ഇന്‍ഡസ്ട്രിയല്‍ തീം

മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീമാണ് കോഫീഷോപ്പിന്

സമകാലീന ഡിസൈന്‍ ചേരുവകള്‍ ചേര്‍ത്ത് ലളിതമായി ഒരുക്കിയ ഈ ബേക്കറി കം കോഫീഷോപ്പിന്‍റെ പ്രത്യേകത മിനിമലിസത്തില്‍ ഊന്നിയുള്ള ഇന്‍ഡസ്ട്രിയല്‍ തീം ആണ്.

വെര്‍ട്ടിക്കല്‍ ലൂവറുകളും സീലിങ് പര്‍ഗോളയും പ്രധാന ഡിസൈന്‍ എലമെന്‍റ്. ബേക്കറി- കോഫീ ഷോപ്പ് ഏരിയകള്‍ക്ക് പുറമേ സ്റ്റോറും യൂട്ടിലിറ്റി ഏരിയയും ഉള്‍ക്കൊള്ളിച്ചു.

ആര്‍ക്കിടെക്റ്റ് ജോസഫ് പീറ്റര്‍ (വിവാന്‍റെ ആര്‍ക്കിടെക്റ്റ്സ് & ഡിസൈനേഴ്സ) ആണ് ഈ ബേക്കറി കം കോഫീ ഷോപ്പ് ഡിസൈന്‍ ചെയ്തത്.

ALSO READ: ഇന്നു മരട് നാളെ?

പ്രൗഢമായ മിനിമലിസം

എക്സ്റ്റീരിയര്‍- പില്ലറുകളിലും പുറംചുമരുകളിലും കരിങ്കല്ലിന്‍റെ ഫിനിഷിലുള്ള നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്. പ്രധാന വാതില്‍ മാത്രം ടഫന്‍ഡ് ഗ്ലാസും മറ്റിടങ്ങളില്‍ ഗ്രിഡ് പാറ്റേണ്‍ ഫ്രെയിം വര്‍ക്കില്‍ നോര്‍മല്‍ ഗ്ലാസും.

പാര്‍ക്കിങ്ങ് സ്പേസായ് ഉപയോഗിക്കുന്ന മുറ്റം ഇന്‍റര്‍ലോക്ക് ചെയ്തിരിക്കുന്നു. മാറ്റ് ഫിനിഷ് സെറാമിക്ക് ടൈല്‍ ഫ്ളോര്‍ ഒരുക്കാന്‍ തെരഞ്ഞെടുത്തു.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

ജി.ഐ സ്റ്റീലും റബ് വുഡും ചേര്‍ത്ത് ഒരുക്കിയ ഫര്‍ണിച്ചര്‍ ക്രമീകരണം പ്രൗഢം. ജിപ്സവും റബ് വുഡ്- ജി.ഐ സ്റ്റീല്‍ കോമ്പിനേഷനും സീലിങ്ങില്‍ ഇടകലര്‍ത്തി നല്‍കി.

ജി.ഐ സ്റ്റീലും റബ് വുഡും ഉപയോഗിച്ചാണ് ഫര്‍ണിച്ചറും വാഡ്രോബുകളും ഷെല്‍ഫുകളുമെല്ലാം കസ്റ്റമൈസ് ചെയ്ത് ഒരുക്കിയത്. റബ് വുഡിന് ഡാര്‍ക്ക് ഫിനിഷ് ടോണ്‍ കൊണ്ടു വന്നത് ഇന്‍റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

പാര്‍ട്ടീഷനായി നല്‍കിയ വെര്‍ട്ടിക്കല്‍ ലൂവറുകള്‍ ജി.ഐ സ്റ്റീല്‍- റബ് വുഡ് കോമ്പിനേഷനിലാണുള്ളത്. ഹാങ്ങിങ് ലൈറ്റുകളാണ് അലങ്കാര ഘടകങ്ങള്‍.

നാച്വറല്‍ പ്ലാന്‍റ് ബോക്സുകള്‍ പ്രവേശനഭാഗത്തും കൗണ്ടറുകളിലും ടേബിളുകളിലുമെല്ലാം ഗ്രീനറിയുടെ സാന്നിധ്യം ഉറപ്പാക്കുന്നു. മാര്‍ലിസ് ഗ്രൂപ്പിന് കീഴിലുള്ള, ഈ ബേക്കറി നൂറാം വാര്‍ഷികം പ്രമാണിച്ചാണ് സമകാലീനമായി നവീകരിച്ചത്.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

Project Highlights

  • Architect: Ar.Joseph Peter Chakiat (Vivante Architects & Designers, Ernakulam)
  • Project Type: Commercial Interior
  • Owner: Gith Xavier
  • Location: Kothamangalam
  • Year Of Completion: 2018
  • Area: 900 Sq.Ft

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*