ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

മിതത്വത്തിന് പ്രാധാന്യം കല്‍പ്പിച്ച്, ആര്‍ഭാടമൊഴിവാക്കി, സ്റ്റോറേജിനും പെയിന്റിങ്ങിനും പ്രാമുഖ്യം നല്‍കിയാണ് വീട് ഒരുക്കിയിരിക്കുന്നത്. കണ്ണിനിമ്പമാര്‍ന്ന ഇളം നിറങ്ങളും ലൈറ്റിങ്ങിന്റെ പ്രഭയുമാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്.

chithrangalkku-pradhanyamulla-veedu-2
കണ്ണിനിമ്പമാര്‍ന്ന ഇളം നിറങ്ങളും ലൈറ്റിങ്ങിന്റെ പ്രഭയുമാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ വാഴമുട്ടത്തുള്ള ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ട്ടിസ്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ രാജീവന്‍ (കാസിമോ ആര്‍ട്ട ് & ഇന്റീരിയേഴ്‌സ്, അടൂര്‍ ) ആണ്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഗൃഹനാഥന്‍ അഡ്വക്കേറ്റ് ആയതിനാല്‍ ഒരു ഓഫീസ് സ്‌പേസ് വേണമെന്ന നിബന്ധന മാത്രം മുന്നോട്ടു വച്ചിരുന്നു.

വീടിന്റെ ഡിസൈനറും ആര്‍ട്ടിസ്റ്റുമായ രാജീവന്റെ തൂലികയില്‍ വിരിഞ്ഞ മനോഹര ചിത്രങ്ങളാണ് അകം ചുവരുകളെ അലങ്കരിക്കുന്നത്.

ലിവിങ്, ഡൈനിങ്, കിച്ചന്‍, ഓഫീസ് സ്‌പേസ്, മുന്‍ഭാഗത്തായി ചെറുവരാന്ത, സിറ്റൗട്ട് എന്നിവയാണ് താഴെ നിലയിലെ ഏരിയകള്‍.

YOU MAY LIKE: മായാജാലക ഭംഗി

അപ്പര്‍ ലിവിങ്, രണ്ട് കിടപ്പു മുറികള്‍, ഹോം തിയേറ്റര്‍ എന്നിവ മുകള്‍ നിലയിലും. കൃത്യമായ സ്‌പേസ് പ്ലാനിങും വെളിച്ച വിന്യാസവും കേന്ദ്രീകരിച്ചുള്ള ഡിസൈനിങ് നയമാണ് വീടിന്.

ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങള്‍ സ്ഥല സൗകര്യത്തിനും അകത്തള അന്തരീക്ഷത്തിനും ഇണങ്ങിയതാണ്. ലൈറ്റിങിന് പ്രാധാന്യം വേണ്ടിടത്ത് മാത്രം സീലിങ് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

RELATED READING; സ്വകാര്യത നല്‍കും വീട്

ലിവിങ്, ഡൈനിങ് ഏരിയകളെ ഭാഗിക്കുന്നത് ക്യൂരിയോസ് ഷെല്‍ഫിനൊപ്പം നല്‍കിയിട്ടുള്ള സി.എന്‍.സി പാറ്റേണാണ്. പൂജാ ഏരിയയ്ക്കു ലിവിങിന്റെ ഭിത്തിയില്‍ സ്ഥാനം നല്‍കിയിരിക്കുന്നു.

വീടിന്റെ ഡിസൈനറും ആര്‍ട്ടിസ്റ്റുമായ രാജീവന്റെ തൂലികയില്‍ വിരിഞ്ഞ മനോഹര ചിത്രങ്ങളാണ് അകം ചുവരുകളെ അലങ്കരിക്കുന്നത്. കിടപ്പുമുറികളില്‍ ഇളം നിറങ്ങള്‍ കൊണ്ട് സീലിങ് ആകര്‍ഷകമാക്കിയിരിക്കുന്നു.

ഡൈനിങ്ങിന്റെ ഭാഗമായ വാഷ് ഏരിയ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ക്ലാഡിങ് കൊണ്ടാണ്. അകത്തളങ്ങളില്‍ പിന്തുടര്‍ന്നിരിക്കുന്ന ഇളം നിറങ്ങളുടെ തുടര്‍ച്ച അടുക്കളയിലും സ്വീകരിച്ചിരിക്കുന്നു.

സ്റ്റോറേജിനു പ്രാധാന്യം നല്‍കിയിരിക്കുന്ന മോഡുലാര്‍ കിച്ചന്റെ ഹോബിന്റെ മുകള്‍ ഭാഗത്തെ പൈപ്പ് മറയ്ക്കുവാനായി ഒരു ഡിസൈന്‍ പാറ്റേണാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗ്സ്റ്ററില്‍ വായിക്കാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

About editor 18 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*