Project Specifications

പ്രശസ്ത ചലച്ചിത്രകാരൻ  ശ്രീകുമാരൻ തമ്പി രക്ഷാധികാരി  ആയിട്ടുള്ള  ജയൻ കലാ  സാംസ്കാരിക വേദിയുടെ 2018 ലെ   മാധ്യമ പുരസ്‌കാരം ഡിസൈനർ മാഗസിന് ….നവംബർ 16  ന്  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന പൊതു ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ വി. ശശിയിൽ നിന്ന് ആർക്കിടെക്ററ് എൽ .ഗോപകുമാർ (എം.ഡി ,ഡിസൈനർ പബ്ലിക്കേഷൻസ് )   പുരസ്‌കാരം ഏറ്റുവാങ്ങി.
2003 ജൂൺ മാസത്തിൽ “ഡിസൈനർ ” എന്ന  പേരിൽ ആദ്യപതിപ്പ് . പിന്നീട് 2003 നവംബർ മുതൽ “ഡിസൈനർ + ബിൽഡർ” എന്ന പേരോടെ തുടർച്ചയായി പ്രസിദ്ധീകരിച്ചു പോരുന്നു .ഇത് പ്രസിദ്ധീകരണത്തിൻെറ അഭിമാനകരമായ പതിനാറാം വർഷം … 
 
മലയാളത്തിലെ ആദ്യ ആർക്കിടെക്ചർ മാഗസിൻ അന്നും ഇന്നും ഒന്നാമതായി തന്നെ തുടരുന്നത് മാഗസിൻെറ  അകത്തും പുറത്തും നിന്നുമുള്ള ഒരുപാടു പേരുടെ  സഹായവും  സഹകരണവും സ്നേഹവും  “എൻെറ  ഡിസൈനർ ” എന്ന  ഉടമസ്ഥതാബോധവും  കൊണ്ട് മാത്രമാണ്.  അതിനാൽ ഈ അവാർഡ് നിങ്ങളോരോരുത്തർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *