മായാജാലക ഭംഗി

കുത്തനെ തിരിച്ചുവച്ച (പിവട്ടഡ് സ്ട്രിപ്പ്) വിന്‍ഡോകളാണ് ഡിസൈന്‍ ഹൈലൈറ്റ്.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ‘സ്വന്തമായൊരു കൂട്’ എന്ന സങ്കല്പം തിരു വന ന്തപുരം സ്വദേശികളായ റഫീഖിന്റെയും സൗമ്യയുടെയും മനസ്സില്‍ മൊട്ടിട്ടിരുന്നു.

ഡോക്ടര്‍ ദമ്പതിയായ ഇവര്‍ കൂടൊരുക്കുവാനായി ഉള്ളൂരിനടുത്ത് കുമാരപുരത്ത് 10 സെന്റ് ഭൂമിയും വാങ്ങിയിട്ടു. ചുറ്റുപാടുമുള്ള പ്രകൃതി ഭംഗിയെ വീടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ചൊരു കുന്നിന്‍ പ്രദേശമാണ് ഇവര്‍ തെരഞ്ഞെടുത്തത്.

ഈ യുവമിഥുനങ്ങളുടെ ഭവനസങ്കല്പം ”അത്രയെളുപ്പം ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതും മുന്നിലും പിന്നിലും അല്പം ഫ്രീ സ്‌പേസ് ഉള്ളതും ആയിരിക്കണം; വീടിന്റെ പുറംകാഴ്ചയ്ക്ക് പ്രാധാന്യം വേണം.

ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം

സാധാരണ വീടുകള്‍ക്ക് പിന്നില്‍ നിന്നും കാഴ്ചാപ്രാധാന്യമോ, ഭംഗിയോ ഒന്നുമുണ്ടാകാറില്ല. വീടിന് എല്ലാവശത്തു നിന്നും കാഴ്ച ഭംഗിയുണ്ടാവണം. കളര്‍ഫുള്‍ പെയിന്റുകളൊന്നും വേണ്ട. പഴമയുടെ അംശങ്ങളും വേണ്ട.

എന്നാല്‍ ഒറ്റനോട്ടത്തില്‍ വീടിന് വ്യ ത്യസ്തത വേണം. പ്രൊജക്ഷനുകള്‍ ഒട്ടും വേണ്ട. വസ്ത്രസങ്കല്പങ്ങളിലെ ഫാഷന്‍ മാറു ന്നതുപോലെ വീടിന്റെ ശൈലി എപ്പോഴും മാറ്റാന്‍ പറ്റില്ല” എന്നിങ്ങനെയൊക്കെയായിരുന്നു.

തങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചതുപോലെ ഒരു വീടൊരുക്കുവാനായി ഇവര്‍ എറണാകുളം സ്വദേശിയായ, ഇപ്പോള്‍ ദുബായിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കിടെക്റ്റ് രാഹുലിനെയാണ് സമീപിച്ചത്.

ദര്‍ശനം നാലുദിക്കില്‍ നിന്നും

ഗേറ്റു കടന്ന് ഈ വീടിന്റെ മുറ്റത്ത് എത്തിയാല്‍ വീടിന്റെ ആകൃതി നമ്മില്‍ സംശയം ജനിപ്പിക്കും. ‘ഇതെന്താ ഒരു വെര്‍ട്ടിക്കല്‍ ടണല്‍ ആണോ?’ എന്ന്. ഗ്രേ കളറിലുള്ള ഒരു വലിയ ടണല്‍.

അതില്‍ നിരയൊപ്പിച്ച് വച്ചിരിക്കുന്ന കറുത്ത ബോക്‌സിനുള്ളില്‍ ഒറ്റപ്പാളി ചെറു ജനാലകള്‍. കൂടുതല്‍ വിശദാംശങ്ങളൊന്നും മനസ്സിലാവുകയില്ല. ഇതോടൊപ്പം നമ്മുടെ മനസ്സില്‍ മറ്റൊരു സംശയം കൂടി ഉദിക്കും.

