ബേക്കല്‍ കോട്ടയുടെ മാതൃകയുമായി ലാറ്റ്‌സ്‌റ്റോണ്‍

കാസര്‍ഗോഡ് നടന്ന അറുപതാം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്‍റെ നഗരിയില്‍ എട്ടുലക്ഷം രൂപ ചെലവില്‍ ബേക്കല്‍ കോട്ടയുടെ മാതൃകയില്‍ ഒരുക്കിയ കമാനം കാണികളുടെ മനം കവര്‍ന്നു.

നീലേശ്വരത്തു പ്രവര്‍ത്തിക്കുന്ന ലാറ്റ്‌സ്‌റ്റോണ്‍ നാച്വറല്‍ സ്റ്റോണ്‍ ഡെക്കറിന്‍റെ അമരക്കാരനായ സജിയാണ് കമാനത്തിന്‍റെ ശില്‍പ്പി. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എണ്‍പത് അടി നീളത്തിലും നാല്‍പ്പത് അടി വീതിയിലും ആണ് ഇത് ഒരുക്കിയത്.

മുപ്പതു തൊഴിലാളികള്‍ പതിനഞ്ചു ദിവസം അഹോരാത്രം പരിശ്രമിച്ചാണ് ഈ മാതൃക യാഥാര്‍ഥ്യമാക്കിയത്. ഒന്നര ടണ്‍ ജി ഐ പൈപ്പ്, ഒരു ടണ്‍ വി ബോര്‍ഡ്, നാലായിരത്തോളം ചെങ്കല്‍ ടൈലുകള്‍ എന്നിവ ഇതിനു വേണ്ടി വന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ചെങ്കല്‍ ടൈലുകളുടെ സ്വീകാര്യത കൂടാന്‍ ഈ കമാനം കാരണമായിട്ടുണ്ട്. ഉറപ്പിനും ഭംഗിക്കുമൊപ്പം പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാനും ശേഷിയുള്ള ഇവ ഏറെക്കാലം ഈടു നില്‍ക്കും.

തറയ്ക്കും, ചുമരിനും, വി ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച പ്രതലത്തിനും ചാരുത ഏകാന്‍ ചെങ്കല്‍ ടൈലുകള്‍ക്കു കഴിയും.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഭിത്തി കെട്ടാന്‍ ഉപയോഗിക്കുന്ന കല്ല് യന്ത്ര സഹായത്തോടെ നേരിയ കനത്തില്‍ മുറിച്ചെടുത്തു നിര്‍മ്മിക്കുന്ന ഈ ടൈലുകള്‍ ഒരു ചതുരശ്ര അടിക്കു 80 മുതല്‍ 130 വരെ വിലനിലവാരത്തില്‍ വിപണിയില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: info@latston.com, www.latston.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*