ജീവസ്സുറ്റ അകത്തളം

മികച്ച സീലിങ് വര്‍ക്ക്, ലൈറ്റിങ് സംവിധാനം, നാച്വറല്‍ ലൈറ്റ്, ക്ലാഡിങ് വര്‍ക്ക്, കോര്‍ട്ട്യാര്‍ഡ്, ലളിതവും വിശാലവുമായ ഏരിയകള്‍ എന്നിങ്ങനെ പല ഡിസൈന്‍ എലമെന്‍റുകളും ആശയങ്ങളും ഈ അകത്തള രൂപീകരണത്തില്‍ കാണാം

സ്ട്രെയിറ്റ് ലൈന്‍ നയവും ബ്ലാക്ക് വൈറ്റ് കളര്‍ തീമും എല്ലാം ചേര്‍ന്ന കന്‍റംപ്രറി നയത്തിന്‍റെ പ്രതിരൂപമായ ഈ വീടിന്‍റെ ഉള്ളില്‍ കയറിയാല്‍ കന്‍റംപ്രറി ഡിസൈന്‍ നയം സെമി കന്‍റംപ്രറിയിലേക്ക് വഴിമാറുന്നത് കാണാം.

തടിയുടെ മിതമായ ഉപയോഗത്താല്‍ എടുത്തു നില്‍ക്കുന്ന വിശാലവും തുറന്ന സമീപനവും സ്വീകരിച്ചിട്ടുള്ള ഈ വീടൊരുക്കിയിരിക്കുന്നത് ടീം സ്പേസ് ട്യൂണ്‍സ് (തൃശൂര്‍) ആണ്.

മികച്ച സീലിങ് വര്‍ക്ക്, ലൈറ്റിങ് സംവിധാനം നാച്വറല്‍ ലൈറ്റ്, ക്ലാഡിങ് വര്‍ക്ക്, കോര്‍ട്ട്യാര്‍ഡ്, ലളിതവും വിശാലവുമായ ഏരിയകള്‍ എന്നിങ്ങനെ പല ഡിസൈന്‍ എലമെന്‍റുകളും ആശയങ്ങളും ഈ അകത്തള രൂപീകരണത്തില്‍ കാണാം.

ഗസ്റ്റ് ലിവിങ് പ്രത്യേകം ഒരു സ്ഥലമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫാമിലി ലിവിങ്ങും പ്രെയര്‍ ഏരിയയും ടിവി ഏരിയയും ഡൈനിങ്ങും തുറന്ന സമീപനത്താല്‍ പരസ്പരബന്ധിതമാകുന്നു.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

രണ്ട് ലിവിങ് ഏരിയകളില്‍ നിന്നും ഒരേ പോലെ പ്രവേശിക്കുന്ന ഗ്ലാസ് വാതിലുകളോടു കൂടിയ കോര്‍ട്ട്യാര്‍ഡ് അകത്തളത്തിന്‍റെ പ്രധാനാകര്‍ഷമാണ്. ഇരിപ്പിടങ്ങള്‍ വിന്യസിച്ചിട്ടുള്ള ഇവിടെ സമയം ചെലവഴിക്കാന്‍ വീട്ടുകാര്‍ക്ക് ഏറെയിഷ്ടമാണ്.

ബെഡ്റൂമിലൊഴിച്ച് മറ്റിടങ്ങളില്‍ കോര്‍ട്ട്യാര്‍ഡും അതിലെ നാച്വറല്‍ ലൈറ്റും സാന്നിധ്യമറിയിക്കുന്നുണ്ട്.
അകത്തളം ജീവസ്സുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെടികള്‍ക്ക് സ്ഥാനം നല്‍കിയിട്ടുള്ളത്.

ഫാമിലി ഏരിയകള്‍ തുറന്നതും വിശാലവും വെളിച്ചം നിറഞ്ഞവയുമാണ്. ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും മദ്ധ്യേ നിന്നാണ് സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. ഇതിനടിയില്‍ സ്റ്റോറേജ് സൗകര്യം ഒരുക്കിയിരിക്കുന്നു.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ഡൈനിങ്ങിന്‍റെ എതിരറ്റത്തായുള്ള വാഷ് ഏരിയ ക്ലാഡിങ്ങും പച്ചപ്പും കൊണ്ട് ശ്രദ്ധേയമാണ്. സ്പേസ് പ്ലാനിങ്ങിന്‍റെ വിജയകരമായ പ്രയോഗം അകത്തളത്തില്‍ എമ്പാടും ദൃശ്യമാണ്.

വെളിച്ചക്കുറവുള്ളതോ ഇടുങ്ങിയതോ ആയി തോന്നുന്നില്ല ഒരിടവും. സീലിങ് വര്‍ക്കുകളും ലൈറ്റിങ്ങും ശ്രദ്ധേയമാണ്. വുഡുപയോഗിച്ചുള്ള മിതമായ അലങ്കാരങ്ങള്‍ അകത്തളത്തിന് പ്രൗഢിയേകുന്നുണ്ട്.

ഡൈനിങ് ഏരിയയും മുകള്‍ നിലയുമായി തുറന്ന നയം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.

YOU MAY LIKE: ന്യൂട്രല്‍ തീം

കിടപ്പുമുറികള്‍ പ്രത്യേകം ഡ്രസിങ് ഏരിയ, വാഡ്രോബ്, അറ്റാച്ച്ഡ് ബാത്റൂം, മേയ്ക്കപ്പ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തവയാകുന്നു. 4 കിടപ്പുമുറികള്‍ക്കും ഏതാണ്ട് ഒരേപോലെയുള്ള സൗകര്യങ്ങളാണ് നല്‍കിയിട്ടുള്ളത്.

അടുക്കളയാകട്ടെ മികച്ച സ്റ്റോറേജ് സൗകര്യം, ബ്രേയ്ക്ക് ഫാസ്റ്റ് ഏരിയ, അടുക്കള ഉപകരണങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകം സ്ഥാനം, വര്‍ക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഉള്ളതാണ് പുറമേയുള്ള കന്‍റംപ്രറി നയവും അകമേയുള്ള സെമി കന്‍റംപ്രറി നയവും ചേര്‍ന്ന വീട്ടുകാരുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സാധ്യമാക്കിയിരിക്കുന്ന നിര്‍മ്മിതി.

Project Details

  • Designer: Anto Thomas ( Space Tunes, Thrissur)
  • Project Type: Residential House
  • Client: Sanal Paul Augustine
  • Location : Aluva, Ernakulam
  • Year Of Completion: 2018
  • Area: 2743 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*