ഹൈലൈറ്റഡ് സ്പേസ്

ചുറ്റുപാടുകളോട് ഏറെ ഇണങ്ങി നിന്നുകൊണ്ട് ഏവര്‍ക്കും സ്വാഗതമോതുന്ന ഒരു അന്തരീക്ഷം സംജാതമാക്കുക എന്നതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്ന ഡിസൈന്‍ നയം

സമകാലിക ജീവിതശൈലിക്ക് ഇണങ്ങുന്ന തരത്തില്‍ ഏറെ ആസ്വാദ്യകരമായ അന്തരീക്ഷത്തോടെ ഒരുക്കിയിരിക്കുന്ന ഒന്നാണ് കുമ്പളത്തുള്ള ചോയ്സ് ക്ലബ് ഹൗസിന്‍റെ അകത്തളം.

ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍ ഇന്‍റീരിയര്‍ ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്ന ഇതിന്‍റെ നിര്‍മ്മിതി 4500 ചതുരശ്രയടിയിലാണ്.

അകത്തളം ഒരുക്കുന്നതില്‍ പ്രധാനമായും സ്വീകരിച്ചിട്ടുള്ള നയം, അതിന്‍റെ ചുറ്റുപാടുകളോട് ഏറെ ഇണങ്ങി നിന്നുകൊണ്ട് ഏവര്‍ക്കും സ്വാഗതമോതുന്ന ഒരു അന്തരീക്ഷം സംജാതമാക്കുക എന്നതാണ്.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

അതോടൊപ്പം വളരെ എളുപ്പം പരിപാലിക്കുവാന്‍ കഴിയും വിധവുമാണ് റസ്റ്റിക് ലുക്ക് പകരുന്ന ഡിസൈന്‍ നയം.

വൈറ്റ്, ഗ്രേ കളര്‍ തീമില്‍ കോണ്‍ക്രീറ്റ് ഫിനിഷ് കലര്‍ത്തി, വുഡന്‍ ഫ്ളോറിങ്ങും വുഡന്‍ ഫര്‍ണിച്ചറും വിന്യസിച്ച് ആകര്‍ഷകമാക്കിയിരിക്കുന്ന ക്ലബ് ഹൗസിലെ വാം കളര്‍ ലൈറ്റിങ് സംവിധാനം കന്‍റംപ്രറി ശൈലിയിലെ റസ്ററിക് ലുക്കിന് ഇരട്ടി ചന്തം പകരുന്നതുകൊണ്ട് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവവും അന്തരീക്ഷവും സംജാതമാക്കിയിരിക്കുന്നു.

ഒഴിവു സമയങ്ങളെ ആനന്ദകരവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ ഹൈലൈറ്റഡ് സ്പേസിന്‍റെ ലോഞ്ചും പൂള്‍ ടേബിളും ഹോം തീയേറ്ററും അടങ്ങുന്ന ഏരിയകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ലൈറ്റിങ്ങും ടെക്സ്ചറുകളും നല്‍കി ഏറ്റവും യോജ്യമായ സ്പേസ് നിര്‍വചനമാണ് നടത്തിയിട്ടുള്ളത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*