12 ലക്ഷത്തിനു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകളേറെ

നാലു തൂണില്‍ പണിതീര്‍ത്ത ഈ വീട് കാഴ്ചയില്‍ ഊന്നുകാല്‍ വീടു പോലെയാണ്, എന്നാല്‍ സൗകര്യത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റാണ്

12 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഈ വീട് വെള്ളപ്പൊക്കത്തെയും അതിജീവിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

നാലു തൂണില്‍ പണിതീര്‍ത്ത ഈ വീട് കാഴ്ചയില്‍ ഊന്നുകാല്‍ വീടു പോലെയാണ്, എന്നാല്‍ സൗകര്യത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റാണ്. വെറും 12 ലക്ഷം രൂപയ്ക്കു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകള്‍ ഏറെയാണ്…

നാലു തൂണില്‍ പണിതീര്‍ത്ത ഈ വീട് കാഴ്ചയില്‍ ഊന്നുകാല്‍ വീടു പോലെയാണ്, എന്നാല്‍ സൗകര്യത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റാണ്

കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഈ വീടിനെ വീക്കെന്‍ഡ് ഹോം, ഹോളിഡേ ഹൗസ് എന്നോ, അല്ലെങ്കില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് എന്നോ വിളിക്കാം.

subscribe_now

ഊന്നുകാല്‍ വീടുപോലെ ഫ്രീ സ്റ്റാന്‍ഡിങ് പാറ്റേണില്‍ സ്ഥലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് നിര്‍മിച്ചിരിക്കുന്നു എന്നതാണ് കൃഷ്ണകുമാറിന്റെ വീടിന്റെ പ്രധാന പ്രത്യേകത.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

മഴക്കാലത്ത് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പുഴ കരകവിഞ്ഞ് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശത്താണ് വീട്. അതിനാല്‍ പ്രളയത്തെ അതിജീവിക്കാന്‍ കെല്‍പുള്ള ഒരു ഡിസൈനാണ് ആര്‍കിടെക്റ്റ് ശ്യാംകുമാര്‍ രൂപപ്പെടുത്തിയെടുത്തത്.

തൂണുകള്‍ക്കു മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് വീട്. കോളം ബീം തൂണുകളാണ് ഒരുക്കിയിരിക്കുന്നത്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ബേസ്‌മെന്റ് ഏരിയയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഗ്രൗണ്ടില്‍ നിന്നും വീട്ടിലേക്ക് കയറുന്നതിനായി ജീഐ ഗോവണി നല്‍കിയിരിക്കുന്നു.

ബ്രിക്കിന്റെ സ്വാഭാവിക ചുവപ്പു നിറത്തിനൊപ്പം ഗ്രേ-വൈറ്റ് കളര്‍ കോമ്പിനേഷനാണ് നല്‍കിയിരിക്കുന്നത്.

About editor 87 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*