
കിച്ചന് എന്നല്ല, ഏത് സ്പേസ് ആണെങ്കിലും ഫ്ളോറിങ് തെരഞ്ഞെടുപ്പ് ഉചിതമായാല്‍ പകുതി വിജയിച്ചു. സദാസമയവും സജീവമായ വീട്ടിലെ ഏകയിടമാണ് കിച്ചന് എന്നതിനാല്‍ തന്നെ ഫ്ളോറിങ്ങിനുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതിലല്ലോ.
കിച്ചനില്‍ പെരുമാറുന്നവര്‍ക്ക് പരമാവധി സൗകര്യം നല്കുന്ന മെറ്റീരിയല്‍ വേണം കിച്ചന് ഫ്ളോറിങ്ങിനായി തെരഞ്ഞെടുക്കേണ്ടത്.
ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്
സുസ്ഥിരത, വാം ടോണ്‍, സ്വാഭാവികത എന്നിവ ഉറപ്പാക്കിക്കൊണ്ടാണ് കിച്ചനില്‍ തറയൊരുക്കേണ്ടത്. മറ്റിടങ്ങളില്‍ കാഴ്ചാഭംഗിക്ക് ഉതകുന്ന ഗ്ലോസിയും ശ്രദ്ധേയവുമായ ഫ്ളോറിങ്ങ് ഒരുക്കുമ്പോഴും കിച്ചനില്‍ യൂട്ടിലിറ്റി ഫ്ളോറിങ്ങിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.
വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ് നല്‍കിയതിലൂടെ ഈ അടുക്കളയ്ക്ക് കൈവന്നിരിക്കുന്നത് ക്ലീന്‍& ഫൈന്‍ ലുക്കാണ്. ത്രി എംഎം സ്പേസര്‍, എപോക്സി ഫിലിങ് ടൈലാണ് ഈ കിച്ചനിലെ ഫ്ളോറിങ് ഒരുക്കാന്‍ തെരഞ്ഞെടുത്തത്.
ALSO READ: മോഡുലാര്‍ കിച്ചനൊരുക്കാം, ബ്രാന്‍ഡുകള്‍ക്കൊപ്പം
കൂടുതല്‍ സ്ഥലവും വെളിച്ചവും തോന്നിപ്പിക്കുവാന്‍ വൈറ്റ് നിറം നല്‍കിയതിലൂടെ സാധിച്ചു. സുസ്ഥിരത, ഗൗരവമായ ലുക്ക്, ഇക്കോ ഫ്രണ്ട്ലി ഘടകങ്ങള്‍ എന്നിവ പരിഗണിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടതാണ് ബാംബൂ ഫ്ളോറിങ്.
സ്വാഭാവികത, ഊഷ്മളത എന്നിവയെല്ലാം മുളയുടെ പ്രത്യേകതയാണ്. എളുപ്പം വൃത്തിയാക്കാവുന്ന പ്രതലമാണ്. എന്നാല്‍ പരിമിതമായ നിറങ്ങളില്‍ മാത്രമേ ഇവ ലഭിക്കുകയുള്ളു.
ALSO READ: അടുപ്പും ചിമ്മിനിയും
വ്യത്യസ്തവും പ്രൗഢവുമായ ഫ്ളോറിങ് വേണമെന്നുണ്ടെങ്കില്‍ കോര്‍ക്ക് മെറ്റീരിയല്‍ ഉപയോഗിക്കാം. മികച്ച ഹീറ്റ് ഇന്സുലേറ്റര് കൂടിയാണ് ഈ മെറ്റീരിയല്‍.
താരതമ്യേന മയമുള്ള പ്രതലം ആയത് കൊണ്ട് പെട്ടെന്ന് കേടുപാടു വരാനുള്ള സാധ്യതയുണ്ടെന്നതാണ് ഇവയുടെ ന്യൂനത. കാഴ്ചയില്‍ ക്ലീന്‍ ഫീല്‍ ലഭിക്കുന്ന വൈറ്റ് ലാമിനേഷന്, ഗ്രേ ലാമിനേഷന് മെറ്റീരിയലുകള്‍ ഏക്കാലവും ട്രെന്‍ഡിയാണ്.
ALSO READ: ട്രോപ്പിക്കല്‍ ഹൗസ്
നാച്വറല്‍ സ്റ്റോണ്‍, ഡാര്‍ക്ക് സോളിഡ് വുഡ്, ഹെക്സാഗൊണല്‍ ടൈല്‍, ചെക്ക് ടൈലുകള്‍ എന്നിവയും ഫ്ളോറിങ് രംഗത്തെ താരങ്ങളായി തുടരുന്നു.
ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: അസ്ലം പിലാക്കല്‍, ട്രെന്‍ഡി ഹോംസ്4യു, എടപ്പാള്‍. ഫോണ്‍: 9846492401
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്സ്ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Be the first to comment