പഴയ തറവാട് പോലെ

ഓടു പാകിയ ചെരിഞ്ഞ മേല്‍ക്കൂരയുടെ മുഖപ്പില്‍ പരമ്പരാഗത രീതിയില്‍ ജാളിവര്‍ക്ക് ചെയ്തിരിക്കുന്നത് പഴമയ്ക്ക് ആക്കം കൂട്ടും.

ചെരിവുള്ള മേല്‍ക്കൂരയും നിരയിട്ടു നില്‍ക്കുന്ന ധാരാളം തൂണുകളും നീളന്‍ വരാന്തയും ഒക്കെയുള്ള സുരേഷിന്‍റെ വീട് പഴയ തറവാടുകളെ അനുസ്മരിപ്പിക്കും

ചെരിവുള്ള മേല്‍ക്കൂരയും നിരയിട്ടു നില്‍ക്കുന്ന ധാരാളം തൂണുകളും നീളന്‍ വരാന്തയും ഒക്കെയുള്ള സുരേഷിന്‍റെ വീട് പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമാണ്.

തന്‍റെ പിതൃസഹോദരീ പുത്രന് വേണ്ടി ആര്‍ക്കിടെക്റ്റ് അനൂപ് ചന്ദ്രന്‍, ഭാര്യ ആര്‍ക്കിടെക്റ്റ് മനീഷ അനൂപ് (അമാക് ആര്‍ക്കിടെക്റ്റ്സ്, തൃശൂര്‍) എന്നിവരാണ് പരമ്പരാഗത വാസ്തുശാസ്ത്രപ്രകാരം തന്നെ വീടൊരുക്കിയത്.

പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയ ഗൃഹനാഥന് ആഡംബരങ്ങളോട് തെല്ലും ഭ്രമമില്ലായിരുന്നു; പഴയ മട്ടിലുള്ള വീടുകളോടായിരുന്നു പ്രിയം. ഓടു പാകിയ ചെരിഞ്ഞ മേല്‍ക്കൂരയുടെ മുഖപ്പില്‍ പരമ്പരാഗത രീതിയില്‍ ജാളിവര്‍ക്ക് ചെയ്തിരിക്കുന്നത് പഴമയ്ക്ക് ആക്കം കൂട്ടും.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

വേണ്ടതെല്ലാം ‘ഘ’ ഷേപ്പില്‍ ഒരുക്കിയ പൂമുഖത്തു നിന്ന് ഡബിള്‍ ഹൈറ്റ് ലിവിങ്ങിലേക്കാണ് പ്രവേശനം. പ്ലോട്ടില്‍ ഉണ്ടായിരുന്ന ജാതി തൈ സംരക്ഷിച്ചു കൊണ്ട് ഒരുക്കിയ കോര്‍ട്ട് യാര്‍ഡും ലിവിങ്ങിന്‍റെ പിന്നിലുണ്ട്.

15 സെന്‍റ് പ്ലോട്ടിലാണ് 1700 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഈ വീട്.

ഡൈനിങ്ങിന്‍റെ പിന്നിലെ ജാളിവര്‍ക്കുള്ള വാഷ് ഏരിയ കോര്‍ട്ട് യാര്‍ഡിന്‍റെ കൂടി ഭാഗമാണ്. സര്‍വീസ് കൗണ്ടര്‍ ഉള്‍പ്പെടുത്തി ‘ഘ’ ഷേപ്പിലൊരുക്കിയ അടുക്കളയ്ക്കനുബന്ധമായി സ്റ്റോര്‍ റൂമുമുണ്ട്.

ഇഷ്ടിക പുറത്തു കാണത്തക്ക വിധമാണ് ഇവിടുത്തെ ഭിത്തി. മധ്യഭാഗത്ത് പെബിള്‍സിട്ട കോര്‍ട്ട് യാര്‍ഡിന്‍റെ മേല്‍ക്കൂരയില്‍ പര്‍ഗോളയുമുണ്ട്. ക്രോക്കറി കം പൂജായൂണിറ്റാണ് തുറസ്സായ നയത്തിലൊരുക്കിയ ലിവിങ്-ഡൈനിങ് ഏരിയകളെ വേര്‍തിരിക്കുന്നത്.

അടുക്കളയിലെന്ന പോലെ വര്‍ക്കേരിയയിലും ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പും അലൂമിനിയം ഫാബ്രിക്കേറ്റു ചെയ്ത ക്യാബിനറ്റുകളുമാണുള്ളത്. മൂന്നു ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളാണ് ഇവിടെയുള്ളത്.

