Project Specifications

ഇതൊരു മിശ്രിതശൈലിയി ലുള്ള വീടാണ്. പഴയ തറവാടിന്റെ തുടര്‍ച്ച പോലെ, കേരളീയ – ക്ഷേത്രമാതൃകയിലുള്ള ഡിസൈനും, കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കന്റംപ്രറി ശൈലിയും ഇടകലര്‍ത്തി സ്വീകരിച്ചിരിക്കുന്നു. ഇതേ സ്ഥാനത്തുായിരുന്ന പഴയ വീടിന്റെ അറ മാത്രം പൊളിച്ചു കളയരുതെന്ന വാസ്തു നിര്‍ദ്ദേശം പരിഗണിച്ച് ഈ ഏരിയ മാത്രം നവീകരിച്ച് പുതിയ വീടിനോട് കൂട്ടിയിണക്കിയിരിക്കുകയാണിവിടെ. 16 സെന്റ് പ്ലോട്ടില്‍ 1894 സ്‌ക്വയര്‍ഫീറ്റിലുള്ള വീട് ഇടുക്കി തൊടുപുഴയില്‍ കാരിക്കോട് ഗ്രാമത്തിലാണ്. അയ്യപ്പന്‍ പിള്ളയ്ക്കും കുടുംബ ത്തിനും വേണ്ടി ഡിസൈനര്‍ ടി.കെ രമേഷാണ് (ഈഫല്‍ കണ്‍സ്ട്രക്ഷന്‍സ്, തൊടുപുഴ) ഈ ഭവനം രൂപകല്‍പ്പന ചെയ്ത് ഒരുക്കിയത്.

കന്റംപ്രറി ഇന്റീരിയര്‍

ഒറ്റനിലയുള്ള ഈ വീടിന്റെ രണ്ടാമത്തെ നില പോലെ തോന്നുന്ന ഭാഗം പഴയ തറവാടിന്റെ അറയാണ്. ഈ അറയും പുതിയ വീടും ഒറ്റവീടു പോലെ ബന്ധിപ്പിച്ച് കാലാന്തര വ്യത്യാസം മായ്ച്ചിരിക്കുന്നു. അറയുടെ എക്‌സ്റ്റീരിയറിലോ, ഇന്റീരിയറിലോ കാര്യമായ മാറ്റം വരുത്താതെ ഫിനിഷിങ്ങില്‍ മാത്രം പുതുമ കൊണ്ടു വന്നു. അറയും, പുതിയ വീടും ഒരു നിര്‍മ്മിതിയുടെ ഭാഗമാക്കാന്‍ ടെമ്പിള്‍ ഡിസൈന്‍ പുതിയ വീടിന്റെ വലതു ഭാഗത്തും പിന്തുടര്‍ന്ന് തുടര്‍ച്ച കൊണ്ടു വന്നു. വീടിന്റെ മധ്യഭാഗത്തും ഇടതു വശത്തും കന്റംപ്രറി രീതിയിലുള്ള എക്സ്റ്റീരിയറാണ് ചെയ്തത്. കേരളീയ രീതിക്കൊപ്പം, പൗരാണികത തോന്നിക്കുന്ന മെറ്റീരിയലുകള്‍ മുന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നു. നാച്വറല്‍ സ്‌റ്റോണിന്റെ ക്ലാഡിങ്ങും, പോര്‍ച്ച് ടൈലും, സിറ്റൗട്ടിലെ ഗ്രനൈറ്റും തെരഞ്ഞെടുത്തിരിക്കുന്നത് അവയുടെ ആന്റിക്ക് ലുക്ക് പരിഗണിച്ചാണ്. പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ് കം ഡൈനിങ് ഏരിയ, അറ്റാച്ച്ഡ് ടോയ്‌ലറ്റുള്ള മൂന്നു ബെഡ്‌റൂമുകള്‍, കിച്ചന്‍, വര്‍ക്ക് ഏരിയ, പാസേജ്, അറ എന്നി സ്‌പേസുകളാണ് ഈ വീടിനുള്ളത്. ഇന്റീരിയര്‍ ഒരുക്കാന്‍ പൂര്‍ണ്ണമായും കന്റംപ്രറി രീതിയാണ് അവലംബിച്ചത്.

