ന്യൂട്രല്‍ തീം

മിനിമലിസത്തിനൊപ്പം പ്രൗഢിയുടെ ഘടകങ്ങളും സംഗമിക്കുന്ന ഇന്‍റീരിയര്‍

പ്രത്യേകതകള്‍

ടീക്ക്- വൈറ്റ് കളര്‍ കോമ്പിനേഷന്‍ പിന്തുടര്‍ന്ന് ന്യൂട്രല്‍ തീമില്‍ ഒരുക്കിയതാണ് ഈ ഫ്ളാറ്റ് ഇന്‍റീരിയര്‍. പ്രൗഢിയുടെ ഘടകങ്ങള്‍ കടന്നുവരുമ്പോഴും മിനിമലിസത്തിന് ഊന്നല്‍ നല്‍കി.

ഫര്‍ണിച്ചറിലും സ്റ്റോറേജ് യൂണിറ്റുകളിലുമെല്ലാം കസ്റ്റമൈസേഷന്‍റെ പൂര്‍ണത കാണാം. അകത്തളത്തിലെങ്ങും പെന്‍ഡന്‍റ് ലൈറ്റുകള്‍ മികച്ച സ്റ്റേറ്റ്മെന്‍റ് അലങ്കാരമാകുന്നു. വാള്‍ ആര്‍ട്ടുകളും വാള്‍ പേപ്പറുകളും ഉചിതമായ ഇടങ്ങളില്‍ മാത്രം ഉള്‍ച്ചേര്‍ത്തു.

ഇറ്റാലിയന്‍ മാര്‍ബിള്‍ ഫിനിഷ് ടൈല്‍, വുഡന്‍ ലാമിനേഷന്‍ എന്നിങ്ങനെ വ്യത്യസ്തമായ ഫ്ളോറിങ്ങ് മെറ്റീരിയലുകളും ഉപയോഗിച്ചു. വൈറ്റ് തീമിന്‍റെ ഭംഗി വ്യക്തമാകുന്ന വിധമാണ് കിച്ചന്‍റെ ഡിസൈന്‍. കണ്‍സോള്‍ മിറര്‍ യൂണിറ്റ് ഫോയറിനെ ആകര്‍ഷകമാക്കുന്നു.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

ഫോയര്‍, ലിവിങ്- ഡൈനിങ് ഏരിയകള്‍, അറ്റാച്ച്ഡ് ആയ മൂന്നു ബെഡ്റൂമുകള്‍, രണ്ട് ബാല്‍ക്കണികള്‍, കിച്ചന്‍ എന്നിവയാണ് ഇവിടുത്തെ സ്പേസുകള്‍. ടീക്ക് ഫിനിഷ് തീം പിന്തുടരാന്‍ വെനീറാണ് പൊതുവില്‍ ഉപയോഗിച്ചത്.

ലിവിങ് കം ഡൈനിങ്

പൊതുവായ വൈറ്റ് – ടീക്ക് തീമിനൊപ്പം ഇളം വാംടോണ്‍ ചേര്‍ത്താണ് ഫോര്‍മല്‍ ലിവിങ് ഏരിയ ഒരുക്കിയത്. ഇതോടൊപ്പം ഓപ്പണ്‍ രീതിയിലാണ് ഡൈനിങ് സ്പേസ്. തേക്ക് ഫിനിഷിലുള്ള വെനീര്‍ പാനലിങ്ങു കൊണ്ട് ടി.വി യൂണിററ് ഒരുക്കി.

