത്തിലാകമാനം ഇപ്പോള്‍ 42,000 ബില്‍ഡിങ്ങുകളാണ് പൊളിക്കല്‍ ലിസ്റ്റില്‍ വന്നിട്ടുള്ളത്. കേരള സമൂഹം ആകെ ‘പാനിക്’ ആയിരിക്കുകയാണ് എന്നു വേണം പറയുവാന്‍.

പലരും ഉള്ള സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചായിരിക്കും കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതും ഫ്ളാറ്റുകള്‍ വാങ്ങിയിട്ടുള്ളതും. ജനങ്ങള്‍ക്ക് ഇന്ന് ഭയമാണ് (ഫ്ളാറ്റു വാസികളായിരുന്നവര്‍ക്ക് പ്രത്യേകിച്ചും) എവിടെയെങ്കിലും ഒരു ഫ്ളാറ്റോ വീടോ വാങ്ങാന്‍.

കാരണം എപ്പോള്‍ നിയമങ്ങള്‍ മാറും, പൊളിക്കല്‍ ഉത്തരവ് വരും എന്നൊരു ആശങ്കയും ഭയവുമാണ് ജനങ്ങളുടെ മനസില്‍. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കും. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചേ പറ്റൂ.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

ആളുകള്‍ക്ക് ബോദ്ധ്യം വരണം, ഇനിയും ഇത് ആവര്‍ത്തിക്കില്ലായെന്ന്. നിയമങ്ങള്‍ സുതാര്യമാവണം. അത് എല്ലാവരിലേക്കും എത്തുകയും വേണം.

എല്ലാവര്‍ക്കും അതിന്‍റെ വിശദാംശങ്ങള്‍ അറിയുവാന്‍ കഴിയണം; വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെട്ടിടം പണിയുന്നവര്‍ക്കും. ആശയവിനിമയം കൃത്യമായി നടക്കണം.

സംഭവിച്ചതു സംഭവിച്ചു. ഇനിയും ആവര്‍ത്തിക്കരുത്.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമങ്ങളിലും കൃത്യമായ വ്യവസ്ഥകളും ചട്ടങ്ങളും കൊണ്ടു വരണം.

അതിലെ വ്യവസ്ഥകള്‍ എല്ലാവര്‍ക്കും മനസിലാവുന്ന രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയണം; തയ്യാറാകണം. ഇപ്പോഴുള്ള ‘ഫിയര്‍ സൈക്കോസിസ്’ എന്ന ജനങ്ങളുടെ മാനസികാവസ്ഥ മാറണം.

സ്ട്രക്ചറല്‍ സ്റ്റെബിലിറ്റിയാണ് മറ്റൊരു കാര്യം. ‘റെറ’യുടെ ഭാഗമായി അതും കൊണ്ടുവരണം എന്നാണ് എനിക്ക് പറയുവാനുള്ളത്. കൃത്യമായൊരു ബില്‍ഡിങ് മെക്കാനിസം നമുക്കു വേണം.

‘സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി’ വലിയ ചോദ്യം തന്നെയാണ്. വെള്ളപ്പൊക്കത്തിന് കാരണമായി ഫ്ളാറ്റു സമുച്ചയങ്ങളുടെ ആധിക്യം എന്ന് പൊതുവേ ഒരു നിരീക്ഷണം ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇന്ന് വെള്ളപ്പൊക്കം, നാളെ ഒരുപക്ഷേ ഭൂകമ്പമുണ്ടാകാം. ഇതിനെയൊക്കെ അതിജീവിക്കുന്ന നിര്‍മ്മാണ രീതികളും വ്യവസ്ഥകളും നിയമങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഒരു ബില്‍ഡിങ് മെക്കാനിസം ഇവിടെ ഉണ്ടായേ തീരൂ. അതിനായി ശ്രമിക്കണം. സര്‍ക്കാര്‍ അതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*