നീലനിറത്തിന്‍റെ പ്രൗഢിയില്‍

കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറും ഇറക്കുമതി ചെയ്ത ഇന്‍റീരിയര്‍ ആക്സസറികളും ഉള്‍പ്പെടുത്തി സമകാലിക ശൈലിയിലൊരുക്കിയ അകത്തളം

പ്രത്യേകതകള്‍

സമകാലിക ശൈലി പിന്തുടരുന്ന അകത്തളത്തില്‍ ക്ലയന്‍റിന്‍റെ ഇഷ്ടനിറമായ നീലയ്ക്കൊപ്പം പ്രാമുഖ്യം വുഡ്, ഗ്രേ നിറങ്ങള്‍ക്കുമുണ്ട്.

ജിപ്സം സീലിങ്ങും സ്പോട്ട് ലൈറ്റുകളും എല്ലായിടത്തുമുണ്ട്. അടുക്കള ഉള്‍പ്പെടെ തുറസ്സായ നയത്തിലൊരുക്കിയ പൊതുഇടങ്ങളിലെല്ലാം വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറും ഇറക്കുമതി ചെയ്ത ഇന്‍റീരിയര്‍ ആക്സസറികളും അകത്തളത്തിന് ചാരുത പകരുന്നു. പൂജാമുറിക്കും കിച്ചനുമിടയിലുള്ള ഫോയറാണ് വിവിധ ഇടങ്ങളിലേക്ക് നയിക്കുന്നത്.

ലിവിങ്ങിനും മൂന്ന് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകള്‍ക്കും അനുബന്ധമായി ബാല്‍ക്കണികളുണ്ട്.

പരസ്പരാഭിമുഖമായി നിലകൊള്ളുന്ന മാസ്റ്റര്‍ ബെഡ്റൂമിനും മകന്‍റെ കിടപ്പുമുറിക്കുമിടയിലെ ഭിത്തിയില്‍ മുഴുനീള കണ്ണാടി സ്ഥാപിച്ചതിനാല്‍ അകത്തളം കൂടുതല്‍ വിശാലമായി തോന്നുന്നുണ്ട്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ലിവിങ്ങിനോട് ചേര്‍ന്ന് ലാമിനേറ്റഡ് വുഡുപയോഗിച്ച് പൂജാമുറി പ്രത്യേകമായി നിര്‍മ്മിച്ചു. അടുക്കളയ്ക്കനുബന്ധമായുള്ള വര്‍ക്കേരിയ വര്‍ക്കിങ് കിച്ചനാക്കി മാറ്റി.

ലിവിങ്

ഗ്രേ നിറത്തില്‍ ടെക്സ്ചര്‍ പെയിന്‍റ് ചെയ്താണ് ലിവിങ്ങിലെ ടിവി യൂണിറ്റ് ഹൈലൈറ്റ് ചെയ്തത്. ഇറക്കുമതി ചെയ്ത കാര്‍പെറ്റാണ് ഇവിടെയുള്ളത്. വുഡന്‍ ടെക്സ്ചറുള്ള വാള്‍പേപ്പര്‍ ഒട്ടിച്ചാണ് ഇരിപ്പിടത്തിനു പിന്നിലെ ഭിത്തി ഹൈലൈറ്റ് ചെയ്തത്.

ഡൈനിങ്ങും വാഷ് ഏരിയയും

സീലിങ്ങില്‍ ഹാങ്ങിങ് ലൈറ്റുകള്‍ തൂക്കി അലങ്കരിച്ച ഡൈനിങ്ങും സമീപത്തെ വാഷ് ഏരിയയും. ഗ്രേ നിറത്തില്‍ ടെക്സ്ചര്‍ പെയിന്‍റ് ചെയ്ത് ഹൈലൈറ്റ് ചെയ്ത ഡൈനിങ്ങിലെ ഭിത്തികളിലൊന്നില്‍ ക്ലോക്കും പെന്‍ഡന്‍റ് ലൈറ്റുകളും ഇടംപിടിച്ചു.

മഷ്റൂം തീമിലുള്ള ഇറക്കുമതി ചെയ്ത സ്റ്റോണ്‍ വാള്‍ ആര്‍ട്ടാണ് മറുഭിത്തിയില്‍ ഉള്ളത്. പ്ലാന്‍റര്‍ പോട്ട് ഉള്‍പ്പെടുത്തിയ ക്യൂരിയോസ് മൊഡ്യൂള്‍ കം പാര്‍ട്ടീഷന്‍ യൂണിറ്റാണ് വുഡന്‍ തീമിലള്ള വാഷ് ഏരിയയുടെ സ്വകാര്യത ഉറപ്പാക്കുന്നത്.

