ഹയാത്ത്; ലാളിത്യവും സുതാര്യതയും സമന്വയിക്കുന്ന ആധുനിക വസതി

മിനിമലിസത്തിന്റെ സുതാര്യതയില്‍ ഒരുക്കിയ ആധുനികശൈലി പിന്തുടരുന്ന ഈ ഗൃഹത്തില്‍ അനുഭവപ്പെടുന്നതും ജീവിതത്തിന്റെ പസരിപ്പും ലഘുത്വവും തന്നെയാണ്.

‘ഹയാത്ത്’ എന്നാല്‍ ലൈഫ് എന്നര്‍ത്ഥം. മിനിമലിസത്തിന്റെ സുതാര്യതയില്‍ ഒരുക്കിയ ആധുനികശൈലി പിന്തുടരുന്ന ഈ ഗൃഹത്തില്‍ അനുഭവപ്പെടുന്നതും ജീവിതത്തിന്റെ പസരിപ്പും ലഘുത്വവും തന്നെയാണ്.

കണ്ണു കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇടങ്ങളെല്ലാം ഹരിതാഭമായ തുരുത്തുകളില്‍ ചെന്നുചേരുന്നു. ആര്‍ക്കിടെക്റ്റ് ചിത്ര നായര്‍ (ജെസിജെആര്‍ ഹോംസ്, തിരുവനന്തപുരം) ആണ് ഹയാത്തിന്റെ വാസ്തുശില്‍പ്പി.

കോമണ്‍ സ്‌പേസുകള്‍ക്കിടയിലെ ലളിതമായ പാര്‍ട്ടീഷനുകളും, ടഫന്‍ഡ് ഗ്ലാസു കൊണ്ടൊരുക്കിയ ചുമരുകളും, ഇന്റീരിയറിലും എക്സ്റ്റീരിയറിലും തുടരുന്ന സ്വാഭാവികമായ കോട്ട്‌യാഡുകളും വീടിനെ കൂടുതല്‍ സുതാര്യമാക്കുന്നു.

സ്റ്റാന്‍ഡ് എലോണ്‍ വാളുകളും വൈരുദ്ധ്യ ഘടകമായി കടന്നു വരുന്ന തേക്കുതടിയുടെ പ്രൗഢിയും ഇവയുടെ ആകെത്തുകയായ പ്രകാശമാനമായ അന്തരീക്ഷവും ചേര്‍ന്നു നിര്‍വചിക്കുന്നു ഈ വീടിനെ. ബോക്‌സ് ലൂവര്‍ ഗ്ലാസ് പാറ്റേണ്‍, എക്സ്റ്റീരിയറിനെ അടിമുടി ആധുനികമാക്കുന്നു.

ഹയാത്തിലേക്കുള്ള വിശാലമായ ഡ്രൈവ് വേ വന്നു ചേരുന്നത് കാര്‍പോര്‍ച്ചിലേക്കാണ്. രണ്ടു കാറുകള്‍ ഈ സ്‌േപസില്‍ പാര്‍ക്കു ചെയ്യാം. ഇന്റര്‍േലാക്ക് ചെയ്യാന്‍ നാച്വറല്‍ സ്‌േറ്റാണ്‍ തെരഞ്ഞെടുത്തത് മുറ്റത്തിന്റെ സ്വാഭാവികത കൂട്ടുന്നു.

എക്‌സ്‌േറ്റണല്‍ ബാംബുവും ഹെലിക്കോണിയയും എക്സ്റ്റീരിയറില്‍ പച്ചപ്പിന്റെ ചെറു തുരുത്തുകളാകുന്നു.

സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ബാത്ത് റൂം അറ്റാച്ച് ചെയ്ത നാല് ബെഡ്‌റൂമുകള്‍, കണ്‍സള്‍ട്ടിങ് റൂം, ഇതോടു ചേര്‍ന്ന് കോമണ്‍ ടോയ്‌ലറ്റ്, അപ്പര്‍ ലിവിങ് സ്‌പേസ്, കിച്ചന്‍, വര്‍ക്കേരിയ, സിറ്റിങ് ഡെക്ക് സ്‌പേസ്, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ പ്രധാന ഇടങ്ങള്‍.

കണ്‍സള്‍ട്ടിങ് റൂമിലേക്ക് പ്രത്യേക എന്‍്ട്രി നല്‍കിയിട്ടുണ്ട്. ഡിസൈന്‍ കാഴ്ചപ്പാട് സംബന്ധിച്ച് ആര്‍കിടെക്റ്റിനും ക്ലയന്റിനും ഇടയിലുള്ള ഉള്ളുതുറന്ന പൊരുത്തത്തിന്റെ പ്രതിഫലനം കൂടിയാണ് ഹയാത്തിന്റെ പൂര്‍ണതയില്‍ കാണുന്നത്.

Project Details

  • Architect : Ar.Chitra Nair   (JCJR Homes , Trivandrum)
  • Project Type : Residential House
  • Client : Dr.Harish Kareem & Dr.Anju Harish
  • Location : Sasthamangalam, Trivandrum
  • Year Of Completion : Sasthamangalam
  • Area :  3213.24 Sq.Ft
About editor 216 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*