ക്രീം നിറത്തിലുള്ള ‘ഘ’ ആകൃതിയുള്ള സോഫയും വുഡന്‍-ഗ്ലാസ് ടോപ്പ് കോഫീ ടേബിളും കസ്റ്റമൈസ് ചെയ്തൊരുക്കി. ടേബിളിനു ചുവടെയായി സ്പേസിനോട് യോജിക്കുന്ന റഗും വിരിച്ചു.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

സീലിങ്ങിലെ സ്ട്രിപ്പ് ലൈറ്റും പെന്‍ഡന്‍റ് ലൈറ്റുമാണ് വെളിച്ചസംവിധാനങ്ങള്‍. ഒരേ സമയം എട്ടുപേര്‍ക്ക് ഭക്ഷണം കഴിക്കാനാവുന്ന ഫര്‍ണിച്ചറാണ് ഡൈനിങ് ഏരിയയില്‍ ഒരുക്കിയിട്ടുള്ളത്.

പ്ലൈവുഡ്- വെനീര്‍ ഫിനിഷില്‍ സ്റ്റോറേജ് വാള്‍ യൂണിറ്റുകളും ഡൈനിങ്ങ് സ്പേസില്‍ ഒരുക്കി. വാഷ് കൗണ്ടറിലെ മിറര്‍ ഹൈലൈറ്റും നല്ലൊരു അലങ്കാരമാണ്.

ബെഡ്റൂമുകള്‍

ഹെഡ്റെസ്റ്റിലെ ലെതര്‍ ക്ലാഡിങ്, ടെക്സ്ച്ചര്‍ ഫിനിഷ് വാള്‍പേപ്പര്‍ തുടങ്ങിയവയാണ് കിടപ്പുമുറികളിലെ പൊതുവായ ഡിസൈന്‍ എലമെന്‍റുകള്‍. വുഡന്‍ ലാമിനേഷന്‍ നല്‍കിയാണ് രണ്ട് കിടപ്പുമുറികളിലെ ഫ്ളോറിങ് വ്യത്യസ്തമാക്കിയത്.

ALSO READ: മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

സ്റ്റോറേജ് യൂണിറ്റുകള്‍ എല്ലായിടത്തും കാണാം. പൊതുവേയുള്ള കളര്‍ കോമ്പിനേഷനില്‍ നിന്ന് വിട്ട് ഗ്രേ- ഡാര്‍ക്ക് വുഡ് തീമില്‍ ഒരുക്കിയ കുട്ടികളുടെ മുറിയില്‍ സ്റ്റഡി സ്പേസും ഉള്‍പ്പെടുത്തി.

കിച്ചന്‍

വൈറ്റ് തീമിനൊപ്പം വുഡന്‍ സ്ട്രിപ്പുകള്‍ കടന്നു പോകുന്നതാണ് കിച്ചന്‍റെ പ്രത്യേകത. നാനോ വൈറ്റ് കൗണ്ടര്‍ ടോപ്പ്, നാനോവൈറ്റ് പാന്‍ട്രി ഏരിയ ടോപ്പ്, എന്നിവയ്ക്ക് ഒപ്പം വൈറ്റ് നിറത്തിലുള്ള പ്ലാനിലാക്ക് ഗ്ലാസ് ഫിനിഷ് കബോഡ് ഷട്ടറുകള്‍ വെണ്‍മയ്ക്ക് മാറ്റ് കൂട്ടുന്നു.

ബാക്ക്സ്പ്ലാഷ് ഒരുക്കാനും വൈറ്റ് നിറമുള്ള ടൈല്‍ ഉപയോഗിച്ചു. മറൈന്‍ പ്ലൈവുഡില്‍ പ്ലാനിലാക്ക് ഗ്ലാസ് ഫിനിഷ് നല്‍കിയാണ് കബോഡുകള്‍ ഒരുക്കിയത്. പാന്‍ട്രി സ്പേസില്‍ നല്‍കിയ ഇരട്ട പെന്‍ഡന്‍റ് ലൈറ്റുകള്‍ കിച്ചനിലെ മുഖ്യ ആകര്‍ഷണം.

Project Details

  • Designer : Amjad Ummer (ALM Projects, Kochi.)
  • Project Type: Apartment Interior
  • Client: Riyas
  • Location: Jain Housing,Kathirikadavu, Ernakulam
  • Year Of Completion: 2019
  • Area: 1760 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 192 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*