ALSO READ: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

ഡിസൈനര്‍ വാള്‍ ടൈല്‍ ഒട്ടിച്ചാണ് വാഷ് ഏരിയയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തത്. പൗഡര്‍ റൂമും സമീപത്തുണ്ട്.

കിടപ്പുമുറികള്‍

ഗ്രേ നിറത്തില്‍ ടെക്സ്ചര്‍ പെയിന്‍റ് ചെയ്താണ് ഡ്രസിങ് ഏരിയയോട് കൂടിയ കിടപ്പുമുറികളുടെയെല്ലാം ഹെഡ്സൈഡ് വാളുകള്‍ ഹൈലൈറ്റ് ചെയ്തത്. അതിഥിമുറി ഒഴികെയുള്ള രണ്ട് കിടപ്പുമുറികളിലും വര്‍ക്ക്സ്പേസ് ഉള്‍പ്പെടുത്തി.

വുഡന്‍ ഫിനിഷ് ടൈല്‍ ഫ്ളോറിങ്ങാണ് മാസ്റ്റര്‍ ബെഡ്റൂമില്‍. ലെഡ്ജും ഹാങ്ങിങ് ലൈറ്റുകളും ഹെഡ്സൈഡ് വാളില്‍ ഇടംനേടി. സ്റ്റോറേജുള്ള ബെഡാണ് മാസ്റ്റര്‍ ബെഡ്റൂമിലും മകന്‍റെ കിടപ്പുമുറിയിലും ഉള്ളത്.

YOU MAY LIKE; കാലം കടഞ്ഞെടുത്ത കാവ്യം

ചുമരില്‍ നിന്ന് സീലിങ്ങിലേക്കെത്തുന്ന ബോക്സ് ഡിസൈന്‍ ജിപ്സം സീലിങ്ങാണ് മകന്‍റെ കിടപ്പുമുറിയിലുള്ളത്. ഇവിടുത്തെ ഡ്രസിങ് ഏരിയ സ്ലൈഡിങ് ഗ്ലാസ് ഡോറുള്ള വാക്ക് ഇന്‍ വാഡ്രോബ് ആയി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ്.

നിലമൊരുക്കാന്‍ നോര്‍മല്‍ വിട്രിഫൈഡ് ടൈലിനൊപ്പം വുഡന്‍ ഫിനിഷ് ടൈലും ഉപയോഗിച്ചു. വാള്‍പേപ്പറിന്‍റെ സാന്നിധ്യം ഹെഡ്സൈഡ് വാളിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

സ്റ്റോറേജില്ലാത്ത, ഉയരം കുറഞ്ഞ ബെഡാണ് അതിഥി മുറിയില്‍ ഉള്ളത്. പ്ലാന്‍റര്‍ പോട്ടും ഹെഡ്സൈഡ് വാളിലെ വുഡന്‍ പാനലുമാണ് ഇവിടുത്തെ മറ്റ് ഡിസൈന്‍ എലമെന്‍റുകള്‍.

കിച്ചന്‍

കവാടത്തില്‍ ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടുത്തി ബ്ലൂ കളര്‍ തീമിലൊരുക്കിയ ‘C’ ഷേപ്പ് മോഡുലാര്‍ കിച്ചന്‍. വൈറ്റ് ക്വാര്‍ട്ട്സാണ് കൗണ്ടര്‍ടോപ്പില്‍.

YOU MAY LIKE: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

നീലനിറത്തിലുള്ള ഇംപോര്‍ട്ടഡ് വാള്‍ടൈലാണ് ബാക്ക്സ്പ്ലാഷില്‍ ഉള്ളത്. മറൈന്‍ പ്ലൈവുഡ് ക്യാബിനറ്റുകള്‍ക്ക് ക്രിസ്റ്റല്‍ ലാമിനേറ്റ്, വുഡന്‍ ലാമിനേറ്റ് ഫിനിഷുകളാണ് നല്‍കിയത്.

അടുക്കളയ്ക്കനുബന്ധമായുണ്ടായിരുന്ന വര്‍ക്കേരിയ വുഡ് ഗ്രേ തീമിലുള്ള ‘ഘ’ ഷേപ്പ് വര്‍ക്കിങ് കിച്ചനാക്കി മാറ്റി.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

Project Details

  • Designer: D’life Home Interiors, Ernakulam
  • Project Type: Apartment Interior
  • Client: Jayashankar
  • Location: Calicut
  • Year Of Completion: 2019
  • Area: 1400 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 310 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*