ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സിന്‍റെ (ഐഐഐഡി) പതിനേഴാമത് ദേശീയ പ്രസിഡന്‍റും ആദ്യത്തെ വനിതാ പ്രസിഡന്‍റുമായ ജബീന്‍ എല്‍ സക്കറിയാസും പുതിയ എക്സിക്യൂട്ടീവ് കൗണ്‍സിലും ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വച്ച് ഫെബ്രുവരി 13ന് നടക്കുന്നു.

ഐഐഐഡി കേരള റീജിയണല്‍ ചാപ്റ്ററാണ് വിഷന്‍ സമ്മിറ്റ് 2020 എന്ന ഈ പ്രോഗ്രാമിന് ആതിഥ്യമരുളുന്നത്. ഇന്ത്യയിലെ അകത്തളാലങ്കാരരംഗത്തെ ഉന്നതാധികാര സമിതിയാണ് 1972 -ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്‍റീരിയര്‍ ഡിസൈനേഴ്സ് (ഐഐഐഡി).

ഐഐഐഡി ദേശീയ പ്രസിഡന്‍റ് ജബീന്‍ എല്‍ സക്കറിയാസ് .

ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്‍റുകള്‍, ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍, ആര്‍ട്ടിസ്റ്റുകള്‍, കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, കോണ്‍ട്രാക്റ്റര്‍മാര്‍ മുതലായവരാണ് ഈ സംഘടനയിലെ അംഗങ്ങള്‍.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 32 ചാപ്റ്ററുകളുണ്ട്.

ആര്‍ക്കിടെക്ചര്‍, പ്ലാനിങ്, പ്രോജക്റ്റ് മാനേജ്മെന്‍റ്, കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്റ്റുകള്‍ക്കു പരിശീലനം നല്‍കല്‍ തുടങ്ങിയ മേഖലകളില്‍ മൂന്നു പതിറ്റാണ്ടിന്‍റെ പരിചയ സമ്പത്തുള്ള ജബീന്‍ എല്‍ സക്കറിയാസിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കൗണ്‍സിലാകും ഇനിയുള്ള രണ്ടു വര്‍ഷം ഐഐഐഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

ജബീന്‍ സക്കറിയാസ് ആര്‍ക്കിടെക്റ്റ്സിന്‍റെ ചീഫ് ആര്‍ക്കിടെക്റ്റായ ജബീന്‍ എല്‍ സക്കറിയാസ് 2002 – 2004 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്‍റെ (IIA) ചെയര്‍പേഴ്സണ്‍ ആയിരുന്നു.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

ഇന്ത്യ, യുഎസ്എ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി ഇതിനോടകം പഞ്ചനക്ഷത്ര ഹോട്ടലുകള്‍, മാളുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഓഫീസുകള്‍, ആഡംബര ഭവനങ്ങള്‍ എന്നിങ്ങനെ മുന്നൂറോളം നിര്‍മ്മിതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ജബീന്‍ സക്കറിയാസിന് ഡിസൈനിങ്, സംഘാടന രംഗങ്ങളിലെ മികവിന് നിരവധി പുരസ്ക്കാരങ്ങളും, പദവികളും ലഭിച്ചിട്ടുണ്ട്.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഫാക്കല്‍റ്റി അംഗം കൂടിയാണിവര്‍.

ALSO READ: ഇന്നു മരട് നാളെ?

വേര്‍ ഈസ് നോര്‍ത്ത്‘ (എവിടെയാണ് വടക്ക്) എന്നതായിരിക്കും 2019 – 21 കാലഘട്ടത്തില്‍ ഐഐഐഡി യുടെ വിഷന്‍. ചരിത്ര പ്രാധാന്യമുള്ള പല യാത്രകളുടെയും ലക്ഷ്യവും, പ്രചോദനവും വടക്ക് ദിക്കായിരുന്നു.

കൃഷി മുതല്‍ ദൈനംദിന കാര്യങ്ങള്‍ വരെയുള്ള എല്ലാ രംഗങ്ങളിലും വടക്ക് ദിക്കിന് പ്രാധാന്യമുണ്ട്. ഡിസൈനര്‍മാര്‍ ഒരു നിര്‍മ്മിതിക്ക് സ്ഥാനം കാണുന്നതും, ഡ്രോയിങ് തയ്യാറാക്കുന്നതും വടക്ക് ദിക്കിനെ ആധാരമാക്കിയാണ്.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

വിഷന്‍ സമ്മിറ്റില്‍ ജബീന്‍ എല്‍ സക്കറിയാസ് വേര്‍ ഈസ് നോര്‍ത്ത്’ എന്ന വിഷന്‍ അവതരിപ്പിക്കും.

ഡിസൈന്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ പത്മശ്രീ ആര്‍ക്കിടെക്റ്റ് ബി.വി. ദോഷിയുടെ പ്രഭാഷണവും 2019-ലെ ഇന്‍സൈഡ് വേള്‍ഡ് ഇന്‍റീരിയര്‍ അവാര്‍ഡ് ജേതാവായ ആര്‍ക്കിടെക്റ്റ് പോ വെന്‍ ഷുയി (ലിവിങ് ലാബ്സ്, തായ്വാന്‍)യുടെ പ്രോജക്റ്റ് പ്രസന്‍റേഷനും പാനല്‍ ചര്‍ച്ചയും വിഷന്‍ സമിറ്റിന്‍റെ ഭാഗമായിരിക്കും.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് പ്രസാധനം ചെയ്യുന്ന ഐഐഐഡി യുടെ ഔദ്യോഗിക മാഗസിനായ ‘ഇന്‍സ്കേപ്പി’ന്‍റെ പ്രകാശനവും തദവസരത്തില്‍ നടക്കും.

ഇന്ത്യയിലെ നൂറ് പ്രമുഖ ഇന്‍റീരിയര്‍ ഡിസൈനര്‍മാരും, ഇരുപത്തിനാല് എക്സ്ക്ലൂസീവ് കോര്‍പ്പറേറ്റ് ഹെഡുകളും ഉള്‍പ്പെടെ അറുന്നൂറോളം പ്രതിനിധികള്‍ ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020 -ല്‍ പങ്കെടുക്കും.

രാജീവ് എന്‍ (ഐഐഐഡി ദേശീയ വൈസ് പ്രസിഡന്‍റ്), ഗായത്രി ഷെട്ടി (ദേശീയ കണ്‍വീനര്‍, ഇവന്‍റ്സ്), എസ്. ഗോപകുമാര്‍ (ചെയര്‍മാന്‍, വിഷന്‍ സമ്മിറ്റ്), ജോര്‍ജ് മത്തായി (ചെയര്‍മാന്‍, ഐഐഐഡി കേരള റീജിയണല്‍ ചാപ്റ്റര്‍), സാജന്‍ പുളിമൂട് (കണ്‍വീനര്‍, വിഷന്‍ സമ്മിറ്റ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*