
ചുറ്റുപാടുകളുടെ പ്രത്യേകതയും പ്ലോട്ടിന്റെ പരിമിതിയും എല്ലാം കണക്കിലെടുത്ത് പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന, നല്ല വായുസഞ്ചാരമുള്ള, സുസ്ഥിരവാസ്തുകലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വീടു തീര്‍ത്തെടുത്തത് വെറും 21 ലക്ഷത്തിനാണ്.
വെറും 4.5 സെന്റിന്റെ പ്ലോട്ട്. അതിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ രണ്ടു വഴികള്‍ കടന്നു പോകുന്നു. ഇരുവഴികളുടെയും ഇടയില്‍ ഒരു കോര്‍ണര്‍ സ്പേസ് പോലെയാണ് പ്ലോട്ട്.
ഇരുറോഡുകളില് നിന്നും 3 മീറ്റര്‍ വീതം സെറ്റ് ബാക്ക് വിടണം. ഇങ്ങനെ പരിമിതികള്‍ വേണ്ടുവോളമുണ്ടായിരുന്നു കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്തിലുള്ള നിഗീഷ് വീടുപണിക്കായി തെരഞ്ഞെടുത്ത സ്ഥലത്തിന്.
ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍
നല്ലൊരു വീടുവയ്ക്കല്‍ സാധ്യമല്ല എന്നു പറഞ്ഞ് പലരും കയ്യൊഴിഞ്ഞ പ്ലോട്ടു കൂടിയായിരുന്നു ഇത്.
ഇവിടെ വീടുപണിയുവാനായി ഈ കുടുംബം അവസാനം സമീപിച്ചത് ആര്‍ക്കിടെക്ചര്‍ രംഗത്തെ നവാഗതരായ സച്ചിനെയും ആനന്ദിനെയുമാണ് (എലൈന്‍ സ്റ്റുഡിയോ കാഞ്ഞങ്ങാട്).

ഈ പ്രോജക്റ്റ് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഈ യുവ ആര്‍ക്കിടെക്റ്റുകള്‍ വീട്ടുകാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, ചുറ്റുപാടുകളുടെ പ്രത്യേകതയും പ്ലോട്ടിന്റെ പരിമിതിയും എല്ലാം കണക്കിലെടുത്ത് പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന, നല്ല വായുസഞ്ചാരമുള്ള, സുസ്ഥിരവാസ്തുകലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള ഒരു വീടു തീര്‍ത്തെടുത്തത് വെറും 21 ലക്ഷത്തിനാണ്.
‘ജാലി ഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീട് ഒരു പച്ചത്തുരുത്താണ്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ സുലഭമായ ചെങ്കല്ലുപയോഗിച്ചാണ് സ്ട്രക്ചറിന്റെ നിര്‍മ്മിതി.

ചെങ്കല്ലു തന്നെ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന ചുമരുകള്‍ വായുസഞ്ചാരം സുഗമമാക്കുന്നവയാണ്. സ്വാഭാവിക ജാലികള്‍ നല്കുന്ന ഈ സൗകര്യം വീട് കാഴ്ചഭംഗിയുള്ളതുമാക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മുകളിലും താഴെയുമായി 3 കിടപ്പുമുറികള്‍, അപ്പര്‍ലിവിങ്, രണ്ട് കോര്‍ട്ട്യാര്‍ഡുകള്‍, കിച്ചന്, വര്‍ക്ക് ഏരിയ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍.

ചെങ്കല്ലില്‍ തന്നെ തീര്‍ത്തിരിക്കുന്ന ചുറ്റുമതിലിന്റെയുള്ളിലേക്ക് പ്രവേശിച്ചാല്‍ പച്ചത്തുരുത്ത് നമ്മെ സ്വാഗതം ചെയ്യും. വീട്ടിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം വീട്ടുകാരുടേയും ഇവിടെയെത്തുന്നവരുടേയും മനം കവരും.
ALSO READ: ഇന്നു മരട് നാളെ?
ഇവിടെ നിന്നും മുന്നോട്ട്പോയാല് കണ്ണിനും മനസ്സിനും കുളിര്മയേകുന്ന ഒരു ബുദ്ധ ഏരിയയാണ്. വല്ലികളും ചെടികളും ചേര്‍ന്ന് ഈ ഏരിയ ഏറെ ഹൃദ്യമാക്കുന്നു.

ഇതിന് അഭിമുഖമായ സിറ്റൗട്ടാണ് പത്രവായനക്കും ചായകുടിക്കുവാനുമായി വീട്ടുകാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ജിഐ പൈപ്പ് ഉപയോഗിച്ച് മേല്‍ക്കൂര തീര്‍ത്ത് പാഷന് ഫ്രൂട്ട് ചെടികള്‍ പടര്‍ത്തിയിട്ടുള്ള പ്രവേശനമാര്‍ഗ്ഗം കാര്‍പോര്‍ച്ചു കൂടിയാണ്. കൃത്രിമ അലങ്കാരങ്ങള്‍ ഒന്നുമില്ല.

