അഭിരുചിയെ പിന്തുടര്‍ന്നു: ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

ഇന്ന് തുടക്കകാരായ ആര്‍ക്കിടെക്റ്റുകള്‍ക്ക് പോലും ധാരാളം അവസരങ്ങളുണ്ട്. അതേ സമയം അനാരോഗ്യപരമായ മത്സരവും വാസ്തുമൂല്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. കുലീനതയുള്ള പ്രൊഫഷനാണ് ആര്‍ക്കിടെക്ചര്‍.

സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ മികച്ച വാസ്തുസൃഷ്ടിക്ക് കഴിയുന്നു. ആത്മാര്‍ത്ഥതയും മൂല്യവും സൂക്ഷിച്ചാല്‍ മാത്രമേ ജോലിയുടെ സംതൃപ്തിക്കൊപ്പം കീര്‍ത്തിയും മതിപ്പും നമ്മെ തേടി എത്തുകയുള്ളു

ആര്‍ക്കിടെക്റ്റ് കെ. വിജയന്‍

ആര്‍ക്കിടെക്ചര്‍ എന്ന പ്രൊഫഷനെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്ന പഠനകാലമായിരുന്നില്ല എന്‍റേത്. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന മൂത്ത സഹോദരനാണ് വരയിലും പെയിന്‍റിങ്ങിലുമെല്ലാം താത്പര്യമുണ്ടായിരുന്ന എനിയ്ക്ക് ആര്‍ക്കിടെക്ചര്‍ അനുയോജ്യമായിരിക്കുമെന്ന് ഉപദേശിച്ചത്.

ഖരക്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് 1971- ലാണ് ബി. ആര്‍ക്ക് ബിരുദം നേടുന്നത്. പിന്നീട് അന്നത്തെ യുവ ആര്‍ക്കിടെക്റ്റുകളില്‍ ശ്രദ്ധേയനായ പ്രേംനാഥിന്‍റെ മുംബൈയിലെ സ്ഥാപനത്തില്‍ പരിശീലനം തുടങ്ങി.

കൊച്ചി പോര്‍ട്ട്ട്രസ്റ്റിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്

അധികം വൈകാതെ തന്നെ കേരളത്തില്‍ സ്വന്തമായി ആര്‍ക്കിടെക്ചര്‍ സംരംഭം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ആ കാലത്ത് അത് ബുദ്ധിമുട്ടേറിയ ഉദ്യമമാണെന്നും നിലനില്‍പ്പ് എന്നത് പ്രയാസമേറിയ കാര്യമാണെന്നും അറിയാമായിരുന്നിട്ടും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും കേരളത്തിലേക്ക് മടങ്ങുകയുമായിരുന്നു.

അന്നത്തെ കേരളത്തിലെ സാഹചര്യം മനസിലാക്കാനായി ആര്‍ക്കിടെക്ററ് പയസ് വൈപനയുടെ ഓഫീസില്‍ ജോലിക്ക് കയറി. അവിടെ വെച്ചാണ് ആര്‍ക്കിടെക്റ്റ് രമേഷ് തരകനെ കാണുന്നത്.

എന്‍റെ സഹോദരന്‍ ഗോപാലന്‍റെ സുഹൃത്തും ഏറെ അനുഭവസമ്പത്തുള്ള സിവില്‍ എഞ്ചിനീയറുമായിരുന്ന ജയശങ്കറെ പരിചയപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. കൊച്ചി നഗരഹൃദയത്തില്‍ തന്നെ അദ്ദേഹത്തിനൊരു വീടുണ്ടായിരുന്നു.

വീടിന്‍റെ ഒരു ഭാഗം ഓഫീസാക്കാന്‍ അദ്ദേഹം അനുവദിച്ചു. ആര്‍ക്കിടെക്റ്റ് രമേഷ് തരകനും ആ കൂട്ടായ്മയുടെ ഭാഗമായതോടെ 1974 ല്‍ ‘മൊഡാര്‍ക്ക്സ്’ എന്ന എളിയ സംരംഭം പിറന്നു. ആ സമയത്ത് യഥാര്‍ത്ഥയോഗ്യതയുള്ള ആര്‍ക്കിടെക്റ്റുകള്‍ കുറവായിരുന്നു.

YOU MAY LIKE: നല്ല ഡിസൈനുകള്‍ ഉണ്ടാവട്ടെ: ആര്‍ക്കിടെക്റ്റ് എന്‍.എം. സലിം

അയോഗ്യരായവര്‍ മേധാവിത്വം പുലര്‍ത്തുന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. എങ്കിവും മികച്ച രീതിയില്‍ മുന്നേറുവാന്‍ ഞങ്ങളുടെ സ്ഥാപനത്തിന് കഴിഞ്ഞു. ഇന്ന് തുടക്കകാരായ ആര്‍ക്കിടെക്റ്റുകള്‍ക്ക് പോലും ധാരാളം അവസരങ്ങളുണ്ട്.

മലയാറ്റൂരിലെ ആയുര്‍വേദിക്ക് വില്ലേജ്

അതേ സമയം അനാരോഗ്യപരമായ മത്സരവും വാസ്തുമൂല്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. കുലീനതയുള്ള പ്രൊഫഷനാണ് ആര്‍ക്കിടെക്ചര്‍. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ മികച്ച വാസ്തുസൃഷ്ടിക്ക് കഴിയുന്നു.

ആത്മാര്‍ത്ഥതയും മൂല്യവും സൂക്ഷിച്ചാല്‍ മാത്രമേ ജോലിയുടെ സംതൃപ്തിക്കൊപ്പം കീര്‍ത്തിയും മതിപ്പും നമ്മെ തേടി എത്തുകയുള്ളു. മൊഡാര്‍ക്ക്സിന്‍റെ തുടക്കം മുതല്‍ ഇതുവരെ ശ്രദ്ധേയമായ ഒട്ടേറെ പ്രോജക്റ്റുകള്‍ ചെയ്തിട്ടുണ്ട്.

ALSO READ: അടിമുടി ആധുനികം

കൊച്ചി പോര്‍ട്ട്ട്രസ്റ്റിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, സതേണ്‍ നേവല്‍ കമാന്‍ഡന്‍റിന്‍റെ കൊച്ചിയിലെ ആസ്ഥാനം, ഗ്ലോബല്‍ പബ്ലിക്ക് സ്ക്കൂള്‍, മലയാറ്റൂരിലെ ആയുര്‍വേദിക്ക് വില്ലേജ്, വ്യവസായ സ്ഥാപനങ്ങള്‍ വീടുകള്‍ എന്നിവയെല്ലാം എനിക്കേറെ പ്രിയപ്പെട്ട പ്രോജക്റ്റുകളാണ്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*