ആധുനികമായ നവഭാവം

മിനിമല്‍ - എലഗന്‍റ് രീതിയില്‍ നവീകരിച്ച വീട്

ഇംഗ്ലീഷ് വാസ്തുശൈലിയിലെ ഘടകങ്ങള്‍ സ്വീകരിച്ചു കൊണ്ട് 14 വര്‍ഷം പഴക്കമുള്ള വീടിനെ ഇന്‍റീരിയര്‍ തലത്തില്‍ പൂര്‍ണമായി പുതുക്കിയിരിക്കുന്നു ഇവിടെ. പഴയ അകത്തളത്തിന്‍റെ ഓര്‍മകള്‍ക്ക് ഇപ്പോള്‍ പുതിയ ഡിസൈനിന്‍റെ തെളിച്ചമുണ്ട്.

നിലവിലെ സ്പേസുകളൊന്നും പൊളിച്ച് കളയാതെ തന്നെ വീടിന്‍റെ രൂപവും ഭാവവും അന്തരീക്ഷവും പുതുക്കിയത് എഞ്ചിനീയര്‍ ആരിഫ് മുഹമ്മദ്, ആര്‍ക്കിടെക്റ്റ് നൗഫാന്‍ (ആരിഫ് അസോസിയേറ്റ്സ്, കോഴിക്കോട്) എന്നിവരുടെ രൂപകല്‍പ്പനയിലാണ്.

റെനവേഷനു മുന്‍പ്‌…

3200 സ്ക്വയര്‍ഫീറ്റുണ്ടായിരുന്ന പഴയവീട് 6500 സ്ക്വയര്‍ഫീറ്റായാണ് വികസിപ്പിച്ചത്. വീടിന്‍റെ എക്സ്റ്റീരിയര്‍ കാഴ്ചയുടെ പ്രധാന വ്യത്യാസമാണ് ഉയരം കൂടിയെന്നത്. ഇത് കാഴ്ചഭംഗി കൂട്ടിയതിനൊപ്പം അകത്തളത്തെ വിശാലമാക്കി.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

മിനിമല്‍ & എലഗന്‍റ് ഡിസൈന്‍ പാറ്റേണ്‍ ആണ് ഇന്‍റീരിയറില്‍ പിന്തുടരുന്നത്. കാര്‍ പോര്‍ച്ച്, വര്‍ക്കിങ് കിച്ചനെയും മോഡുലാര്‍ കിച്ചനെയും ബന്ധിപ്പിക്കുന്ന പാസേജ്, വര്‍ക്കിങ് കിച്ചന്‍, ഫസ്റ്റ് ഫ്ളോറിലെ മുന്‍വശത്തുള്ള ബെഡ്റൂം, ഒരു ഡ്രെസിങ് ഏരിയ, ടോയ്ലറ്റ് എന്നിവയാണ് പൂര്‍ണമായും കൂട്ടിച്ചേര്‍ത്ത ഏരിയകള്‍.

ചില ഏരിയകള്‍ കൂടുതല്‍ വിശാലമാക്കി. ഫോയര്‍ ഡബിള്‍ ഹൈറ്റില്‍ ഒരുക്കി. ഫോര്‍മല്‍ ലിവിങ് ഏരിയ വിശാലമാക്കി. രണ്ട് ബെഡ്റൂമുകള്‍, ഫോര്‍മല്‍ ലിവിങ് ഏരിയ എന്നിവിടങ്ങളില്‍ ജനലുകളുടെ സ്ഥാനത്ത് ഫിക്സഡ് ഗ്ലാസ് വാളുകള്‍ സ്ഥാനപ്പെടുത്തി.

വിശാലതയും വെളിച്ചവും കൂട്ടിയതിനൊപ്പം അകത്തളത്തെ കൂടുതല്‍ കാലികമാക്കുന്നുണ്ട് ടിന്‍റഡ് ഗ്ലാസു കൊണ്ടൊരുക്കിയ ചുമരുകള്‍.

YOU MAY LIKE: ഇഷ്ടവര്‍ണ്ണങ്ങളില്‍

കാര്‍പോര്‍ച്ച്, രണ്ട് സിറ്റൗട്ടുകള്‍, ഫോയര്‍, ഫോര്‍മല്‍- ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, ഡൈനിങ്- ഗോവണി ഏരിയകള്‍ ഉള്‍ക്കൊള്ളുന്ന ഹാള്‍, വര്‍ക്കിങ് കിച്ചന്‍, ഫോര്‍മല്‍ കിച്ചന്‍, പാസേജ്, സ്റ്റോര്‍ ഏരിയ, സെര്‍വന്‍റ് റൂം, ഡ്രെസിങ് ഏരിയ ഉള്‍ക്കൊള്ളുന്ന ആറു ബെഡ്റൂമുകള്‍, ആറു ബാത്ത് അറ്റാച്ച്ഡ് ടോയ്ലറ്റുകള്‍, രണ്ട് കോമണ്‍ ടോയ്ലറ്റുകള്‍, യൂട്ടിലിറ്റി ഏരിയ എന്നീ സ്പേസുകളാണ് ഈ വീട്ടില്‍ ഒരുക്കിയിട്ടുള്ളത്.

Project Details

  • Design: Arif And Associates, Calicut
  • Project Type: Residential House
  • Client: Jaseel Abdul Azeez
  • Location: Vengeri, Calicut
  • Year Of Completion: 2018
  • Area: 6500 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*