പ്രകൃതിയിലലിഞ്ഞ വീട്

മലപ്പുറം ജില്ലയിലെ മങ്കടയില്‍ ഒരു വയലിന് സമീപം നില കൊള്ളുന്ന ഈ വീട്ടിലിരുന്നാല്‍ നീലഗിരിക്കുന്നുകളിലേക്കു നോട്ടമെത്തും.

മുഹമ്മദ് മുനീര്‍ കെ (എം.എം ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) ആണ് പരമ്പരാഗത സമകാലിക ശൈലികള്‍ സമന്വയിക്കുന്ന വീടിന്‍റെ ശില്‍പ്പി.

മുന്‍മുറ്റത്തു കരിങ്കല്ല് പാകി പുല്ലു പിടിപ്പിച്ചിരിക്കുകയാണ്. സെമി ഓപ്പണ്‍ നയത്തിലാണ് ലിവിങ് ഡൈനിങ്ങ് ഏരിയകള്‍.

വുഡന്‍ പാനലിങ് എന്ന പ്രതീതി ഉളവാക്കുന്ന വെനീര്‍ പ്ലൈവുഡ് പാനലുകളാണ് ഫാള്‍സ് സീലിങ്ങിലുള്ളത്.

ഗോവണിയും ഡൈനിങ്ങ് ടേബിളും വുഡ് ഗ്ലാസ് കോമ്പിനേഷനിലാണ്. വൈറ്റ് മെറൂണ്‍ കളര്‍ കോമ്പിനേഷനിലുള്ള ‘L’ ഷേപ്പ് കിച്ചനില്‍ ബ്രേക്ക്ഫാസ്റ്റ് ഏരിയ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.

വൈറ്റ് വിട്രിഫൈഡ് ടൈലും വുഡുമാണ് നിലമൊരുക്കാന്‍ ഉപയോഗിച്ചത്. ഫര്‍ണിച്ചര്‍ കസ്റ്റംമെയ്ഡ് ആയി ചെയ്തെടുത്തിരിക്കുന്നു.

പൂമുഖം, രണ്ടു ലിവിങ്ങുകള്‍, ഡൈനിങ്ങ്, കിച്ചന്‍, അതിവിശാലമായി ഒരുക്കിയ അഞ്ചു ബാത് അറ്റാച്ചഡ് കിടപ്പുമുറികള്‍ എന്നിവയാണ് അകത്തളത്തിലുള്ളത്.

പ്രകൃതിസൗന്ദര്യം ആവോളം നുകരത്തക്കവിധത്തിലാണ് ക്രമീകരണങ്ങളെല്ലാം.

Project Facts

  • Designer : Muhamed Muneer.K (M.M Architects, Calicut)
  • Project Type: Residential House
  • Owner: Rafeek
  • Location: Mankada, Calicut
  • Year Of Completion: 2018
  • Area: 3800 Sq.Ft
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

2 Trackbacks / Pingbacks

  1. ധര്‍മ്മത്തിലും രൂപത്തിലും കാലാനുസൃതം – Designer Plus Builder
  2. ഗ്രീന്‍ & വൈറ്റ് – Designer Plus Builder

Leave a Reply

Your email address will not be published.


*