പഞ്ചനക്ഷത്ര സൗകര്യമുള്ള അറ്റ്‌മോസ്ഫിയര്‍ വില്ലകളുമായി പ്രൈംമെറിഡിയന്‍

പദ്ധതികളെല്ലാം സമ്പൂര്‍ണ്ണ വിജയമാക്കിക്കൊണ്ട് അങ്ങേയറ്റം സുതാര്യവും സുസ്ഥിരവും തികച്ചും പ്രൊഫഷണലുമായ സമീപനം വഴി ഗൃഹനിര്‍മ്മാണ മേഖലയില്‍ തരംഗമാകുകയാണ് ‘പ്രൈംമെറിഡിയന്‍’ ബില്‍ഡര്‍ ഗ്രൂപ്പ്.

2005ലാണ്, ആഡംബര വില്ലകളെന്ന സങ്കല്‍പ്പത്തിന് പുതുമാനം നല്‍കിക്കൊണ്ട് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. മാനേജിങ് ഡയറക്ടറായ രവിശങ്കറിന്‍റെ നൂതനമായ കാഴ്ചപ്പാടുകളാണ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഗ്രൂപ്പിനെ പ്രാപ്തമാക്കിയത്.

പ്രമുഖ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ബ്രാന്‍ഡ് അംബാസഡറാക്കി 2015-ല്‍ പ്രൈംമെറിഡിയന്‍ റീബ്രാന്‍ഡ് ചെയ്തിരുന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്ഥാപനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

ALSO READ: പഴയ തറവാട് പോലെ

അങ്ങേയറ്റം ഹരിതാഭവും, ആഡംബരവും സൗഖ്യവും സമഞ്ജസമായി സമന്വയിക്കുന്ന പാര്‍പ്പിട പദ്ധതികളാണ് കൊച്ചി നഗരത്തിനകത്തും പുറത്തുമായി പ്രൈംമെറിഡിയന്‍ രൂപകല്‍പ്പന ചെയ്യുന്നത്.

പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ സുഖലോലുപമായ ആഡംബര ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ് കൊച്ചി പനങ്ങാടുള്ള അറ്റ്‌മോസ്ഫിയര്‍ വില്ലകള്‍.

ലേക്ക്ഷോര്‍ ആശുപത്രിയുടെ പിന്നില്‍ ശ്രീ ശ്രീ രവിശങ്കര്‍ സ്കൂളിന് പിന്‍വശം വിശാലമായ അഞ്ചരയേക്കര്‍ ഭൂമിയിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.

150 മീറ്റര്‍ അകലെയുള്ള കൈതപ്പുഴ കായലിന്‍റെ മനോഹാരിത ആസ്വദിക്കാവുന്നവിധം വാസ്തു ശാസ്ത്ര പ്രകാരം രൂപകല്‍പ്പന ചെയ്യപ്പെട്ട അതിവിശാലമായ 65 ആഡംബരവില്ലകളാണ് ഈ സമുച്ചയത്തില്‍ ഉള്ളത്.

വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും യൂട്ടിലിറ്റി ഏരിയയുമുള്ള ഈ വില്ലകള്‍ക്ക് മൂന്നോ നാലോ കിടപ്പുമുറികള്‍ ഉണ്ടാകും.

YOU MAY LIKE: അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

അധിക തുക ചെലവഴിക്കാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്ക് ഇവയുടെ മുകള്‍നില തങ്ങളുടെ അഭിരുചിക്കൊത്ത് കസ്റ്റമൈസ് ചെയ്തെടുക്കാനാകും.

മഴവെള്ള സംഭരണിയും, കാര്യക്ഷമമായ മാലിന്യ സംസ്ക്കരണ സംവിധാനവും പദ്ധതിയുടെ സവിശേഷതകളാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും സുരക്ഷിതമായ ചുറ്റുമതിലുമുള്ള ഈ പ്രദേശത്തെ പൊതുഇടങ്ങള്‍ സദാസമയം സിസിടിവി നിരീക്ഷണത്തിലായിരിക്കും.

പൊതുഇടങ്ങളിലെല്ലാം ജനറേറ്റര്‍ സൗകര്യവും വില്ലകള്‍ക്കോരോന്നിനും ബ്രോഡ്ബാന്‍ഡ് സൗകര്യവുമുണ്ട്.

YOU MAY LIKE: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

മനോഹരമായ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള ഇടം പ്രത്യേകം കെട്ടി തിരിച്ച നീന്തല്‍ക്കുളം, സുസജ്ജമായ ജിംനേഷ്യം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ കളിസ്ഥലങ്ങള്‍, പാര്‍ട്ടി ഏരിയ, ഇന്‍ഡോര്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ട് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ടിവിടെ.

സര്‍ഗാത്മകവും പുതുമ നിറഞ്ഞതുമായ വീടുകള്‍ നിര്‍മ്മിക്കുക വഴി ഇന്ത്യയിലെ മികച്ച റിയല്‍ എസ്റ്റേറ്റ് സംരംഭമായി മാറുകയെന്നതാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഏവരുടേയും മനം കവരുന്ന അത്യാധുനിക സൗകര്യങ്ങളുള്ള റെയിന്‍വുഡ് പാര്‍പ്പിട സമുച്ചയം കളമശ്ശേരിയില്‍ രാജഗിരി സ്കൂളിനും മെട്രോ സ്റ്റേഷനും സമീപത്തായി പൂര്‍ത്തിയായി വരുന്നു. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇവ സന്ദര്‍ശിക്കാനും സ്വന്തമാക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൈം മെറിഡിയന്‍, എസ്.എല്‍ അവന്യൂ, എന്‍.എച്ച് ബൈപ്പാസ്, മരട് പി.ഒ., കുണ്ടന്നൂര്‍, എറണാകുളം. Email: sales@primemeridian.in. Ph: 9847000020, 9847000030 Web: www.primemeridian.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*