മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

കുറഞ്ഞ അളവിലുള്ള സിമന്റിനും മണലിനും പുറമേ മുള, പുനരുപയോഗിക്കാനാവുന്ന തടി, ഫെറോസിമന്റ്, എം.എസ് പ്ലേറ്റ്, ജി.ഐ പൈപ്പ്, എവറസ്റ്റ് വാള്‍പാനല്‍, എവറസ്റ്റ് ഫ്‌ളോര്‍ ബോര്‍ഡുകള്‍ തുടങ്ങിയ സാമഗ്രികളാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്.

Perfect home model for sloppy areas and mountain slopes.
വീടു സ്ഥിതിചെയ്യുന്നതിനായി കുറച്ചു മാത്രം സ്ഥലം ഉപയോഗിച്ചു കൊണ്ട് മേല്‍ത്തട്ട് പോലെയുള്ള മുകള്‍ഭാഗത്ത് കൂടുതല്‍ ഇടം സാധ്യമാക്കും വിധമാണ് വീടിന്റെ ഡിസൈന്‍.

Highlights

  • വയനാടന്‍ മലഞ്ചെരുവുകള്‍ക്ക് ഏറ്റവും ഉചിതമാണ് ഡെക്ക് മാതൃക.
  • ഓരോ വീടിനും ഏകദേശം രണ്ടേകാല്‍ ലക്ഷത്തിന്റെ ചെലവ് കണക്കാക്കുന്നു.

എഫാക്റ്റ്ട്രീ ആര്‍ക്കിടെക്റ്റ്‌സിന്റെ സാങ്കേതികസഹായത്തോടെ വാസ്തുമിത്ര, ഹിന്ദു ഇക്കണോമിക്ക് ഫോറം, ഗ്രേറ്റര്‍ കൊച്ചിന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളില്‍ കഴിഞ്ഞ വര്‍ഷം വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

ഓരോ വീടിനും ഏകദേശം രണ്ടേകാല്‍ ലക്ഷത്തിന്റെ ചെലവ് കണക്കാക്കുന്നു. കൈകാര്യം ചെയ്യാനെളുപ്പമുള്ള, ഗതാഗത സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും എത്തിക്കാവുന്ന, ഭാരംകുറഞ്ഞ തരം നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന 397 സ്‌ക്വയര്‍ഫീറ്റുള്ള വീടാണിത്.

വയനാടന്‍ മലഞ്ചെരുവുകള്‍ക്ക് ഏറ്റവും ഉചിതമാണ് ഡെക്ക് മാതൃക.

ദിമ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്ന വീടുകളെക്കുറിച്ച് മനസ്സിലാക്കി ആ രൂപകല്‍പ്പനയില്‍ നിന്ന് സ്വാധീനം ഉള്‍ക്കൊണ്ടാണ് പുതിയ വീടുകളുടെ ഡിസൈന്‍. ത്രികോണാകൃതിയിലുള്ള വീട് എന്ന ആശയം ഇത്തരത്തില്‍ പഴമയില്‍ നിന്ന് കടമെടുത്തതാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

വീടു സ്ഥിതിചെയ്യുന്നതിനായി കുറച്ചു മാത്രം സ്ഥലം ഉപയോഗിച്ചു കൊണ്ട് മേല്‍ത്തട്ട് പോലെയുള്ള മുകള്‍ഭാഗത്ത് കൂടുതല്‍ ഇടം സാധ്യമാക്കും വിധമാണ് വീടിന്റെ ഡിസൈന്‍.

വയനാടന്‍ മലഞ്ചെരുവുകള്‍ക്ക് ഏറ്റവും ഉചിതമാണ് ഡെക്ക് മാതൃക. വീട് ഡെക്ക് മാതൃകയില്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുതിനാല്‍ വീടിനും തറയ്ക്കും ഇടയിലുള്ള സ്ഥലം ആടുമാടുകള്‍ക്കും കോഴികള്‍ക്കുമൊക്കെ കഴിയാനുള്ള തൊഴുത്തായി ഉപയോഗിക്കാം.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

കൂരപോലെ ഏറ്റവും ലളിതമായ ഒരു രൂപമാണിത്. വളരെ ചെലവു കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളാണ് വീടു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. മെയിന്റനന്‍സും കുറവാണ്.

കുറഞ്ഞ അളവിലുള്ള സിമന്റിനും മണലിനും പുറമേ മുള, പുനരുപയോഗിക്കാനാവുന്ന തടി, ഫെറോസിമന്റ്, എം.എസ് പ്ലേറ്റ്, ജി.ഐ പൈപ്പ്, എവറസ്റ്റ് വാള്‍പാനല്‍, എവറസ്റ്റ് ഫ്‌ളോര്‍ ബോര്‍ഡുകള്‍ തുടങ്ങിയ സാമഗ്രികളാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്.

വളരെ ചെലവു കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളാണ് വീടു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

തറയില്‍ നിന്ന് ഉയര്‍ത്തി ക്രമീകരിച്ചിരിക്കുതിനാല്‍ നാലു ഭാഗത്തു നിന്നും വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. മുളയഴികള്‍ കൊണ്ടാണ്‌ ജനലുകള്‍. സിമന്റ് ഒഴികെയുളളവ പണി നടക്കുന്ന സ്ഥലത്ത് നിന്നുതന്നെ സമാഹരിക്കും.

പ്രദേശത്തുള്ള പണിക്കാരെയും കണ്ടെത്തും. ഇതൊരു പ്രോട്ടോ ടൈപ്പ് മാത്രമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

പ്ലാനും മാതൃകയും

പ്ലാനും മാതൃകയും തയ്യാറാക്കിയത് ആര്‍ക്കിടെക്റ്റ് അര്‍ജ്ജുന്‍ രാജന്‍, എഫാക്റ്റ്ട്രീ ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി. ഫോ:9544398298. ഇമെയില്‍:afactree@gmail.com

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.