മരട്: കുറ്റം ആരുടേത്?

ഒരു വാസ്തു ശില്പിയുടെ ഉടയാടകള്‍ തല്‍ക്കാലം അഴിച്ചു വയ്ക്കട്ടെ! എനിക്കിപ്പോള്‍ പരിസ്ഥിതി വിചാരങ്ങള്‍ മാത്രമേയുള്ളൂ.

മരട് ഫ്ളാറ്റുകള്‍ തകര്‍ക്കപ്പെട്ടത് ശരിയായ സൂചനകളിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നില്ല; എന്നാലത് ഒരു ദുരന്തമാണെന്നും ഞാന്‍ കരുതുന്നില്ല. മരട് അനുഭവങ്ങള്‍ ഏറെ പാഠങ്ങള്‍ അവശേഷിപ്പിക്കുന്നു.

സ്വാഭാവിക നീതിക്കു മുന്നില്‍ സാമ്പത്തിക അധികാരത്തിനും അഴിമതിക്കും പിടിച്ചു നില്‍ക്കുവാന്‍ ആവുന്നില്ല എന്നത് മലയാളിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

ALSO READ: ഇന്നു മരട് നാളെ?

ഇതേ കാരണത്താല്‍ പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ഉള്ള പതിനായിരക്കണക്കിന് കെട്ടിടങ്ങളിലേക്ക് ഈ ലിസ്റ്റ് നീണ്ടേക്കാം.

അതൊന്നും പൊളിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ നമ്മുടെ നാട്ടില്‍ കുറച്ചു വ്യവസ്ഥകള്‍ ഉണ്ടെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും പൗരബോധത്തിന്‍റെ പശ്ചാത്തലത്തില്‍ നീതിന്യായകോടതി ബോധ്യപ്പെടുത്തിയിരിക്കുന്നു.

RECENT POSTS

കേരളീയ പരിസ്ഥിതിക്ക് സാരമായ പരിക്കുകള്‍ ഏല്പിച്ച് പണിതുയര്‍ത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ വൈപുല്യം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഈ കലികാലത്തില്‍ നമ്മേ എല്ലാം വിഷമിപ്പിക്കുന്നു.

കെട്ടിടനിര്‍മ്മാണവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ജൈവബന്ധം നമ്മുടെ പ്രളയകാലം തന്നെ അടയാളപ്പെടുത്തിയതാണല്ലോ?

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

അങ്ങനെയാണ് ‘പുഴയുടെ ഭൂപടം പുഴ തന്നെ തിരുത്തി വരച്ചു’ എന്ന ഭാഷാപ്രയോഗം തന്നെ നമുക്ക് പരിചിതമായത്. കേരളത്തിലെ ഭൂശാസ്ത്രപ്രത്യേകതകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുവേണം ഇനിയെങ്കിലും കെട്ടിടം നിര്‍മ്മിക്കേണ്ടത് എന്നും നമ്മള്‍ പഠിക്കേണ്ടതുണ്ട്.

$ നമ്മുടെ സ്വന്തം ഭരണ-നിയന്ത്രണ സംവിധാനങ്ങളുടെ പരിമിതിയും ദൗര്‍ലഭ്യവും പിടിപ്പുകേടും ഒന്നുകൂടി വെളിവാക്കപ്പെട്ടിരിക്കുന്നു. 30 വര്‍ഷത്തില്‍ ഏറെ പ്രവൃത്തി പരിചയമുള്ള എനിക്ക് സാക്ഷ്യം പറയുവാനാകും; കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ലെന്ന്.

ഭൂമിയുടെ നിയോഗത്തെ പറ്റി നിങ്ങള്‍ക്ക് എന്തറിയാം?

രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പഴയ നഗരത്തിന്‍റെ ടോപ്പോഷീറ്റ് പച്ചനിറമടിച്ചു കഴിഞ്ഞാല്‍ അത് തണ്ണീര്‍ത്തടം ആവില്ലല്ലോ? ഏറ്റവും അവസാനം പരിഷ്കരിച്ച കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ പോലും ന്യൂനതകള്‍ നിറഞ്ഞതാണ്.

കെട്ടിടനിര്‍മ്മാണ നിയമസംഹിതയില്‍ ഭൂമിയുടെ ഉപയോഗവും തീരദേശപരിപാലന നിയമങ്ങളും ദുരന്തനിവാരണ ചട്ടങ്ങളും വിളക്കിച്ചേര്‍ത്തില്ലെങ്കില്‍ ഈ നിയമങ്ങള്‍ കൊണ്ട് പൊതുജനത്തിന് എന്തു പ്രയോജനം?

YOU MAY LIKE: മായാജാലക ഭംഗി

ഇത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിനു കീഴ്പ്പെടുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്നു.

ഒരു വാസ്തുശില്പി എന്ന നിലയില്‍ എനിക്ക്, അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഒന്ന് പറയാതെ വയ്യ! ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്‍ തന്നെ കട്ടവന്‍’ എന്ന പ്രാകൃത നിയമത്തിന് നമ്മള്‍ ദൃക്സാക്ഷികള്‍ ആവുകയാണ്.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

നൂറു കണക്കിന് ആള്‍ക്കാരുടെ വിയര്‍പ്പും രക്തവും കൊണ്ട് നിര്‍മ്മിച്ച വാസസ്ഥലങ്ങളില്‍ നിന്ന് അവരെ കുടിയിറക്കുമ്പോള്‍ നഷ്ടം അവരുടേത് മാത്രമാകുന്നു.

അവര്‍ യഥാര്‍ത്ഥത്തില്‍ ബലിയാടുകള്‍ ആയി. ഈ പരിക്കുകള്‍ക്ക് ആഘാതം കൂട്ടുന്ന രീതിയില്‍ നമ്മുടെ ചുറ്റും തണ്ണീര്‍ത്തടങ്ങള്‍ക്ക് അകത്തുപോലും വന്‍കിട നിര്‍മ്മിതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

മറ്റൊരു ഫ്ളാറ്റ് സമുച്ചയത്തിന് ഒരു കോടി രൂപ പിഴയിട്ട് ഈ നിയമസംവിധാനം രക്ഷപ്പെടുത്തുന്നു. ഒരു സാധാരണ പൗരന്‍ എന്നുള്ള രീതിയില്‍ ഇതൊന്നും എനിക്ക് മനസിലാവുന്നില്ല.

അവസാന കണക്കെടുപ്പില്‍ പരാജയപ്പെട്ട, ഗവണ്‍മെന്‍റ് സംവിധാനങ്ങളേയും ഇത് പണിതവരെയും പണിഞ്ഞവന്‍ തിരികെ വാസ്തുശില്പിയേയും ഒക്കെ കുറ്റം പറഞ്ഞ് മണ്‍മറയുകയാണ്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഇതിന് എതിരേ നമ്മുടെ സമൂഹം പ്രതിരോധത്തിന്‍റെ അണികള്‍ ചേര്‍ക്കണം. രോഗിയുടെ മരണത്തില്‍ ഡോക്ടറിനെ മാത്രം കുറ്റം പറയും പോലെ നിര്‍മ്മാണപ്പിഴവുകള്‍ക്ക് ആര്‍ക്കിടെക്റ്റുകളെ മാത്രം കുറ്റം പറയുന്ന രീതിയും സംഘടിതമായി എതിര്‍ക്കപ്പെടേണ്ടതാകുന്നു.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.