സാനിറ്ററി വെയര്‍ വിപണിയിലെ പുതുതരംഗമാണ് പ്രകൃതിദത്ത കല്ലുകള്‍ കൊണ്ടുള്ള വാഷ്‌ ബേസിനുകള്‍.

കാലാതിവര്‍ത്തിയായതിനാല്‍ വരും തലമുറയ്ക്ക് അഭിമാനപൂര്‍വ്വം കൈമാറാം എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. ഇവയുടെ മിനുസമാര്‍ന്ന ഉള്‍വശവും പ്രകൃതിദത്ത കല്ലുകളുടെ പരുക്കന്‍ സൗന്ദര്യമുള്ള ഉപരിതലവും ഏവരുടെയും മനംകവരും.

നിറം മങ്ങാത്ത മിനുക്കുംതോറും പുതുമയേറുന്ന ഈ ഉത്പ്പന്നം സാധാരണ വീടുകള്‍ക്കും ആഡംബര ഭവനങ്ങ ള്‍ക്കും ഒരുപോലെ ഇണങ്ങും.

ഏതു ശൈലിയിലുള്ള അകത്തളത്തിനും അനുയോജ്യമായ 136 വ്യത്യസ്ത ഡിസൈനുകളിലാണ് കൊച്ചി ആസ്ഥാനമായ റിച്ച് സ്റ്റോണ്‍ ആര്‍ട്ട് എന്ന സ്ഥാപനം എര്‍മോസ് എന്ന വിപണിനാമത്തില്‍ ഈ ഉത്പ്പന്നം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.

യൂറോപ്യന്‍ ശൈലിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അങ്ങേയറ്റം അനുയോജ്യമായ വിധത്തില്‍ നിര്‍മ്മിക്കപ്പെടുന്നവയാണിവ.

പ്രകൃതിദത്തമായതിനാല്‍ പൊട്ടുകയോ, നിറംമങ്ങുകയോ ചെയ്യില്ലെന്നതിനൊപ്പം കാലാവസ്ഥാ മാറ്റങ്ങളേയും പ്രതിരോധിക്കുമെന്നത് മേന്മയാണ്.

പരിപാലനം ഒട്ടും ആവശ്യമില്ലാത്ത ഈ ഉല്പ്പന്നം നാച്വറല്‍ ഗ്രനൈറ്റ്, മാര്‍ബിള്‍, ഒണെക്‌സ് സ്റ്റോണ്‍ മുതലായ വളരെ ആകര്‍ഷകമായ വ്യത്യസ്ത ഫിനിഷുകളില്‍ കൗണ്ടര്‍ടോപ്പ്, പെഡസ്റ്റല്‍ മോഡലുകളില്‍ ലഭ്യമാണ്.

ഗ്രീന്‍ സാന്‍ഡ് സ്റ്റോണ്‍, ക്രീം, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ വര്‍ണങ്ങളിലാണ് ഇവ വിപണിയിലെത്തുന്നത്. 6300 മുതല്‍ 42,000 രൂപ വരെയാണ് ഏതു ശൈലിയിലുള്ള അകത്തളത്തിനും ഇണങ്ങുന്ന ഈ ഉത്പന്നത്തിന്റെ വിലനിലവാരം.

അധികം വൈകാതെ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഉത്പ്പന്നം യഥേഷ്ടം ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റിച്ച് സ്റ്റോണ്‍ ആര്‍ട്ട്, എന്‍.എച്ച്. 47, ഒബ്‌റോണ്‍ മാളിനു സമീപം. ഇടപ്പള്ളി, കൊച്ചി. ഫോണ്‍ : 98465 79479, 80862 52666. വെബ്‌സൈറ്റ്: www.richstoneart.com

Comments are closed.