കൂട്ടിയിണക്കാന്‍ പാസേജ്

പുതിയ വീടിനെ അറയുമായി കൂട്ടിയിണക്കി ഒറ്റ ഇടം ആക്കുന്നത് ഇടയിലെ പാസേജാണ്. ഈ പാസേജിലുള്ള പടികള്‍ അറയിലേക്ക് നയിക്കുന്നു. ലെവല്‍ വ്യത്യാസം ഉള്ളതു കൊണ്ടാണ് പടികള്‍ വേണ്ടി വന്നത്. ഈ അറയുടെ മധ്യഭാഗം പൂജാ ഏരിയ ആണ്. ബാക്കിയിടം യൂട്ടിലിറ്റി അനുസരിച്ച് ഉപയോഗിക്കാവുന്ന വിധത്തിലാണ്. ആവശ്യമെങ്കില്‍ കുട്ടികള്‍ക്കുള്ള കിടപ്പു മുറിയും ക്രമീകരിക്കാം. സിറ്റൗട്ട് ചെറുതാണ്. എന്നാല്‍ മികച്ച രീതിയില്‍ ഫ്‌ളോറിങ് ചെയ്തി രിക്കുന്ന പോര്‍ച്ചിലും ആവശ്യമെങ്കില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി സിറ്റൗട്ടിന്റെ തുടര്‍ച്ച യാക്കാം. ‘ഘ’ ആകൃതിയുള്ള ഹാളിലാണ് ലിവിങ്- ഡൈനിങ് ഏരിയകള്‍. ഈ ഏരിയകള്‍ക്കിടയില്‍ അര്‍ദ്ധ വിഭജനം മാത്രം നല്‍കി. ജിപ്‌സം ബോര്‍ഡിന്റെ പണികള്‍ സീലിങ്ങിന് നല്ല ഫിനിഷിങ്ങ് കൊണ്ടു വരുന്നു. ഐവറി കളറിലുള്ള വിട്രിഫൈഡ് ടൈല്‍ കൊണ്ട് അകത്തളങ്ങളില്‍ ഫ്‌ളോറിങ് ചെയ്തു. കിച്ചനില്‍ മാത്രം വുഡന്‍ ഫിനിഷ് ടൈല്‍ നല്‍കി. മോഡുലാര്‍ കിച്ചനില്‍ ഫെറോസിമന്റും, മഹാഗണിയും ഉപയോഗിച്ചാണ് ക്യാബിനറ്റുകള്‍ പണിതത്. പഴയ ഓട് പോളിഷ് ചെയ്താണ് റൂഫ് ഒരുക്കിയത്. തടിപ്പണികള്‍ക്ക് പഴയ വീട്ടിലെ തേക്ക് ഉരുപ്പടികള്‍ ഉപയോഗിച്ചു. കുറച്ച് വാഡ്രോബുകള്‍ റെഡിമെയ്ഡ് വാങ്ങി. കിടപ്പുമുറികളില്‍ പഴയ കട്ടിലുകള്‍ തന്നെയാണ് പോളിഷ് ചെയ്ത് ഉപയോഗിക്കുന്നത്. 28 ലക്ഷത്തിന് എല്ലാ പണിയും പൂര്‍ത്തിയായ ഈ വീട് പഴമയും സമകാലീനതയും ഒരു പോലെ ഉപയോഗപ്പെടുത്തിയ നിര്‍മ്മിതി തന്നെയാണ്.

ഫോട്ടോഗ്രാഫി: ഉണ്ണിക്കൃഷ്ണന്‍ നായര്‍, നീന ഫോട്ടോസ്

 

Leave a Reply

Your email address will not be published. Required fields are marked *