മരങ്ങളും ചെടികളും മുളയും വല്ലികളും ബുദ്ധപ്രതിമയും ചെങ്കല്ലും ചേര്‍ന്നു തീര്‍ക്കുന്ന സ്വാഭാവിക ഭംഗി മാത്രം.
സ്ഥല പരിമിതി ഉണ്ടായിരുന്നുവെങ്കിലും ഇത്തരം സംവിധാനത്തിലൂടെ വീട്ടുകാര്‍ക്ക് മുറ്റം, പച്ചപ്പ്, ലാന്‍ഡ്സ്കേപ്പ് ഇവയുടെയൊക്കെ പ്രയോജനം പരമാവധി ലഭ്യമാക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

വെള്ള നിറത്തിനു പ്രാധാന്യം നല്‍കിയുള്ള അകത്തളത്തില്‍ ചുമരുകളുടെ മറയില്ല. ബാത്റൂമുകളുടെ ചുമരിന് സിമന്റ് ഫൈബര്‍ പാനലുകളാണ്.
ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി
താഴത്തെ നിലയിലെ കിടപ്പുമുറിക്കും ഡൈനിങ് ഏരിയയ്ക്കും ഓരോ കോര്‍ട്ട്യാര്‍ഡ് നല്കിയിരിക്കുന്നു. ഡൈനിങ്ങിനോട് ചേര്‍ന്നുള്ള കോര്‍ട്ട്യാര്‍ഡ് വീട്ടുകാര്‍ക്ക് വിവിധാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നുണ്ട്.
ജാലികള്‍ നിറഞ്ഞ ചുമരുകള്‍ വീടിനുള്ളില്‍ കാറ്റും വെളിച്ചവും നിറയ്ക്കുന്നു. ജാലികള്ക്ക് ഉള്ളില്‍ നെറ്റ് നല്‍കിയിട്ടുണ്ട്- പൊടിയും കൊതുകും കടന്നു വരാതിരിക്കാന്‍ ചുമരുകള്‍ പരമാവധി ഒഴിവാക്കിയതിനാല്‍ ഉള്ളില്‍ കൂടുതല്‍ വിശാലത ലഭിക്കുന്നുണ്ട്.
ALSO READ: മരട് സംഭവത്തിന്റെ കാണാപ്പുറങ്ങള്‍

കിച്ചന്റെ ഒരുവശത്തെ കോമണ്‍ ഏരിയയില്‍ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയര്‍കേസ്. എല്ലാ കിടപ്പുമുറികളും വെന്റിലേഷനുകളാല്‍ സമ്പന്നമാണ്. ഒപ്പം ജനാലകള്‍ക്ക് എല്ലാം ഇരിപ്പിടസൗകര്യവുമുണ്ട്.
ഇന്റീരിയര്‍ ഡെക്കറേഷനുകളോ മറ്റ് അലങ്കാരങ്ങളോ ഒന്നുമില്ല. സ്വാഭാവിക തനിമ മാത്രം. എലിവേഷന് കാഴ്ചയില്‍ പച്ചപ്പും ചെങ്കല്ലിന്റെ ഭംഗിയും ചെങ്കല്ലിന്റെ അതിരുകള്‍ക്ക് ചാരനിറമാര്‍ന്ന ബോര്‍ഡറും ചേര്‍ന്നു നല്കുന്ന ഭംഗി.
ഗേറ്റിന് തടിയുടെ ടെക്സചര്‍ കൊടുത്തിരിക്കുന്നു. വീടിന്റെ ചുമരിലെ ജാലിവര്ക്ക് ചുറ്റുമതിലിലേക്കും പകര്‍ന്നിട്ടുണ്ട്. ബോക്സ് ടൈപ്പ് ജനാലകള്‍ മഴവെള്ളം വീടിനുള്ളില്‍ എത്താതെ സംരംക്ഷണം നല്കുന്നു.

സ്വാഭാവിക തനിമ പ്രകടമാക്കി നിലകൊള്ളുന്ന ജാലി വീട് മുടക്കുമുതലിനേക്കാള്‍ പതിന്മടങ്ങ് മൂല്യം ഉളവാക്കുന്നുണ്ട്.
Project Facts
- Architects: Ar.Sachin Raj & Ar.Anand P (A Line Studio, Kanhangad, Kasargod)
- Project Type: Residential House
- Owner: Nigeesh Kinattinkara
- Location: Kanhangad South, Kasargod.
- Year Of Completion: 2018
- Area: 1450 Sq.Ft
- Photography: Sarath Karichery
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Be the first to comment