Project Specifications

ഡിസൈനറുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ വീട്ടില്‍ അത്യാവശ്യ ഇടങ്ങളെല്ലാമുണ്ട്, അനാവ ശ്യമായ ഒരിടവുമില്ല, 12 ലക്ഷത്തിന് എല്ലാ പണികളും തീര്‍ത്തെടുത്ത ഈ വീട് പത്തനംതിട്ട ചെറുകോലില്‍ വയലത്തലയിലാണ്.

ടി.എന്‍. രാജന്‍ നായര്‍ക്കും കുടുംബത്തിനും വേണ്ടി ഡിസൈ നര്‍ ശ്രീജിത്ത് (ഗൗരി കണ്‍സ്ട്രക്ഷന്‍സ്, ചെറുകോല്‍, പത്തനംതിട്ട) ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച വീട് 35 സെന്റില്‍ 1030 സ്‌ക്വയര്‍ഫീറ്റിലാണ്.

സൗകര്യങ്ങള്‍  മുന്‍തൂക്കം

ലാൻഡ്‌സ്‌കേപ്പ് ഒരുക്കങ്ങളൊന്നുമില്ല. പിങ്ക് തീം എക്സ്റ്റീരിയറിലും, ഇന്റീരിയറിലും പിന്തുടരുന്നു. സോളിഡ് ബ്ലോക്ക് ബ്രിക്ക് കൊണ്ടാണ് വീടിന്റെ സ്ട്രക്ച്ചർ ചെയ്തത്.

സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഏരിയകൾ ഉൾപ്പെട്ട ഹാൾ, മൂന്നു ബെഡ്‌റൂമുകൾ, കിച്ചൻ, ഒരു കോമൺ ടോയ്‌ലറ്റ് എന്നീ സ്‌പേസുകളാണ് ഈ വീട്ടിലുള്ളത്. ചെലവ് കുറയ്ക്കാൻ പ്ലാവ് തടി കൊണ്ടാണ് വാതിലുകളും, ജനലുകളും എല്ലാം ചെയ്തത്.

ജനലിന്റെ ഫ്രെയ്മുകൾക്ക് മാത്രം മഹാഗണി തടി നൽകി. മോഡുലാർ കിച്ചനിൽ കബോഡുകളെല്ലാം അലൂമിനിയം ഫാബ്രിക്കേറ്റഡാണ്.കിച്ചൻ ഒഴികെ എല്ലായിടങ്ങളും ഐവറി കളർ വിട്രിഫൈഡ് ടൈൽ കൊണ്ട് ഫ്‌ളോറിങ് ചെയ്തു. സെറാമിക്ക് ടൈൽ ആണ് കിച്ചനിലെ ഫ്‌ളോറിങ്ങിന് ഉപയോഗിച്ചത്. മൂന്നു ബെഡ്‌റൂമു കളിലെയും കട്ടിലുകൾ റെഡിമെയ്ഡ് വാങ്ങിയതാണ്.

വലുപ്പം കുറവല്ല

ലിവിങ്- ഡൈനിങ് ഏരിയകള്‍ ഉള്‍പ്പെട്ട ഹാളും, കിടപ്പുമുറികളും ലളിതമെങ്കിലും വിശാലമാണ്. അനാവശ്യമായ പ്രദര്‍ശനഘടകങ്ങളോ, വാഡ്രോബുകളോ ഉള്‍ക്കൊള്ളിക്കാത്തതു കൊണ്ടാ ണിത്. ഹാളില്‍ പേരിനൊരു ഷോ ഏരിയ മാത്രം നല്‍കി.

ജനലുകളാണ് വെളിച്ച ത്തിന്റെ ഉറവിടങ്ങള്‍. ധാരാളം ജാലകങ്ങള്‍ നല്‍കിയിരിക്കുന്നു. ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ആഡംബരങ്ങള്‍ക്ക് ഒന്നും തുനിയാതെ രുപപ്പെടുത്തിയ അടിസ്ഥാന നിര്‍മ്മിതി യാണ് ഈ വീട്.

ഫോട്ടോഗ്രാഫി: അനീഷ് മൂക്കന്നൂര്‍

Leave a Reply

Your email address will not be published. Required fields are marked *