പരിസ്ഥിതിക്കിണങ്ങിയ ഗ്രീന്‍സം ഇക്കോപ്ലാസ്റ്റര്‍ വിപണിയില്‍

കെട്ടിട നിര്‍മ്മാണ രംഗത്ത് ചുമര്‍തേപ്പിനായി നൂറുശതമാനം പ്രകൃതി ദത്തവും, ചെലവു കുറഞ്ഞതും, ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഗ്രീന്‍സം ഇക്കോപ്ലാസ്റ്റര്‍ ഗ്രീന്‍സം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി.

സിമന്‍റുപയോഗിച്ചുള്ള പരമ്പരാഗത ചുമര്‍തേപ്പ് രീതിയുമായി താരാതമ്യം ചെയ്യുമ്പോള്‍ ഗ്രീന്‍സം ഇക്കോപ്ലാസ്റ്ററിന് ഒട്ടനവധി പ്രത്യേകതകളും ഗുണങ്ങളും ഉണ്ട്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

വെള്ളം മാത്രം ചേര്‍ത്താല്‍ മതി എന്നതും ഏത് പ്രതലത്തിലും ഒറ്റ കോട്ടിങ് ഉപയോഗിച്ചാല്‍ മതി എന്നതും എടുത്തു പറയത്തക്കതാണ്.

സിമന്‍റ്, മണല്‍, വൈറ്റ് സിമന്‍റ്, പുട്ടി എന്നിവ ആവശ്യമില്ലെന്നു മാത്രമല്ല തേച്ചുകഴിഞ്ഞാല്‍ നനച്ചുകൊടുക്കേണ്ടതും ഇല്ല. പണവും സമയവും മാത്രമല്ല ജലവും തൊഴിലാളി ലഭ്യത പ്രശ്നങ്ങളും പരിഹരിക്കുവാന്‍ സാധിക്കും.

സിമന്‍റിനെ അപേക്ഷിച്ച് മുറികളില്‍ കുറഞ്ഞ താപനിലയും കൂടുതല്‍ തെളിച്ചവും പ്രദാനം ചെയ്യുന്ന ഇക്കോപ്ലാസ്റ്റര്‍ കനം കുറഞ്ഞതും ഭിത്തിയുടെ മേല്‍ ലോഡ് നല്‍കാത്തതുമായ ഒരു ഉല്പന്നമാണ്.

ഉയര്‍ന്ന ഉത്പാദന ക്ഷമത നല്‍കി പാഴ്ചെലവുകള്‍ കുറക്കുന്ന ഇക്കോപ്ലാസ്റ്റര്‍ അതീവ ദൃഢതയും ഈടും ഉറപ്പുനല്‍കുന്നു. വേഗത്തില്‍ സെറ്റാവുന്നതിനാല്‍ ഇത് സാഹചര്യാസ്പദമായി ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു.

അഗ്നിയില്‍ നിന്നും ചൂടില്‍നിന്നും പ്രതിരോധക്ഷമത നല്‍കുന്ന ഇക്കോപ്ലാസ്റ്റര്‍ വിള്ളലുകളോ പാടുകളോ ശേഷിക്കാത്ത മിനുസമാര്‍ന്ന ഉപരിതലം നല്‍കുന്നതിനൊപ്പം പൂപ്പല്‍ ഈര്‍പ്പം എന്നിവ ഉണ്ടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.

YOU MAY LIKE: മായാജാലക ഭംഗി

ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ഉത്പന്നമാണ്. ഗ്രീന്‍സം ഇക്കോപ്ലാസ്റ്റര്‍.

പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ ഈ സ്ഥാപനം ഉപഭോക്താക്കളുമായി എഗ്രിമെന്‍റില്‍ ഏര്‍പ്പെടുകയും ജോലി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വാറണ്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉണ്ണികൃഷ്ണന്‍ വി.എം. മാനേജിങ് ഡയറക്ടര്‍ 9820070804, ജയരാജ് കെ നായര്‍, മാര്‍ക്കറ്റിങ് ഹെഡ്-9567485860.
കസ്റ്റമര്‍കെയര്‍: 9169162255

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*