Project Specifications

ഡിസൈന്‍ മികവിനൊപ്പം, നിലവാരപൂര്‍ണവും സമീകൃതവും ആയ മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പും കൂടിയാകുമ്പോള്‍ ഒരു മികച്ച ഇന്റീരിയര്‍ രൂപമെടുക്കുന്നു.

ഇരിങ്ങാലക്കുടയിലുള്ള സന്തോഷ്‌കുമാറിന്റെയും കുടുംബത്തിന്റെയും വീട്ടകം ഇപ്രകാരം ഉത്കൃഷ്ടതയുടെ പര്യായമാക്കിയത് ഡി ലൈഫ് ആണ്.

ഫിനിഷിങ് മികവ്

5500 സ്‌ക്വയര്‍ഫീറ്റില്‍, നാല് ബെഡ്‌റൂമുകള്‍ ഉള്‍ക്കൊള്ളുന്ന വീടാണിത്. കസ്റ്റമൈസേഷന്റെ ശരിയായ അര്‍ത്ഥവും പൂര്‍ണതയും എന്താണെന്ന് ഈ വീടിന്റെ അകത്തളത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകും.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഓരോരോ ഇടങ്ങളുടെയും ഫര്‍ണിച്ചര്‍ ലേ ഔട്ടും അലങ്കാരങ്ങളും എല്ലം അതാത് ഇടങ്ങളോട് അത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുകയാണ്. ഫോര്‍മല്‍- അപ്പര്‍ ലിവിങ് ഏരിയകള്‍ വീട്ടുടമസ്ഥന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം കാഴ്ചസുഖവും പ്രസരിപ്പും പകരുന്ന ഇടങ്ങളായി ഒരുക്കിയിരിക്കുന്നു.

കസ്റ്റംമെയ്ഡ് എല്‍.സി.ഡി ടി.വി യൂണിറ്റ്, സോഫാസെറ്റ്, സെന്റര്‍ ടേബിള്‍, ലിവിങ്- ഡൈനിങ് പാര്‍ട്ടീഷന്‍ എന്നിവയെല്ലാം പ്രസരിപ്പ് ഉണര്‍ത്തുന്ന വിധത്തില്‍ ക്രമീകരിച്ചതായി കാണാം. ഫോര്‍മല്‍ ലിവിങ് ഏരിയയോട് ചേര്‍ന്ന് വുഡന്‍ഡെക്ക് കോര്‍ട്ടയാര്‍ഡ് ഒരുക്കിയിരിക്കുന്നു.

ഡൈനിങ് ഏരിയയില്‍ ഡി ലൈഫിന്റെ സ്വന്തം പ്രൊഡക്ക്ഷന്‍ യൂണിറ്റില്‍ നിര്‍മ്മിച്ച ടേബിള്‍, സ്റ്റോറേജ് യൂണിറ്റ് എന്നിവയെല്ലാം ചേരുംപടിയുള്ള ഡിസൈനിലും നിറവിന്യാസത്തിലും വിന്യസിച്ചിരിക്കുന്നു.

YOU MAY LIKE: ചെലവു കുറച്ച്, സൗകര്യങ്ങള്‍ കൂട്ടി

മനസ്സിനിണങ്ങിയ വിധം

‘L’ ആകൃതിയില്‍ വിശാലമായി ഒരുക്കിയ കിച്ചന്‍ മിസ്റ്റിക്ക് വാള്‍നട്ട് ഗ്ലോസിവൈറ്റ് തീമിലാ ണുള്ളത്. നാല് ഇരിപ്പിടങ്ങള്‍ ഇടാവുന്ന ബ്രേക്ക്ഫാസ്റ്റ് ടേബിളും ഇതിനകത്ത് സജ്ജീക രി ച്ചിരിക്കുന്നു.

വീട്ടുകാരുടെ ആവശ്യങ്ങളും പ്രത്യേക താല്‍പ്പര്യങ്ങളും മനസിലാ ക്കിയതിനു ശേഷം മാത്രമാണ് അവരുടെ ജീവിതരീതിക്കിണങ്ങിയ തരത്തിലുള്ള മോഡുലാര്‍ കിച്ചന്‍ ഒരുക്കിയിരിക്കുന്നത്.

വീട്ടിലെ ഏറ്റവും സ്വാസ്ഥ്യമുള്ള ഇടം ആയിരിക്കണം ബെഡ്‌റൂമുകള്‍. ശാന്തതയും പ്രസരിപ്പും ഒരുപോലെ ഉള്‍ക്കൊണ്ടാണ് ഇവിടുത്തെ എല്ലാം ബെഡ്‌റൂമുകളും ഒരുക്കിയത്.

അതോടൊപ്പം മെറ്റീരിയലുകളുടെ പ്രൗഢിയും നിലവാരവും ഉറപ്പാക്കിയുള്ളതിനാല്‍ അതിന്റെ മേന്‍മ വേറിട്ടുതന്നെയറിയാം. ബെഡ്‌റൂമുകളില്‍ ഡ്രെസിങ് സ്‌പെയ്‌സ്, സ്റ്റഡിഏരിയ, ബെഡ്‌സൈഡ് ടേബിള്‍ എന്നിവയെല്ലാം എടുത്തു പറയേണ്ടുന്ന കളര്‍ കോമ്പിനേഷനുകളില്‍ കസ്റ്റമൈസ് ചെയ്ത് ഒരുക്കിയിരിക്കുന്നു.

ALSO READ: ദി വിംഗ്‌സ്‌; അടിമുടി വ്യത്യസ്തതയോടെ ഒരു വീട്‌

മുറിയുടെ ആകൃതിയ്ക്കും വലിപ്പത്തിനും യോജിക്കുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഡ്രോബുകളിലും കസ്റ്റമൈസേഷന്റെ മേന്മകള്‍ പ്രകടമാണ്.

ബെഡ്‌റൂ മുകളിലും മറ്റിടങ്ങളിലും ഉള്ള വാള്‍പേപ്പറുകള്‍, ചുമര്‍ പെയിന്റിങ്ങുകള്‍, നിഷുകള്‍, ക്യൂരി യോസുകള്‍ ഗ്രീന്‍ എലമെന്റായി വരുന്ന പോട്ട് പ്ലാന്റുകള്‍, കര്‍ട്ടനുകള്‍ എന്നിവ യുടെയെല്ലാം ഉചിതമായ വിന്യാസവും ഡി ലൈഫ് ടച്ചും കൂടിച്ചേരുമ്പോള്‍ തികച്ചും ജിവസ്സു റ്റതാകുന്നു ഈ ഇന്റീരിയര്‍.

ഉന്നത നിലവാരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഡിലൈഫിന്റെ തന്നെ ഫാക്ടറികളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവ ദീര്‍ഘകാലം കേടുകൂടാതെ നിലനില്‍ക്കുമെന്ന കാര്യത്തിലും സംശയമില്ല.

ഫോട്ടോഗ്രാഫി: ഡിലൈഫ്‌

Comments are closed.