സാങ്കേതിക മുന്നേറ്റത്തെ വീടുകളിലേക്ക് വരവേല്‍ക്കാം

ടെക്നോളജിയെക്കാള്‍ ഉപയോഗത്തിനും പ്രവര്‍ത്തനക്ഷമതക്കും പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ ഹോം ഓട്ടോമേഷന്‍ രംഗവും അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇതിന്‍റെ ഗുണഫലം അനുഭവിക്കണമെങ്കില്‍ പ്ലാന്‍ വരയ്ക്കുമ്പോള്‍ മുതല്‍ വീട്ടുടമകള്‍ ഹോം ഓട്ടോമേഷനെകുറിച്ചും ചിന്തിച്ചേ മതിയാകൂ. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കില്‍ അധികച്ചെലവില്ലാതെ തന്നെ ഭാവിയിലെ ടെക്നോളജി മുന്നേറ്റങ്ങളെ വീടുകളിലേക്ക് എളുപ്പത്തില്‍ സ്വാഗതംചെയ്യാം.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഇനിയുള്ള കാലഘട്ടത്തില്‍ ടെക്നോളജി പ്ലാനിങ് വീടിനു വളരെ ആവശ്യമുള്ള ഒരു ഘടകമാണ്. വീടിനു തറക്കല്ലിടുമ്പോള്‍ തന്നെ ഓട്ടോമേഷന്‍ സാധ്യതകള്‍ ആരായുന്നവര്‍ മുതല്‍ പ്ലാസ്റ്ററിങ് വരെ കഴിഞ്ഞതിനുശേഷം ഓട്ടോമേഷനെപറ്റി ചിന്തിക്കുന്നവരും ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടെന്നതാണ് രസകരമായ കാര്യം.

ഓട്ടോമേഷനു വേണ്ട കേബിളിങ് ജോലികള്‍ ഇലക്ട്രിക്കല്‍ വയറിങ്ങിന് ഒപ്പം പൂര്‍ത്തിയാക്കുന്നതാണ് ഉചിതം.

ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും അനുദിനം ടെക്നോളജി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ നമ്മള്‍ എങ്ങനെ മുന്‍കൂട്ടിക്കണ്ട് പ്ലാന്‍ ചെയ്യുമെന്ന്?

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

വളരെ ശരിയാണ് ആ സംശയം. ഇതിന് ഉത്തരം ലഭിക്കണമെങ്കില്‍ നാം ഓരോ മേഖലയിലും ടെക്നോളജി എങ്ങനെ പുരോഗമിച്ചു എന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന് വീട്ടിലെ ഓഡിയോ സിസ്റ്റം തന്നെ എടുക്കാം.

ഇതിലെ ഏറ്റവും പുതിയ സിസ്റ്റം മള്‍ട്ടിറൂം ഓഡിയോ എന്നതാണ്. ഓരോ മുറിയിലും ഇഷ്ടമുള്ള പാട്ടുകള്‍ ഫോണില്‍ നിന്നോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ നിന്നോ തെരഞ്ഞെടുക്കാം, ആസ്വദിക്കാം.

YOU MAY LIKE: ന്യൂട്രല്‍ തീം

ഇതിന് ആവശ്യമായ വൈദ്യുതോപകരണങ്ങള്‍ (ആംപ്ലിഫയര്‍, സോങ്പ്ലെയര്‍ എന്നിവ) സെന്‍ട്രലൈസ്ഡായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതിനെ ‘ബില്‍റ്റ്-ഇന്‍ മ്യൂസിക് സിസ്റ്റം ഫോര്‍ ഹോം’ എന്നു വിളിക്കാം.

വീടിന്‍റെ ഒരു ഭാഗമെന്നോണം കേബിള്‍ ഒന്നും പുറത്തുകാണാത്തതും എളുപ്പം പരിപാലിക്കാവുന്നവയും ആയിരിക്കും ഇവ. ഒരു ബട്ടണ്‍ ക്ലിക്കില്‍ ഇഷ്ടഗാനങ്ങള്‍ വാളിലോ സീലിങ്ങിലോ ഉള്ള സ്പീക്കര്‍ കേള്‍പ്പിച്ചു തരും.

പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ വ്യാപകമായ ഈ സമയത്ത് വാള്‍ അല്ലെങ്കില്‍ സീലിങ് സ്പീക്കര്‍ ആവശ്യമുണ്ടോ എന്നത് സാധാരണ കേള്‍ക്കുന്ന ചോദ്യമാണ്.

