ജേണി എന്ന കൂട്

തിരക്കുകള്‍ ഒഴിയാത്ത പകലുകള്‍ക്ക് ഒടുവില്‍ ചിറക് വിരിച്ച് ഇടുവാനായി കവിയിത്രി ആര്യഗോപിയും ഭര്‍ത്താവ് ജോബിയും മകന്‍ ജഹാനും ചേര്‍ന്ന് ‘ജേണി’ എന്ന കൂട് ഒരുക്കിയിരിക്കുന്നത് കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപത്താണ്.

പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയില്‍ വെളിച്ചം, വായു, വെള്ളം എന്നിവയെ വീടിനുള്ളില്‍ എത്തിച്ച് പുനരുപയോഗത്തിന്‍റെ സാധ്യതകള്‍ പ്രാവര്‍ത്തികമാക്കി ഈ കൂട് രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റ് ബിജുബാലനാണ് (ദി ലൊറല്‍സ് കോഴിക്കോട്).

RELATED READING ;സ്വകാര്യത നല്‍കും വീട്

നാട്ടിന്‍ പുറവും താന്‍ ജനിച്ചു വളര്‍ന്ന പഴയ തറവാടും പരിസരവും വീടുപണിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് ആര്യ പറയുന്നു. തറവാട് വീടായ ‘നന്മയോട്’ ചേര്‍ന്നു തന്നെയാണ് വീടിനും സ്ഥാനം കണ്ടെത്തിയത്.

ഉയര്‍ച്ച താഴ്ചകള്‍ ഉള്ള പ്ലോട്ടില്‍ വലിയ മാറ്റമൊന്നും വരുത്താതെയാണ് വീടുപണിതത്. മണ്ണിന്‍റെ ജൈവീകത പ്രകടമാക്കുന്ന വീടിനുള്ളില്‍ തുമ്പികളും ചിത്രശലഭങ്ങളും കയറിയിറങ്ങി പോകുന്നുണ്ട്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

പ്രവേശനമാര്‍ഗ്ഗത്തിനടുത്തുള്ള ഏരിയകള്‍ ആകാശത്തിലേക്ക് തുറക്കുന്ന വിധമാണ്. പുറത്തു നിന്നും വീടിനുള്ളിലേക്ക് പ്രവേശനമാര്‍ഗ്ഗങ്ങള്‍ രണ്ടാണ്. അടുക്കളയിലേക്കും വീടിനു മുന്നില്‍ നിന്നു തന്നെ പ്രവേശിക്കാം.

കോര്‍ട്ട്യാര്‍ഡിനു ചുറ്റിനും വീട്

കോര്‍ട്ട്യാര്‍ഡാണ് അകത്തളത്തിന്‍റെ ഹൈലൈറ്റ്. നടുവില്‍ കോര്‍ട്ട്യാര്‍ഡ്, ചുറ്റിനും വീട് ആകാശത്തേക്ക് തുറന്നിരിക്കുന്ന വിധമാണ് പണിതിട്ടുള്ളത്.

കോര്‍ട്ട്യാര്‍ഡിന്‍റെ വലതുവശത്ത് ലിവിങ്, ഡൈനിങ് ഏരിയകളും അടുക്കളയും. ഇടതുവശത്ത് ഓഫീസ് സ്പേസ് കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് വീട്ടകം. മഴയും വെയിലും നിലാവും എല്ലാം വീടിനുള്ളില്‍ എത്തുന്നുണ്ട്.

ലിവിങ് ഏരിയയ്ക്ക് അലങ്കാരമാകുന്നത് ആര്യക്ക് കിട്ടിയ ട്രോഫികളും പ്രശസ്തി പത്രങ്ങളുമാണ്.

കവിത, പുസ്തകങ്ങള്‍ എന്നിവയുമായി സൗഹൃദം പങ്കിടാനായി ബെഡ്റൂമിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഇരിപ്പിടവും, കിടപ്പുമുറിയുടെ ഭാഗമായി പുറത്തേക്ക് തള്ളിനില്‍ക്കുന്ന ചുറ്റിനും ഗ്ലാസിട്ട എഴുത്തു പുരയും ഒക്കെ ആര്യയുടെ പ്രിയപ്പെട്ട ഇടങ്ങളാകുന്നു.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

ചെങ്കല്ല് ഉപയോഗിച്ച് സ്ട്രക്ചര്‍ തീര്‍ത്തു. അകത്തെ ചുമരുകള്‍ മാത്രം. നാച്വറല്‍ ഗം കൊണ്ട് പോളിഷ് ചെയ്തു. തേക്കാത്ത ഭിത്തി പൊടി ഉണ്ടാക്കില്ലേ എന്നതാണ് കാണുന്നവരുടെ ചോദ്യം. ചെങ്കല്ല് സെറ്റ് ആയിക്കഴിഞ്ഞാല്‍ പൊടിയുടെ പ്രശ്നം ഉദിക്കുന്നില്ല.