RELATED READING;സ്വകാര്യത നല്‍കും വീട്

ഏതു ഭാഗത്തു കൂടിയാണ് ഉള്ളിലേക്ക് കടക്കുക എന്ന്! ഇത് വീടിന്റെ മുന്നില്‍ നിന്നുമുള്ള കാഴ്ചയില്‍ മാത്രമാണ്. ചുറ്റുമുള്ള വാക്‌വേയിലൂടെ ഒന്നു നടന്നു വന്നാല്‍ വ്യത്യസ്തമായ എലിവേഷന്‍ ദൃശ്യങ്ങള്‍ കാണാം.

അപ്പോള്‍ മാത്രമാണ് വീടിന്റെ പൂര്‍ണ്ണകായരൂപം നമുക്ക് ബോധ്യമാവുക. മുറ്റത്തെ വാക്‌വേയുടെ ഒരു ഭാഗം തന്നെ നമ്മേ അകത്തേയ്ക്കു വഴി നടത്തും. ചതുരാകൃതിയിലുള്ള ഒരു ബോക്‌സിനുള്ളിലൂടെ കയറി ഇറങ്ങി ചെല്ലുന്നത് ഫോയറിലേക്കാണ്.

YOU MAY LIKE: കായലരികത്ത്‌

പോളികാര്‍ബണേറ്റ് ഷീറ്റ് കൊണ്ട് മേല്‍ക്കൂട് തീര്‍ത്തിട്ടുള്ള ഈ തുരങ്കപാതയുടെ ലൈറ്റിങ് വിസ്മയം കൂടുതല്‍ ആസ്വാദ്യകരമാവുക രാത്രിയിലാണ്. 2500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ വീട് അതിന്റെ എലിവേഷന്റെ വൈജാത്യം കൊണ്ട് ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

മായാജാലകങ്ങള്‍

”വീടിന് ഇന്ന രൂപം ആയിരിക്കണം എന്ന നിബന്ധനയൊന്നും വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു. ശ്രദ്ധേയമായ ഡിസൈന്‍ ആയിരിക്കണം എന്നതുമാത്രമാണ് പറഞ്ഞത്. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ കാത്തുസൂക്ഷിച്ചു എന്നു കരുതുന്നു.

സ്ട്രക്ചര്‍ ഡിസൈനിങ്ങിലാണ് ഞാന്‍ കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത്. അകത്തളമൊരുക്കല്‍ അവരുടെ താല്പര്യപ്രകാരമാണ് ചെയ്തിരിക്കുന്നത്. മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പും കളര്‍ സ്‌കീമും എല്ലാം” ആര്‍ക്കിടെക്ചര്‍ മേഖലയിലെ നവാഗതരിലൊരാളായ ആര്‍ക്കിടെക്റ്റ് രാഹുല്‍ പറയുന്നു.

ALSO READ: ത്രിമാനഭംഗി

കാലാതിവര്‍ത്തിയായ ഒരു ശൈലിക്ക് രൂപം നല്‍കാന്‍ ആര്‍ക്കിടെക്റ്റ് രാഹുല്‍ തെരഞ്ഞെടു ത്തത് കുറച്ച് വളവും തിരിവും എല്ലാമുള്ള ഒരു ഡിസൈനാണ്. വീടിന്റെ സ്ട്രക്ച്ചര്‍ നിര്‍ മ്മാണത്തിലെ വളവും, തിരിവും, ലെവല്‍ വ്യതിയാനവും എല്ലാം അതേപടി അകത്തളങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

കുത്തനെ തിരിച്ചുവച്ച (പിവട്ടഡ് സ്ട്രിപ്പ്) വിന്‍ഡോകളാണ് ഡിസൈന്‍ ഹൈലൈറ്റ്. പ്രൊജക്ഷനുകള്‍ കൊടുക്കുന്നത് ക്ലയന്റിനു താല്പര്യമില്ലാതിരുന്നതുകൊണ്ട് സണ്‍ഷേഡുകള്‍ കൊടുക്കുന്നതിനു പകരം കടപ്പാക്കല്ലുകൊണ്ട് എല്ലാ ജനാലകള്‍ക്കു ചുറ്റിനും ഓരോ ബോക്‌സ് തീര്‍ത്തു.

വീടിന്റെ എലിവേഷന് മൊത്തത്തില്‍ ഗ്രേ, വൈറ്റ് കളര്‍ സ്‌കീമാണ്. ഇതിനിടയില്‍ കറുത്ത ചതുര ബോക്‌സുകള്‍ക്കുള്ളിലെ ജനാലകള്‍ എടുത്തുനില്‍ക്കുന്നു.

ജനാലകള്‍ സൃഷ്ടിക്കുന്ന ഈയൊരു മായികഭംഗി വീടിനു ചുറ്റിനുമുണ്ട്. മുകള്‍ നിലയില്‍ സ്ട്രിപ്പ് വിന്‍ഡോകള്‍ക്കുപകരം ഡോര്‍ കം വിന്‍ഡോകളാണ്. മുകള്‍നിലയുടെ ഭാഗമായി നല്‍കി യിരിക്കുന്ന ചതുരത്തിനുള്ളിലെ ബാല്‍ക്കണിയും കാഴ്ചയ്ക്ക് ഒരു ജനാല പോലെയാണ് തോന്നിപ്പിക്കുക.

ഈ ജനാലകള്‍ വെറും കാഴ്ചഭംഗി എന്നതിനപ്പുറം ചുറ്റിനുമുള്ള പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളെ വീടിനുള്ളില്‍ എത്തിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

കൂടാതെ കാറ്റും വെളിച്ചവും വീടിനുള്ളില്‍ എത്തിച്ച് വീട്ടിലെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ അളവും കുറയ്ക്കുന്നു. വീടിനുള്ളില്‍ എവിടെയിരുന്നാലും ജാലകങ്ങള്‍ ഉറപ്പാക്കുന്ന പ്രകൃതിഭംഗി നുകരാനാവുന്നുണ്ട് എന്ന് ഡോ. റഫീഖും ഡോ. സൗമ്യയും സാക്ഷ്യപ്പെടുത്തുന്നു.

ലെവലുകള്‍ പലത്

നാലു ബെഡ്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍, സ്റ്റെയര്‍കേസ് തുടങ്ങി അകത്തളങ്ങളില്‍ എവിടെ നിന്നാലും ജനാലകള്‍ ഒരു ഡിസൈന്‍ എലമെന്റായി കണ്ണില്‍ പെടുന്നു.

ഗസ്റ്റ് ലിവിങ്ങിന് കര്‍വ് ആകൃതിയാണ്. ഇത് സ്ട്രക്ച്ചറിന്റെ സ്വാഭാവികമായ കര്‍വാകുന്നു. പുറംഭിത്തിയിലെ സ്ട്രിപ്പ് വിന്‍ഡോകളുടെ പാറ്റേണ്‍ കടമെടുത്താണ് ഉള്ളിലെ ഭിത്തികളില്‍ നല്‍കിയിരിക്കുന്ന ഓപ്പണിങ്ങുകളുടെ ഡിസൈന്‍.

ലിവിങ്, ഡൈനിങ് ഏരിയകള്‍ തമ്മില്‍ ലെവല്‍ വ്യതിയാനമുണ്ട്. സ്റ്റെയര്‍കേസിനും ഒന്നിലധികം തിരിവുകള്‍ നല്‍കിയിരിക്കുന്നു.

ഇത് സ്ട്രക്ച്ചറിന്റെ സ്വാഭാവികമായ കര്‍വാകുന്നു. പുറംഭിത്തിയിലെ സ്ട്രിപ്പ് വിന്‍ഡോകളുടെ പാറ്റേണ്‍ കടമെടുത്താണ് ഉള്ളിലെ ഭിത്തികളില്‍ നല്‍കിയിരിക്കുന്ന ഓപ്പണിങ്ങുകളുടെ ഡിസൈന്‍.

ലിവിങ്, ഡൈനിങ് ഏരിയകള്‍ തമ്മില്‍ ലെവല്‍ വ്യതിയാനമുണ്ട്. സ്റ്റെയര്‍കേസിനും ഒന്നിലധികം തിരിവുകള്‍ നല്‍കിയിരിക്കുന്നു.

കിടപ്പുമുറികളിലും കിച്ചനിലും എത്തുമ്പോള്‍ വീടിനു മൊത്തത്തില്‍ സ്വീകരിച്ചിരിക്കുന്ന ഗ്രേ, വൈറ്റ് കളര്‍ തീം ബ്ലാക്ക് & വൈറ്റിലേക്കും മറ്റ് വര്‍ണ്ണങ്ങളിലേക്കും വഴിമാറുന്നത് കാണാം.

”ഈ വീടിന്റെ അകവും പുറവും ഞങ്ങളുടെ ഇഷ്ടമനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നതാണ്. ആ കാര്യത്തില്‍ ആര്‍ക്കിടെക്റ്റ് രാഹുല്‍ ഞങ്ങളെവളരെ അധികം മനസ്സിലാക്കിയിരുന്നു.

വീടിനു വേണ്ടതായ സാധന സാമഗ്രികള്‍ മുഴുവന്‍ ഞങ്ങള്‍ തന്നെ ഓരോ കടകളിലും കയറി ഇറങ്ങി വാങ്ങുകയായിരുന്നു. സാധനങ്ങളുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല” ഗൃഹനായകനും ഗൃഹനായികയും പറയുന്നു.

ജോലിത്തിരക്കുകള്‍ക്കിടയിലും ഗൃഹനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുവാനും ഒപ്പം നിന്നു പണിയിപ്പിക്കുവാനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു എന്ന് ചുരുക്കം.

വീടിന്റെ വര്‍ണ്ണങ്ങളും ഡിസൈനും പകര്‍ത്തി എഴുതിയിരിക്കുകയാണ് ചുറ്റുമതിലില്‍. പ്ലോട്ടില്‍ ഉണ്ടായിരുന്ന കിണറിന്റെ മേല്‍ഭാഗം മാറ്റി തറനിരപ്പില്‍ ആക്കി അതിനു മുകളില്‍ കമ്പി വലയിട്ട് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കിയിരിക്കുന്നു.

ഇപ്പോള്‍ ഗേറ്റിനും, ചുറ്റുമതിലിനും, മുറ്റത്തെ പേവിങ് ടൈലിനും, വീടിനും എല്ലാം ഒരേ കളര്‍ തീം തന്നെ.

സ്വന്തം ഇഷ്ടപ്രകാരം ഒരുക്കിയ ഈ വീടിനുള്ളില്‍ റഫീഖും സൗമ്യയും ഇപ്പോള്‍ മറ്റൊരു കാത്തിരിപ്പിന്റെ സുഖത്തിലാണ്. കുടുംബം എന്ന വാക്കിന്റെ വിശാലമായ അര്‍ത്ഥത്തെ സാര്‍ത്ഥകമാക്കുവാന്‍ എത്തുന്ന മൂന്നാമതൊരാള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.

വീടുപണി തീര്‍ന്നു താമസം ആരംഭിച്ച ഉടനെയാണ് സൗമ്യ ഒരമ്മയാകുവാന്‍ പോകുന്നു എന്നുള്ള സന്തോഷവര്‍ത്തമാനം അറിയുന്നത്; അതിനാല്‍ ഇത് ഇവര്‍ക്ക് വെറുമൊരു വീടല്ല. മറിച്ച് സൗഭാഗ്യ ഭവനമാണ്.

ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗ്സ്റ്ററില്‍ വായിക്കാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.