പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

Project Specifications

Architect : Iyaaz Muhammad

Designer : Iyaaz Muhammad

Project Type : Residential House

Client : Suneer & Family

Location : Panamaram, Wayanad

Area : 1600 SQFT

Budget : 30 Lakh

പഴയ തറവാടിൻ്റെ ഗുണങ്ങള്‍ സ്വീകരിച്ച്, പ്രാദേശികമായ ശൈലിയില്‍, പ്രകൃതിയോട് ചേര്‍ന്നുപോകുന്ന വിധത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

ബിസിനസ്സുകാരനായ സുനീറിനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദ് രൂപകല്‍പ്പന ചെയ്ത വീട് വയനാട് ജില്ലയിലെ പനമരത്ത് 10 സെന്റില്‍ 1600 സ്‌ക്വയര്‍ഫീറ്റിലാണ്. 30 ലക്ഷമാണ് ഈ വീടിന്റെ ആകെയുള്ള ചെലവ്.

മിനിമലിസം

സിറ്റൗട്ടില്‍ നിന്ന് കയറുന്ന ഹാള്‍ വിശാലമായി ഒരുക്കിയതാണ്. എന്നാല്‍ ആഡംബര ഘടകങ്ങളോ സീലിങ് വര്‍ക്കോ ഒന്നും ഇവിടെയില്ല. ലിവിങ്- ഡൈനിങ് ഏരിയകള്‍ ഈ ഹാളിലാണ്.

ലിവിങ്ങ് ഏരിയയിലെ സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചര്‍ റെഡിമെയ്ഡ് ആണ്. ഭാവിയില്‍ മുകള്‍നില പണിയാന്‍ ഉദ്ദേശിച്ച് ഗോവണിയും നല്‍കിയിട്ടുണ്ട്.

മോഡുലാര്‍ രീതിയില്‍ ഒരുക്കിയ കിച്ചനില്‍ മള്‍ട്ടിവുഡ് കൊണ്ടാണ് കബോഡുകള്‍ പണിതത്. ഗ്രനൈറ്റ് കൊണ്ട് കൗണ്ടര്‍ ടോപ്പ് നല്‍കി. ചെറിയൊരു വര്‍ക്ക് ഏരിയയും കിച്ചന്റെ ഭാഗമായുണ്ട്.

കട്ടിലുകളും, ബെഡ്‌റൂമുകളിലെ വാഡ്രോബുകളും റെഡിമെയ്ഡ് വാങ്ങിയതാണ്. രണ്ട് ബെഡ്‌റൂ മുകള്‍ക്ക് അറ്റാച്ചാഡ് ടോയ്‌ലറ്റ് നല്‍കി.

അവശേഷിക്കുന്ന ഒരു ബെഡ്‌റൂം ബാത്ത് അറ്റാച്ച്ഡ് അല്ലെങ്കിലും കോമണ്‍ ടോയ്‌ലറ്റ് ഈ കിടപ്പുമുറിയോട് ചേര്‍ന്നാണുള്ളത്. ബെഡ്‌റൂം ചുമരുകള്‍ ഉയരം കൂട്ടി പണിത്, ചുമരില്‍ ഗ്രില്ലും ഗ്ലാസും നല്‍കിയത് അകത്തളത്തില്‍ നല്ല വെളിച്ചം എത്തിക്കുന്നു.

അല്‍പ്പം ചെരിവുണ്ടായിരുന്ന പ്ലോട്ടുമായി ചേര്‍ന്ന് പോകാനാണ് വീടിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ അല്‍പ്പം ചെരിവുള്ളതാക്കി ഒരുക്കിയതെന്ന് ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദ് പറയുന്നു.

ഫോട്ടോഗ്രാഫി: ബാദുഷ

About editor 18 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*