പുസ്തകങ്ങള്‍ക്ക് ഒരിടം

വാടക വീടുകളുടെ ഇടുങ്ങിയ അന്തരീക്ഷത്തില്‍ മേശപ്പുറത്തും, കാര്‍ഡ്ബോര്‍ഡ് പെട്ടികളിലുമായി വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന പുസ്തകങ്ങള്‍ക്കായി പ്രത്യേകമായൊരു സ്ഥലം വിശാലമായി തന്നെ തീര്‍ത്തിട്ടുണ്ട്.

മുകള്‍നിലയിലാണ് ഈ ലൈബ്രറി സൗകര്യമുള്ളത്. ആര്യയുടെ നിര്‍ദ്ദേശപ്രകാരം തടികൊണ്ട് ഇവിടെ തറയൊരുക്കിയിരിക്കുന്നു.

ലൈബ്രറി ഏരിയയില്‍ നിന്നും മുകളിലേക്കുള്ള സ്പൈറല്‍ സ്റ്റെയര്‍കേസ് കയറിയാല്‍ യൂട്ടിലിറ്റി ഏരിയയായി. ഇവിടെയാണ് മകന്‍ ജഹാന്‍റെ പെയിന്‍റിങ് പണിപ്പുര ഒരുക്കിയിട്ടുള്ളത്. ജഹാന്‍റെ സൃഷ്ടികളാണ് വീടിന്‍റെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്.

YOU MAY LIKE: കായലരികത്ത്‌

ഗൃഹപാഠം

ജേണി എന്ന ഈ വീടിന്‍റെ ഗൃഹപാഠത്തെക്കുറിച്ച് എടുത്തു പറയേണ്ടുന്ന പാഠങ്ങള്‍ ഇവയൊക്കെയാണ്.

  • പഴയ കപ്പല്‍ വാങ്ങി പലകകള്‍ പൊളിച്ചെടുത്ത് അത് കൊണ്ട് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള എല്ലാതടിപ്പണികളും ചെയ്തു.
  • കോണ്‍ക്രീറ്റിന്‍റെ ഉപയോഗം വളരെ കുറച്ചു കിച്ചന്‍, ഡൈനിങ്, ബാത്റൂം എന്നിവയുടെ മുകളില്‍ മാത്രമാണ് കോണ്‍ക്രീറ്റ് നല്‍കിയത്. സ്റ്റീല്‍ ഫ്രെയ്മില്‍ ഒരു ഇഞ്ച് കനത്തില്‍ സിമന്‍റ് ഫൈബര്‍ ബോര്‍ഡ് നല്‍കി അതിനു മുകളിലാണ് ഗ്രൗണ്ട് ഫ്ളോറിന്‍റെ മേല്‍ക്കൂര തീര്‍ത്തത്.
  • തടി, മെറ്റല്‍, വെട്ടുകല്ല്, കോട്ടാ സ്റ്റോണ്‍ എന്നിങ്ങനെ കോണ്‍ക്രീറ്റ് ഒഴിച്ചുള്ള മറ്റ് എല്ലാ ഉല്‍പ്പന്നങ്ങളും പുനരുപയോഗിക്കുവാനാകും.
  • വീടിന്‍റെ മുന്നിലും പിന്നിലും മരങ്ങള്‍ വച്ചു പിടിക്കാവുന്ന ലാന്‍ഡ്സ്കേപ്പിങ് സൗകര്യം. കോര്‍ട്ട്യാര്‍ഡിലും മരങ്ങള്‍ നല്‍കിയിരിക്കുന്നു.
  • വീടിന്‍റെ വാതിലുകള്‍ തടികൊണ്ടുള്ളവയാണ്. എല്ലാ ജനാലകളുമാവട്ടെ മൈല്‍ഡ് സ്റ്റീലിലുമാണ്. കോര്‍ട്ട്യാര്‍ഡിന്‍റെ മറുവശത്തെ ഗ്രില്ല് കാറ്റും വെളിച്ചവും വീടിനുള്ളില്‍ എത്തിക്കുവാന്‍ പാകത്തിനാണ്.

Project Details

  • ക്ലയന്‍റ്: ആര്യാഗോപിയും കുടുംബവും
  • പ്ലോട്ട്: 10 സെന്‍റ്
  • വിസ്തീര്‍ണ്ണം: 2600 സ്ക്വയര്‍ഫീറ്റ്
  • സ്ഥലം: കോഴിക്കോട്
  • ആര്‍ക്കിടെക്റ്റ്: ബിജു ബാലന്‍, ദി ലോറല്‍സ്, കോഴിക്കോട്.
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 310 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*