കൈ കൊണ്ടു വരച്ച ചിത്രങ്ങള്‍ ഇവയുടെയെല്ലാം ഹെഡ്സൈഡ് വാളുകളിലുമുണ്ട്. ഒറ്റനിലയിലാണ് അകത്തളങ്ങളെങ്കിലും ഡബിള്‍ ഹൈറ്റ് ലിവിങ്ങിന്‍റെ പുറകിലുള്ള സ്റ്റോറേജ് സ്പേസിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗോവണി വീടിന്‍റെ പുറകുവശത്തു നിന്നാണ്.

subscribe_now

ചെലവു ചുരുക്കിയത്

അകത്തളങ്ങളിലുടനീളം മാറ്റ് ഫിനിഷ് ഉള്ള വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്. ഉറപ്പുള്ള പ്ലോട്ടായതും ഒറ്റനില വീടായതും കൊണ്ട് അധികം ആഴത്തില്‍ അടിത്തറ കെട്ടേണ്ടി വന്നില്ല.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

ജനലുകളും വാതിലുകളും നിര്‍മ്മിക്കാനുള്ള തേക്ക് മുന്‍കൂട്ടി വാങ്ങി വച്ചിരുന്നു. വയര്‍കട്ട് ബ്രിക്കുകള്‍ ഉപയോഗിച്ച് റാന്‍ഡം റബിള്‍ മേസണറി രീതിയിലാണ് സ്ട്രക്ചര്‍ നിര്‍മ്മിച്ചത്.

വേനല്‍ക്കാലത്ത് വാങ്ങിയതിനാല്‍ ഇഷ്ടിക വിലകുറച്ച് കിട്ടുകയും ചെയ്തു. അത്യാവശ്യത്തിനു മാത്രം ഇലക്ട്രിക്കല്‍ പ്ലംബിങ് വര്‍ക്കുകള്‍ ചെയ്തതും ചെലവു ചുരുക്കാന്‍ സഹായിച്ചു. എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗം മൂലം ഭാവിയില്‍ വൈദ്യുതിച്ചെലവു കുറയും.

കൈ കൊണ്ടു വരച്ച ചിത്രങ്ങള്‍ ഇവയുടെയെല്ലാം ഹെഡ്സൈഡ് വാളുകളിലുമുണ്ട്.

സീലിങ്ങില്‍ സാധാരണ ഇപ്പോള്‍ കണ്ടുവരാറുള്ള ബഹുശാഖാദീപങ്ങളുടെ സ്ഥാനത്ത് മുളങ്കൊട്ടകള്‍ക്കുള്ളിലാണ് ലൈറ്റിങ് ചെയ്തത്. ഓടില്‍ നിര്‍മ്മിച്ച ജാളിവര്‍ക്കാണ് വീടിന്‍റെ മുഖപ്പിലും അകത്തളത്തിലുമുള്ളത്.

ക്രോക്കറി കം പൂജായൂണിറ്റാണ് തുറസ്സായ നയത്തിലൊരുക്കിയ ലിവിങ്-ഡൈനിങ് ഏരിയകളെ വേര്‍തിരിക്കുന്നത്.

പഴയ കെട്ടിടം പൊളിച്ചു കിട്ടിയ ഓടുപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചത്. ഇലക്ട്രിക്കല്‍, പ്ലംബിങ്, സാനിറ്ററി സാമഗ്രികളും, ടൈലുകളും മൊത്ത വിതരണക്കാരില്‍ നിന്ന് നേരിട്ടു വാങ്ങുകയായിരുന്നു.

സ്മാര്‍ട്ട് ബോര്‍ഡുപയോഗിച്ചാണ് കബോര്‍ഡുകളും കിച്ചന്‍ ക്യാബിനറ്റുകളും നിര്‍മ്മിച്ചത്. അനാവശ്യ ചുമരുകള്‍ ഒഴിവാക്കിയതും ചെലവുകുറച്ചു.

തൃശൂരിലെ വാടാനപ്പള്ളിയില്‍ തിരക്കേറിയ ദേശീയപാതയില്‍ നിന്ന് അല്‍പ്പം അകത്തേക്കു മാറിയ 15 സെന്‍റ് പ്ലോട്ടിലാണ് 1700 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഈ വീട്. ആറുമാസക്കാലയളവില്‍ 30 ലക്ഷം രൂപ ചെലവിലാണ് ഈ നിര്‍മ്മിതി പൂര്‍ത്തീകരിച്ചത്.

  • Architect: Ar. Anoop Chandran & Ar. Maneesha Anoop
  • Project Type: Residential House
  • Client: Suresh
  • Location: Vadanappilly, Thrissur
  • Year Of Completion: 2017
  • Area:1700 Sq.Ft
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*