ഒരു കാറില്‍ പോര്‍ട്ടബിള്‍ സ്പീക്കര്‍ ആണോ ഉള്‍വശത്തുള്ള മ്യൂസിക് സിസ്റ്റം ആണോ അനുയോജ്യം.? പോര്‍ട്ടബിള്‍ സ്പീക്കര്‍ പാട്ടുകേള്‍പ്പിക്കുമെങ്കില്‍ ഉള്‍വശത്തുള്ള സ്പീക്കറുകള്‍ ഒരു സംഗീത അനുഭവമാണ് നല്‍കുന്നത്. ഏതുവേണം എന്ന തീരുമാനം തികച്ചും വ്യക്തിപരമാണ്.

കഴിഞ്ഞ ഒരു പത്തു വര്‍ഷത്തെ മാറ്റം നോക്കിയാല്‍ സ്പീക്കറുകളിലും ആംപ്ലിഫയറുകളിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല, ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായ മേഖല പാട്ട് എങ്ങനെ എവിടെ നിന്നു സെലക്ട് ചെയ്യും അഥവാ മ്യൂസിക് സിസ്റ്റം ഫോണുമായി എങ്ങനെ കണക്ട് ചെയ്യും എന്നതാണ്.

അതായത് പ്ലെയര്‍ ആന്‍ഡ് കണക്റ്റിവിറ്റി പാര്‍ട്ടില്‍ മാത്രമാണ് മാറ്റം. ഇവ രണ്ടും അപ്ഗ്രേഡ് ചെയ്യാവുന്ന തരത്തില്‍ ആണ് മേല്‍ പറഞ്ഞ മള്‍ട്ടിറൂം സിസ്റ്റത്തിന്‍റെ ഡിസൈന്‍. അതുംചുരുങ്ങിയ ചെലവില്‍.

ഒരു പത്തു വര്‍ഷം മുന്‍പ് വാങ്ങിയ കാസെറ്റ് / സിഡി ഉള്ള മ്യൂസിക് സിസ്റ്റം മൊത്തമായി ഇപ്പോള്‍ ഉപയോഗശൂന്യമായതുപോലെ ഇവ ആകില്ല; ടെക്നോളജി ചേഞ്ച് അനുസരിച്ച് ഓരോ ഘടകങ്ങളും നമുക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

ഇതുപോലെ തന്നെയാണ് ടി വി ഏരിയ വയറിങ്. ഭാവിയിലേക്കുള്ള ചേഞ്ച് കണക്കാക്കി കേബിള്‍ പ്രൊവിഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ടെലിഫോണിന്‍റെയും കേബിള്‍ ടി വിയുടേയും വയറുകള്‍ പഴയകാല വീടുകളുടെ ചുവരുകളില്‍ തൂങ്ങിക്കിടക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു.

ഇന്‍റര്‍നെറ്റ് ടിവിയും ഹൈറെസല്യൂഷന്‍ കണ്ടെന്‍റും സാധാരണയായാല്‍ പുതുതലമുറ വീടുകളിലും പുതിയതരം കേബിളുകള്‍ ഇതുപോലെ ചുവരില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

അത് ഒഴിവാക്കാന്‍ ഇപ്പോഴേ ടെക്നോളജി പ്ലാനിങ് ചെയ്ത് ആവശ്യമായ കേബിള്‍ വര്‍ക്ക് മുന്‍കൂട്ടിചെയ്യേണ്ടതാണ്. ഒരു സ്മാര്‍ട്ട് ഹോം ഇന്‍റഗ്രേഷന്‍ ടീം എങ്ങനെ ഇത് ചെയ്യാന്‍പോകുന്നു എന്നത് ഡിസൈനിലൂടെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

നാം വീട് പണി എല്ലാവിധ പ്ലാനുകളും അന്തിമമാകാതെ തുടങ്ങുകയില്ലല്ലോ? അതുപോലെ തന്നെ ഈ മേഖലയിലും നമ്മുടെ ആവശ്യങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നു പ്ലാന്‍ കണ്ട് ഉറപ്പുവരുത്തി വേണം മുന്നോട്ടുപോകാന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്രീജിത്ത് ഭാസ്കരന്‍ നായര്‍, കണ്‍സള്‍ട്ടന്‍റ്, ഹോം ആന്‍ഡ് ബില്‍ഡിങ് ടെക്നോളജി, ഗാഡ്ജിയോണ്‍ ലൈഫ്സ്റ്റൈല്‍, മൊബൈല്‍ : 09995325348.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*