ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകുമോ?

നിയമലംഘനം നടന്നു എന്ന അര്‍ത്ഥത്തില്‍ റോഡപകടങ്ങളിലെ ഇരകളെല്ലാം ക്രിമിനല്‍ കുറ്റവാളികളാണ് എന്ന് വിധിക്കും
പോലെ നിര്‍ഭാഗ്യകരമാണ് എല്ലാ വാട്ടര്‍ഫ്രണ്ട് വീടുകളും
കെട്ടിടങ്ങളും നിയമം ലംഘിച്ചവയാണെന്ന് ചിത്രീകരിക്കുന്നത്.

– നജീബ് സക്കറിയ (ക്രെഡായി മുന്‍ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, അബാദ് ബില്‍ഡേഴ്സ് ).

സിആര്‍ഇസഡ് (CRZ) നിയമത്തിലെ പിഴവുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടരുകയാണ്; എന്നാല്‍ പരിഹാര നിര്‍ദേശങ്ങള്‍ പതിക്കുന്നത് ബധിരകര്‍ണങ്ങളിലാണെന്നത് നിര്‍ഭാഗ്യകരമാണ്.

ALSO READ: ഇന്നു മരട് നാളെ?

2019 മെയ് എട്ടിന് മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം ഈ നടപടികള്‍ക്ക് ആക്കം കൂടിയെങ്കിലും ഫ്ളാറ്റുകളിലെ താമസക്കാരും സമീപവാസികളും സത്യാവസ്ഥ അറിയാതിരിക്കാനുള്ള ശക്തവും കുത്സിതവുമായ ശ്രമങ്ങളാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി (KCZMA) കൈക്കൊണ്ടത്.

ALSO READ: മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍

സംഭവത്തിലെ കൂട്ടുപ്രതികള്‍ കൂടിയായ വിവിധ ഭരണകൂടങ്ങളുടെ വീഴ്ചകള്‍ തിരുത്തുന്നതിനുള്ള ഉപാധിയായിരുന്നു, ക്രെഡായി കേരള പുറത്തിറക്കിയ ‘ഫിയാസ്ക്കോ ന്യൂസ് ലെറ്റര്‍’.

വിഷയത്തിന്‍റെ സങ്കീര്‍ണ്ണതയും സിആര്‍ഇസഡില്‍ അന്തര്‍ലീനമായ വസ്തുതകളും മാധ്യമങ്ങള്‍ പോലും വൈകിയാണ് തിരിച്ചറിഞ്ഞത്.

ALSO READ: നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി

നിയമലംഘനം നടന്നു എന്ന അര്‍ത്ഥത്തില്‍ റോഡപകടങ്ങളിലെ ഇരകളെല്ലാം ക്രിമിനല്‍ കുറ്റവാളികളാണ് എന്ന് വിധിക്കും പോലെ നിര്‍ഭാഗ്യകരമാണ് എല്ലാ വാട്ടര്‍ഫ്രണ്ട് വീടുകളും കെട്ടിടങ്ങളും നിയമം ലംഘിച്ചവയാണെന്ന് ചിത്രീകരിക്കുന്നത്.

നിയമ വ്യവസ്ഥിതിക്കു നേരെയുള്ള പരിഹാസമായി മാറിയ മരട് സംഭവത്തിന്‍റെ അലകള്‍ അടങ്ങണമെങ്കില്‍ നിയമങ്ങളില്‍ ഒളിച്ചു വച്ചിട്ടുള്ള പഴുതുകള്‍ അടച്ചേ തീരൂ.

ALSO READ: മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍

നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഈ ഉത്തരവാദിത്വവും കൂടി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍ഇസഡ് (CRZ) ലംഘനങ്ങളെന്ന പേരില്‍ ആയിരക്കണക്കിന് കേരളീയരാണ് ഈ സംഭവത്തില്‍ ബലിയാടാകാന്‍ പോകുന്നത്.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

ഭരണകൂടത്തില്‍ നിന്നുണ്ടായ ഈ അനാസ്ഥ അവര്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന കാരണത്താല്‍ സിആര്‍ഇസഡ് (CRZ) ബാധകമായ ഇടങ്ങളിലെല്ലാം അടുത്തകാലത്തുണ്ടായ നിര്‍മ്മിതികളൊക്കെ നിയമവിരുദ്ധമാണെന്ന ഭീതിദമായ ഒരു തോന്നലിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഇടയാക്കരുത്.

ഉറങ്ങുന്നവരെയേ നിങ്ങള്‍ക്ക് ഉണര്‍ത്താനാകൂ; ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തും.?

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=1h6x9U1Yhe8
About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*