Project Specifications

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, 3 ബെഡ്‌റൂമുകള്‍ ഇത്രയുമാണ് ഈ വീട്ടിലുള്ളത്. ഇന്റര്‍ലോക്കിങ് ബ്രിക്കുകളാണ് വീടിന്റെ നിര്‍മ്മിതിക്ക് ഉപയോഗിച്ചത്. മേല്‍ക്കൂരയ്ക്ക് കോണ്‍ക്രീറ്റ് ഒഴിവാക്കി, ജി.ഐ. ട്രസ്സ് ചെയ്ത് കോണ്‍ക്രീറ്റിന്റെ ഓടിട്ടിരിക്കുന്നു. ഇവയ്ക്ക് 20 വര്‍ഷം വരെ പരിപാലനം ആവശ്യമായി വരുന്നില്ല. ഫ്‌ളോറിങ്ങിന് 50 രൂപ വിലയുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. എല്‍ ഇ ഡി ലൈറ്റ് ഫിറ്റിങ്ങുകളാണ് ഇന്റീരിയറില്‍ ആകമാനം. ചൂട് കുറയ്ക്കുന്നതിനായി ജിപ്‌സം ബോര്‍ഡിന്റെ ഫാള്‍സ് സീലിങ്ങ് നല്‍കി യിട്ടുണ്ട്. കിച്ചനിലെ ക്യാബിനറ്റുകള്‍ക്കെല്ലാം ഫെറോസിമന്റിന്റെ ഫ്രെയിം വര്‍ക്കില്‍ വാട്ടര്‍ പ്രൂഫ് എം ഡി എഫാണ് കൊടുത്തത്. അകത്തളത്തിലെ ഭിത്തികള്‍ക്കെല്ലാം ജിപ്‌സം പ്ലാസ്റ്ററിങ്ങാണ് കൊടുത്തിട്ടുള്ളത്. ഇതിന് മെറ്റീരിയലും, പണിച്ചെലവും ഉള്‍പ്പെടെ ആകെ ചെലവ് വന്നത് 35,000 രൂപ മാത്രമാണ്. ജനലുകളും വാതിലും സ്ഥലത്തു നിന്നും ലഭ്യമായ തേക്കിന്‍ തടിയില്‍ തീര്‍ത്തിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *