Project Specifications

അമിതമായ ഇന്റീരിയര്‍ വര്‍ക്കുകളില്ല; ചുരുക്കം ചില അലങ്കാരങ്ങള്‍ മാത്രം. ഇതാണ് ഈ ഓഫീസിനെ ശ്രദ്ധേയമാക്കുന്നത്. മലപ്പുറത്ത് കാവുങ്കല്‍ ബൈപ്പാസില്‍ പ്രധാന പാതയോടു ചേര്‍ന്നുള്ള ‘കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ’ എന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ ഓഫീസ് സ്‌പേസ് കന്റംപ്രറി നയത്തില്‍ മിനിമലിസത്തിലൂന്നിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡിസൈനര്‍മാരായ റിയാസ് ചെറയകുത്തും സജീര്‍ ചെറയ കുത്തും (കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, മലപ്പുറം) ആണ് ഈ ഡിസൈനിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ALSO READ: അറേബ്യയില്‍ പോയ ഫീല്‍! അടിമുടി അറേബ്യന്‍ രുചിയുമായി കിടിലന്‍ റെസ്റ്റോറന്റ്!

ഇവരുടെ സ്വന്തം ഓഫീസായതിനാല്‍ ഡിസൈനിലും മറ്റും പൂര്‍ണ്ണസ്വാതന്ത്ര്യവും ഡിസൈനിങ്ങിന്റെ ഓരോ ഘട്ടത്തിലും സംയുക്തമായ തീരുമാനങ്ങള്‍ എടുക്കാനും കഴിഞ്ഞു.

800 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലൊതുങ്ങുന്ന ഓഫീസില്‍ റിസപ്ഷന്‍, വര്‍ക്കിങ് സ്റ്റുഡിയോ, എംഡി ക്യാബിന്‍ എന്നിവ കൂടാതെ ഒരു പാന്‍ട്രി സ്‌പേസും പ്രെയര്‍ റൂമും ഉള്‍പ്പെടുത്തി യിരിക്കു ന്നു.

ഓഫീസിന്റെ മുന്‍ഭാഗത്ത് മുഴുവനായും ഗ്ലാസ് ഉപയോഗിച്ചതിനാല്‍ പ്രകൃത്യാലു ള്ള വെളി ച്ചത്തെ ഉള്ളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗ്ലാസിനു പുറത്ത് ജിഐ പൈപ്പുകൊണ്ട് സംരക്ഷണകവചം പോലെ ഒരു ചട്ടക്കൂടും നിര്‍മ്മിച്ചിരിക്കുന്നു.

ALSO READ: ഷോപ്പിങ് മാളുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍

ഭിത്തികള്‍ക്ക്എല്ലായിടത്തും ഗ്ലാസാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പുറത്തെ പച്ചപ്പിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരനുഭവമാണ് സംജാതമാകുന്നത്. പ്രധാന വാതില്‍ കടന്ന് ആദ്യം പ്രവേശിക്കുന്നത് റിസപ്ഷനി ലേക്കാണ്.

റിസപ്ഷനു പുറകിലായി പ്ലൈവുഡ്, മൈക്ക ഫിനിഷില്‍ ബ്ലാക്ക് കളറില്‍ ചെയ്ത പാനലിങ്ങില്‍ അക്രിലിക് ഷീറ്റില്‍ കമ്പനിയുടെ പേര് കൊത്തിവച്ചിരിക്കുന്നു. ഗ്രിനറി എഫക്ടിനു വേണ്ടി എല്ലായിടത്തും ചെടികള്‍ക്കു സ്ഥാനം നല്‍കിയിട്ടുണ്ട്.

ഈസി കമ്മ്യൂണിക്കേഷന്‍

റിസപ്ഷന്‍ ഏരിയയുടെ വലതുവശത്തായാണ് സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി പകരം പില്ലറിനെ കണക്റ്റു ചെയ്യുന്ന രീതിയില്‍ ബ്ലാക്ക് കളറില്‍ ‘L’ഷേപ്പ് സോഫാസെറ്റ് നല്‍കിയിരിക്കുന്നത്.

ഇതിനു സമീപമുള്ള ഭിത്തിയില്‍ ബ്രിക്ക് ഡിസൈനിലുള്ള ക്ലാഡിങ് നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. വിസിറ്റേഴ്‌സ് ലോഞ്ചിന്റെ നേരേ എതിര്‍വശത്തായാണ് എഞ്ചിനീയേഴ്‌സ് ക്യാബിനുകള്‍ (വര്‍ക്ക് സ്റ്റുഡിയോ) ഒരുക്കിയിരിക്കുന്നത്.

ആര്‍ക്കിടെക്ചര്‍ പരമായി ആവശ്യമായ മെഷര്‍മെന്റുകള്‍ വിനൈല്‍ പ്രിന്റിങ് വഴി പ്രിന്റ്ഔട്ട് എടുത്ത് ഓരോ ക്യാബിന്റേയും മുന്‍വശത്തുള്ള ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നു. വര്‍ക്ക് ചെയ്യുമ്പോള്‍ സ്റ്റാഫുക ള്‍ക്ക് സഹായകരമാകണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തില്‍ ഭിത്തി ചെയ്തത്.

ALSO READ: ആവശ്യത്തിനൊത്തു വളരുന്ന വീടുകള്‍

ക്യാബിനുകളുടെ മുകളില്‍ ഫയലുകളും മറ്റും സൂക്ഷിക്കുന്നതിനായി പ്ലൈവുഡും മൈക്കയും ഉപയോഗിച്ച് നിര്‍മിച്ച ഷെല്‍ഫും നല്‍കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്നാണ് എം.ഡി. ക്യാബിന്‍.

ഈസി കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെയും ഗ്ലാസ് ഭിത്തികളാണ് നല്‍കിയത്. ഇവിടെയിരുന്നാല്‍ വര്‍ക്ക് സ്റ്റേഷനിലേക്കും മറ്റും നോട്ടം കിട്ടും.

ഗ്രേ, വൈറ്റ്, ബ്ലാക്ക് നിറങ്ങളാണ് ഇന്റീരിയറില്‍ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. അവിടവിടെയായി റെഡ് കളറിന്റെ സ്വാധീനവും കാണാം. രണ്ടു വ്യത്യസ്ത ഫിനിഷുകളിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചിരിക്കുന്നത്.

ALSO READ: മണ്‍കൂട്‌

ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫാള്‍സ് സീലിങ് ഒഴിവാക്കിക്കൊണ്ട് സീലിങ്ങില്‍ ബ്ലാക്ക് കളര്‍ പെയിന്റടിച്ചിരിക്കുകയാണ്. നാച്വറല്‍ ലൈറ്റിനു പുറമേ എല്‍ഇഡി ലൈറ്റുകളും അകത്തളത്തെ പ്രകാശഭരിതമാക്കുന്നുണ്ട്.

ഓഫീസിന്റെ ഉടമസ്ഥരായ റിയാസും സജീറും തങ്ങള്‍ സങ്കല്‍പ്പിച്ചതു പോലെ ഒരു ഓഫീസ് തന്നെ ഡിസൈന്‍ ചെയ്യാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാണ്. തൊഴിലാളികള്‍ക്കാകട്ടെ, അവരുടെ വര്‍ക്ക്‌സ്‌പേസ് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനുള്ള ഇടവുമാകുന്നു.

ഫോട്ടോഗ്രാഫി: ബിന്‍ഷാദ്, മലപ്പുറം.

Leave a Reply

Your email address will not be published. Required fields are marked *