അടിമുടി ആധുനികം

ലൂവര്‍ പാറ്റേണ്‍ അടിസ്ഥാന ഡിസൈനാക്കി ഒരുക്കിയ ആധുനിക ഭവനം

ശ്രദ്ധേയമായ രൂപകല്‍പ്പനാ മികവും സൂക്ഷ്മമായ നിറഭേദങ്ങളും ആധുനിക സൗകര്യങ്ങളും വിശാലതയും ചേരുന്ന ഭവനം. ലൂവര്‍ പാറ്റേണാണ് അടിസ്ഥാന ഡിസൈന്‍.

ഗേറ്റ് മുതല്‍ വീടിന്‍റെ ഓരോ കോണും ഈ ഡിസൈന്‍ തുടര്‍ച്ച കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഡബിള്‍ ഹൈറ്റ് സ്പേസുകള്‍ ഇടങ്ങളുടെ വിശാലതയേറ്റുന്നു.

ആര്‍ക്കിടെക്റ്റുകളായ ജോസു ബി സെബാസ്റ്റ്യന്‍, കോളിന്‍ ജോസ് തോമസ് (മക്ടെറ ആര്‍ക്കിടെക്റ്റ്സ് ആന്‍ഡ് ഡിസൈനേഴ്സ്, കൊച്ചി) എന്നിവരാണ് ഈ ആധുനിക ശൈലീ വീടിന്‍റെ വാസ്തുശില്‍പ്പികള്‍.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

ലാന്‍ഡ്സ്കേപ്പിലും എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഡിസൈന്‍ നയത്തോട് യോജിക്കുന്ന പാറ്റേണുകള്‍ മാത്രമേ വരുന്നുള്ളു.
മരത്തിന്‍റെ പ്രൗഢിക്ക് നല്‍കിയ പ്രാധാന്യമാണ് എടുത്തു പറയേണ്ടത്.

ജനല്‍പ്പാളികള്‍,വാതിലുകള്‍, സോഫകള്‍, മിനി ടേബിളുകള്‍, കസേരകള്‍ എന്നിവയെല്ലാം തേക്കുതടി കൊണ്ട് ഒരുക്കി.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ഗേറ്റിലെ ടെറാക്കോട്ട ഷോ വാള്‍, എക്സ്റ്റീരിയിലെ നാച്വറല്‍ സ്റ്റോണ്‍- ടെക്സ്ച്ചര്‍ ഭിത്തികള്‍, മെയിന്‍ സ്ട്രക്ച്ചറിലെ ഗ്ലാസ് ഭിത്തികള്‍ എന്നിവയെല്ലാം എക്സ്റ്റീരിയറിനെ ഹൈലൈറ്റും ചെയ്യും വിധം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ലൈറ്റിങ്ങിനും വെന്‍റിലേഷനും നല്‍കിയ പ്രാധാന്യം ശ്രദ്ധേയം. ഫോര്‍മല്‍ ലിവിങ്ങിലെ ഗ്ലാസ് വിന്‍ഡോകളും ലൂവര്‍ വിന്‍ഡോകളും തുറക്കാന്‍ കഴിയുന്ന രീതിയിലാണ് പണിതത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ഡിസൈന്‍ എലമെന്‍റായി ചെയ്തിട്ടുള്ള എല്ലാ ലൂവര്‍ പാറ്റേണുകളും വെന്‍റിലേഷന്‍ മാര്‍ഗങ്ങളാണ്.

ഗ്രൗണ്ട് ഫ്ളോറിലെ പൊതു ഇടങ്ങളെല്ലാം ഡബിള്‍ ഹൈറ്റില്‍ രൂപകല്‍പ്പന ചെയ്തതിനാല്‍ വിശാലവും തെളിഞ്ഞതുമായ അന്തരീക്ഷം ഉറപ്പാക്കാനായി.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഗ്രനൈറ്റ്, വിട്രിഫൈഡ് ടൈല്‍, സോളിഡ് വുഡ് എന്നിവയാണ് ഫ്ളോറിങ് മെറ്റീരിയലുകള്‍.

സിറ്റൗട്ട്, ഫോര്‍മല്‍-ഫാമിലി- അപ്പര്‍ ലിവിങ് ഏരിയകള്‍, ബാത്ത് അറ്റാച്ച്ഡ് ആയ അഞ്ച് ബെഡ്റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ, ബാല്‍ക്കണി, സ്വിമ്മിങ് പൂള്‍ എന്നിവയാണ് ഈ വീട്ടിലെ സ്പേസുകള്‍.

Project Highlights

  • Architects: Ar. Josu B Sebastian & Ar. Colin Jose Thomas ( MC TERRA Architects & Designers, Kochi)
  • Project Type: Residential House
  • Client: Kurien Joseph Madassery
  • Location: Angamaly
  • Year Of Completion: 2019
  • Area: 4110 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*