Project Specifications

ചെലവുകുറച്ച് പൊലിമ ഒട്ടും കുറയാതെ തന്നെ, എക്‌സ്റ്റീരിയറും ഇന്റീരിയറും ഒരുക്കിയ ഈ വീടിന് ആകെ ചെലവായത് 30 ലക്ഷം രൂപ മാത്രം.

മലേഷ്യയില്‍ ബിസിനസ്സുകാരനായ ബിജുവിനും കുടുംബത്തിനും വേണ്ടി ആന്റണി ജോസഫാണ് (ഡ്രീം ഡിസൈനേഴ്‌സ്, കൊടുങ്ങല്ലൂര്‍) തൃശൂര്‍ ജില്ലയിലെ ഏറിയാട് ഉള്ള ഈ വീട് ഡിസൈന്‍ ചെയ്തത്. ആറ് സെന്റില്‍, 1852 സ്‌ക്വയര്‍ഫീറ്റിലാണ് കൊളോണിയല്‍- കന്റംപ്രറി ശൈലിയില്‍ ഒരുക്കിയ ഈ ഭവനം.

ആവശ്യത്തിന് ഊന്നല്‍

മുന്‍ഭാഗത്തെ മുറ്റത്തു മാത്രം ഇന്റര്‍ലോക്ക് ബ്രിക്കുകള്‍ പാകിയിരിക്കുന്നു. ബെയ്ജ്- ഐവറി- വൈറ്റ് നിറങ്ങളുടെ സംയോജനം ആണ് എക്‌സ്റ്റീരിയര്‍ നിറയുന്നത്.

റൂഫുകളും , ബോക്‌സ്- ലീനിയര്‍ ഡിസൈനുകളും ചേരുന്ന കൊളോണിയല്‍ – കന്റംപ്രറി ശൈലിയാണ് വീടിന്. ജി.ഐ പൈപ്പിന്റെ അരിക് പണികള്‍ ഫസാഡിലും മതിലിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

വീടിന്റെ പുറംകാഴ്ച ആകര്‍ഷകമാക്കാന്‍ ഡിസൈനില്‍ കൂടുതല്‍ ശ്രദ്ധിച്ചു. എന്നാല്‍ ഇന്റീരിയറില്‍ ആഡംബര ഘടകങ്ങളേക്കാള്‍ ആവശ്യത്തിനാണ് പ്രാധാന്യം നല്‍കിയത്.

ജിപ്‌സത്തിന്റെ സീലിങ് പണികള്‍ ലിവിങ് – ഡൈനിങ് ഏരിയകളില്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു.

ഫാള്‍സ് സീലിങ് ഏരിയകളിലും അല്ലാത്ത ഇടങ്ങളിലും എല്‍.ഇ.ഡി വെളിച്ച സംവിധാനങ്ങള്‍ പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബെയ്ജ് കളര്‍ വിട്രിഫൈഡ് ടൈല്‍ ആണ് എല്ലായിടത്തും ഫ്‌ളോറിങ്ങിന് ഉപയോഗിച്ചത്.

കിച്ചനില്‍ മാത്രം മാറ്റ് ഫിനിഷ് ഫ്‌ളോറിങ് നല്‍കി. ലിവിങ്ങിലെ സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചര്‍ കസ്റ്റമൈസ്ഡ് ആണ്. ലിവിങ്ങിലെ ടി.വി ഏരിയ മറൈന്‍ പ്ലൈവുഡ്- മൈക്ക ലാമിനേറ്റഡ് ഫിനിഷില്‍ ചെയ്തു.

നിഷ് ഏരിയയും ക്രോക്കറി ഷെല്‍ഫും വാഡ്രോബുകളും, കിച്ചന്‍ കബോഡുകളും ഇതേ മെറ്റീരിയലുകള്‍ കൊണ്ട് തന്നെ ചെയ്തു. കിച്ചനോട് ചേര്‍ന്ന് തന്നെ സ്‌റ്റോര്‍ റൂമും , വര്‍ക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.

രണ്ട് ബെഡ്‌റൂമുകള്‍ ഗ്രൗണ്ട് ഫ്‌ളോറിലും, ഒരു ബെഡ്‌റൂം ഒന്നാമത്തെ നിലയിലും ആണുള്ളത്. കിടപ്പുമുറികളില്‍ പ്രത്യേക അലങ്കാര ഘടകങ്ങള്‍ ഒന്നും തന്നെയില്ല. കുട്ടികളുടെ കിടപ്പുമുറിയ്ക്ക് പിങ്ക് തീം നല്‍കിയെന്ന് മാത്രം.

വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് ആണ് എല്ലാ ബെഡ്‌റൂമുകളിലും ഉപയോഗിച്ചത്. എല്ലാം ബെഡ്‌റൂമുകളോടും ചേര്‍ന്ന് ടോയ്‌ലറ്റും ഉണ്ട്. പരമാവധി സ്ഥലങ്ങള്‍ ഉപയുക്തമായിരിക്കണം എന്ന വീട്ടുകാരുടെ ആവശ്യത്തിനാണ് പ്രോജക്റ്റില്‍ മുന്‍തൂക്കം നല്‍കിയതെന്ന് ഡിസൈനര്‍ ആന്റണി പറയുന്നു.

ഫോട്ടോഗ്രാഫി: ഷാനവാസ് മുത്തു,

Leave a Reply

Your email address will not be published. Required fields are marked *