കബോഡുകള്‍ കാലത്തിനൊത്ത്

കബോഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കുന്നത് ലാമിനേറ്റ് കോട്ടിങ്ങാണ്

കബോഡുകള്‍ നിര്‍മ്മിക്കുന്ന മെറ്റീരിയലുകളിലല്ല, ഫിനിഷിലാണ് വൈവിധ്യം കടന്നു വന്നിട്ടുള്ളത്.

കുറച്ചുകാലമായി മറൈന്‍ പ്ലൈയാണ് കിച്ചന്‍ കബോഡുകള്‍ക്ക് പൊതുവെ ഉപയോഗിച്ചു വരുന്നത് എങ്കിലും ഇവയ്ക്ക് ഒപ്പം തന്നെ മള്‍ട്ടിവുഡ്, എംഡിഎഫ്, നാച്വറല്‍ വുഡ് എന്നിവയും കബോഡിന്‍റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചു വരുന്നു.

RELATED READING ;സ്വകാര്യത നല്‍കും വീട്

മള്‍ട്ടിവുഡിന് തീ പിടിക്കില്ല, ചിതല്‍ പിടിക്കില്ല, വെള്ളം തൊട്ടാല്‍ പ്രശ്നമില്ല. ഷഡ്പദങ്ങളുടെ ഉപദ്രവം ഏല്‍ക്കില്ല. ഇങ്ങനെ ഗുണങ്ങള്‍ പലതുണ്ട്. എന്നാല്‍ മള്‍ട്ടിവുഡില്‍ ലാമിനേഷന്‍ ചെയ്യാന്‍ കഴിയില്ല.

അതിനാല്‍ പെയിന്‍റ് ഫിനിഷാണ് കൂടുതലും. ഇവയില്‍ ഒരിക്കല്‍ സ്ക്രൂ ചെയ്താല്‍ പിന്നീട് മാറ്റി വേറെ വയ്ക്കുന്നത് ബുദ്ധിമുട്ടാണ്. ആദ്യം സ്ക്രൂ ചെയ്ത ദ്വാരം അതേപടി നില്‍ക്കും. വുഡിന്‍റെ അംശം കൂടുതലുള്ള മെറ്റീരിയലാണിത്.

മറൈന്‍ പ്ലൈ ജീവിതകാലം മുഴുവന്‍ ഈടു നില്‍ക്കുന്ന മെറ്റീരിയലില്‍ ഒന്നാണ്.

സാധാരണ ഗ്ലോസി ഫിനിഷാണ് പെയിന്‍റില്‍ കൂടുതല്‍ തെരഞ്ഞെടുക്കുക. കാരണം വൃത്തിയാക്കാനുള്ള എളുപ്പം, സ്മൂത്തായ പ്രതലം ഇവയൊക്കെ ഗ്ലോസി ഫിനിഷിലാണ് ലഭിക്കുക.

ALSO READ: നിറപ്രൗഢി

മറൈന്‍ പ്ലൈ ജീവിതകാലം മുഴുവന്‍ ഈടു നില്‍ക്കുന്ന മെറ്റീരിയലില്‍ ഒന്നാണ്. ബോട്ടിന്‍റെ നിര്‍മ്മാണത്തിനു വരെ ഉപയോഗിക്കുന്നവയാണ്. വെള്ളം കയറി നശിക്കും എന്ന ആശങ്ക വേണ്ട.

ലാമിനേഷനും, എഡ്ജ് ബൈന്‍റിങ്ങുമെല്ലാം മെഷിന്‍ വര്‍ക്ക് ചെയ്ത് ഉപയോഗിച്ചാല്‍ എക്കാലവും നിലനില്‍ക്കും. എച്ച്.ഡി.എഫ് ആണ് മറ്റൊരു മെറ്റീരിയല്‍. ഇതിലും നന്നായി കവറിങ് നല്‍കി ഉപയോഗിച്ചാല്‍ നശിച്ചു പോകില്ല.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

മറൈന്‍ പ്ലൈയില്‍ മെറിനോ ലാമിനേഷന്‍, എഡ്ജ് ബൈന്‍റിങ് എന്നിവയെല്ലാം മെഷ്യന്‍ വര്‍ക്ക് ചെയ്ത് ഈടും ഉറപ്പും കൈവരുത്തി ചെയ്തിരിക്കുന്ന കബോഡും കാര്‍ക്കേസ് മെറ്റീരിയലുമാണീ കിച്ചനിലേത്.

മെഷ്യന്‍ ഉപയോഗിച്ച് പ്രസ് ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ലാമിനേഷന്‍ കാലപ്പഴക്കത്താല്‍ പൊളിയുകയോ, അടര്‍ന്നു വീഴുകയോ ചെയ്യുകയില്ല.

എഡ്ജ് ബൈന്‍റിങ്ങും അതുപോലെ തന്നെ. നാച്വറല്‍ വുഡാണ് എക്കാലത്തും പ്രചാരമുള്ള മെറ്റീരിയല്‍. തേക്ക്, ചെറുതേക്ക്, മഹാഗണി, പൈന്‍ വുഡ് തുടങ്ങിയ ഈടുറ്റ തടികള്‍ ഉപയോഗിക്കാം.

കബോഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കുന്നത് ലാമിനേറ്റ് കോട്ടിങ്ങാണ്. ലാമിനേഷനുകള്‍ പലവിധമുണ്ട്. യുവി, പെയിന്‍റ്, അക്രിലിക് എന്നിങ്ങനെ.

അക്രിലിക്കിലെ ഹൈക്വാളിറ്റി, ഗ്ലോസി ഫിനിഷിന് ഏറെ പ്രചാരമുണ്ട്. ബൈന്‍റിങ് ചെയ്യുമ്പോള്‍ എഡ്ജുകള്‍ മടക്കിയാണ് ഒട്ടിക്കുക ഇവ ഒരിക്കലും പൊളിഞ്ഞു വരുകയില്ല.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

വുഡില്‍ തന്നെ ലാമിനേഷന്‍ പലതരമുണ്ട്. വുഡ് ഫിനിഷ്, കൂടാതെ പലതരം കളറുകള്‍, 3ഡി ടൈപ്പ്, ഗ്ലോസി, ടെക്സ്ചര്‍, മാറ്റ് എന്നിങ്ങനെ. ഇവയില്‍ ഏറ്റവും പ്രചാരമുള്ളത് ഗ്ലോസിയാണ്.

ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: അരുണ്‍, ഇന്‍സൈറ്റ്, കൊല്ലം. ഫോണ്‍: 9995970912

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*