Project Specifications

കോടമഞ്ഞും, പച്ചപ്പും ഉണ്ടിവിടെ. ഉറഞ്ഞ ശാന്തതയില്‍ മലഞ്ചെരുവിന്റെ സൗന്ദര്യമാ സ്വദി ക്കാം. വയനാടിന്റെ സ്വാഭാവിക പ്രകൃതിഭംഗിയെ ഒട്ടും അലസരപ്പെടുത്താതെ, ഒതുക്കത്തില്‍, മനോഹരമായി ഒരുക്കിയിരിക്കുന്നു ഈ വീട്. അഞ്ച് സെന്റ് പ്ലോട്ടില്‍ 1000 സ്‌ക്വയര്‍ഫീറ്റില്‍, സതീഷിനും കുടുംബത്തിനും വേണ്ടി നിര്‍മ്മിച്ച ഈ വീട് വൈത്തിരിയിലാണ്. 24 ലക്ഷം രൂപയില്‍ പണി പൂര്‍ത്തിയായ വീട് എഞ്ചിനീയര്‍ വിനീഷ് വിദ്യാധരനാണ് (വിനീഷ് ആന്‍ഡ് അസോസിയേറ്റ്‌സ്, കോഴിക്കോട്) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോട്ടേജ് പോലെ

മലയോരത്തുള്ള ഈ വീടിന്റെ ദൃശ്യം ഹില്‍സ്‌റ്റേഷനുകളിലെ കോട്ടേജുകളെ ഓര്‍മിപ്പിക്കും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ചെരിവുള്ള പ്ലോട്ട്, ഇടിച്ചു നിരപ്പാക്കാതെ ലെവല്‍ വ്യത്യാസം നിലനിര്‍ത്തി തന്നെയാണ് വീട് പണിതത്. പറമ്പിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് രണ്ടു തട്ടുകളുണ്ട്. പടിഞ്ഞാറ് നിന്ന്

മിനിമല്‍ ഇന്റീരിയര്‍

ഖത്തറില്‍ ജോലി ചെയ്യുന്ന സതീഷിന്റെയും കുടുംബത്തിന്റെയും രണ്ടാമത്തെ വീടെന്ന നിലയ്ക്കാണ് ഈ സൗധം പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ വയനാടന്‍ മണ്ണിന്റെ പ്രകൃതി ഭംഗിയും പരമാവധി കണ്ട് അനുഭവിക്കാന്‍ തക്ക രീതിയിലാണ് ഇവിടുത്തെ ഒരുക്കങ്ങളും. മുന്നിലും പിന്നിലും സിറ്റൗട്ടുകള്‍ ഒരുക്കിയത് തന്നെ രണ്ട് ഭാഗത്ത് നിന്നുമുള്ള വ്യത്യസ്തമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ്. അലൂമിനിയം ഫ്രെയിമും, ഗ്ലാസും ചേരുന്ന സ്ലൈഡിങ് വിന്‍ഡോകള്‍ അകത്ത് നല്ല പ്രകാശം ചൊരിയുന്നു. വാതിലുകള്‍ റെഡിമെയ്ഡ് വാങ്ങി. കട്ടിലുകള്‍, സോഫാ, കോഫീടേബിള്‍, ഡൈനിങ് ഫര്‍ണിച്ചര്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും കസ്റ്റമൈസ്ഡ് ആണ്. കട്ടിലുകള്‍, വാഡ്രോബുകള്‍, കിച്ചനിലെ കബോഡുകള്‍ എന്നിവയെല്ലാം പ്ലൈവുഡ് കൊണ്ട് ചെയ്ത് ഓട്ടോമേറ്റീവ് പെയിന്റ് പൂശുകയായിരുന്നു. ഓഫ് വൈറ്റ് വിട്രിഫൈഡ് ടൈല്‍ കൊണ്ട് എല്ലായിടവും ഫ്‌ളോറിങ്ങ് ചെയ്തു. ഇന്റീരിയറിലെ മിനിമലിസം അകത്തളത്തെ വിശാലത കൂട്ടുന്നു. വെളിച്ചത്തിനൊപ്പം പുറം പ്രകൃതിയെ കൂടി ഉള്‍കൊള്ളുന്ന, എന്നാല്‍ ഒതുക്കവും, ഓമനത്തവും അനുഭവിപ്പിക്കുന്ന ഇടം തന്നെയാണ് ഈ വീട്.

Leave a Reply

Your email address will not be published. Required fields are marked *