വൈദ്യുതി അനുബന്ധ ഉപകരണങ്ങളുടെ നൂതന ശ്രേണിയായ ജി എക്സുമായി ജിഎം മോഡുലാര്‍

ഗാര്‍ഹിക വൈദ്യുതി അനുബന്ധ ഉപകരണങ്ങളുടെ ശ്രേണിയിലെ ഏറ്റവും പുതിയതും ആകര്‍ഷകവുമായ മോഡലാണ് ജി എക്സ് എന്ന പേരില്‍ ജി എം മോഡുലാര്‍ വിപണിയിലിറക്കുന്നത്.

മെലിഞ്ഞതും, ഗുണമേന്‍മയേറിയതും, ആകര്‍ഷകവുമായ സ്വിച്ചുകള്‍, ലാമ്പുകള്‍, ഡിമ്മറുകള്‍, റെഗുലേറ്ററുകള്‍ തുടങ്ങിയവയാണ് ഈ ശ്രേണിയിലുള്ളത്.

YOU MAY READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

കിടപ്പുമുറി, അടുക്കള തുടങ്ങി വീട്ടില്‍ എവിടെയും സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ജി എക്സ് ശ്രേണിയിലെ ഉപകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സൗകര്യങ്ങള്‍ക്കൊപ്പം സംതൃപ്തിയും പ്രദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ് സ്ഥാപനം.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

അകത്തളങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായതും മെലിഞ്ഞതുമായ ജി എക്സ് ശ്രേണി ഇന്‍റീരിയറിനെ കൂടുതല്‍ മനോഹരമാക്കുന്നു.

ഗാര്‍ഹിക വൈദ്യുതി അനുബന്ധ ഉപകരണങ്ങളുടെ ഉല്‍പ്പാദന വിപണന രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മുന്നേറുന്ന ജി എം മോഡുലാര്‍ 2002 ലാണ് സ്ഥാപിതമായത്.

സ്വിച്ചുകളുടെ നിര്‍മ്മാണ രംഗത്ത് രാജ്യത്ത് രണ്ടാം സ്ഥാനം കൈവരിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. പുതുതലമുറ സ്വിച്ചുകള്‍, ഹോം ഓട്ടോമേഷന്‍, ബ്ലൂടൂത്ത് മ്യൂസിക്ക് പ്ലെയര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സ്ഥാപനം അവതരിപ്പിച്ചിട്ടുണ്ട്.

ലോകോത്തര കമ്പനിയായ ഡിസ്നി (യു എസ് എ) യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏക സ്ഥാപനമാണ് ജി എം മോഡുലാര്‍.

പ്രമുഖ ക്രിസ്റ്റല്‍ നിര്‍മ്മാതാക്കളായ ഓസ്ട്രിയയിലെ സ്വരോവ്സ്കിയുമായുള്ള സഹകരണം കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

YOU MAY LIKE: ന്യൂട്രല്‍ തീം

ഹോം ഓട്ടോമേഷന്‍, കെട്ടിട നിയന്ത്രണ മേഖലകളില്‍ പുതിയ മാറ്റത്തിനു വഴിതെളിക്കുന്ന ജി ബസ് സംവിധാനം ഈ സ്ഥാപനം ബെല്‍ജിയത്തിലുള്ള കെ എന്‍ എക്സുമായുള്ള സഹകരണത്തെ തുടര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജി എം മോഡുലാര്‍ പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട്. ഫോണ്‍ : 0495 2773555

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*