സ്വകാര്യത നല്‍കും വീട്

സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കിയുള്ള ഒരു ഡിസൈനാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പുറംകാഴ്ചയില്‍ വീടിനൊരു സെമി ക്ലാസിക്കല്‍ സ്പര്‍ശം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.

ഗ്രേ, ഓഫ് വൈറ്റ് നിറങ്ങളുടേയും, വുഡന്‍ ബ്രൗണ്‍ നിറത്തിന്റേയും സംയോജനമാണ് കളര്‍സ്‌കീമില്‍. എലിവേഷനില്‍ ക്ലാസിക്കല്‍ ടച്ച് കൊണ്ടുവരുന്നതിനായി തൂണുകള്‍ക്കും മറ്റും മഞ്ഞ നിറത്തി ലുള്ള ടൈല്‍ ക്ലാഡിങ് നല്‍കിയിരിക്കുന്നു.

ഡൈനിങ് ഏരിയയുടെ ഭാഗമായി ചെറിയൊരു പെബിള്‍ കോര്‍ട്ട്‌യാര്‍ഡും സ്‌കൈലൈറ്റും നല്‍കിയിട്ടുണ്ട്. ഭിത്തിയിലെ നിഷുകള്‍ ഷോ കേസിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. ഡൈനിങ്ങിന്റെ ഭാഗമായ വാഷ്‌കൗണ്ടറും ഡിസൈന്‍ മികവുകൊണ്ട് എടുത്തുനില്‍ക്കുന്നു.

YOU MAY LIKE:മായാജാലക ഭംഗി

വളവും തിരിവുമുള്ള സ്റ്റെയര്‍കേസ് വുഡും, എസ്എസും ചേര്‍ത്ത് നിര്‍മ്മിച്ചവയാണ്. ലിവിങ്-ഡൈനിങ് ഏരിയകളിലും കിച്ചനിലുമെല്ലാം സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

വെനീറും, ജിപ്‌സവും ഉപയോഗിച്ചിട്ടുള്ള ഡിസൈനിനൊപ്പം ലൈറ്റിങ് സംവിധാനങ്ങളും കൂടി ഇന്റീരിയര്‍ ഡിസൈനിന് ആധാരമാകുന്നു.

ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം

ലിവിങ്-ഡൈനിങ് സ്‌പേസുകള്‍ക്കും ബെഡ്‌റൂമുകള്‍ക്കുമിടയില്‍ ഒരു ഫോയര്‍ സ്‌പേസിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇത് വീട്ടിലെ സ്ത്രീകളുടെ സൗകര്യം പരിഗണിച്ചാണ്.

ഈ ഫോയറില്‍ നിന്നും രണ്ട് സ്റ്റെപ്പുകളുടെ ഉയരവ്യത്യാസത്തിലാണ് കിടപ്പുമുറികള്‍. വാള്‍പേപ്പറും, ലൈറ്റിങ് സംവിധാനങ്ങളുമാണ് ഡ്രസിങ് ഏരിയയോടും ബാത്‌റൂമുകളോടും കൂടിയ കിടപ്പുമുറികളുടെ പ്രധാനാകര്‍ഷണം.

പരിഗണിച്ചാണ്. ഈ ഫോയറില്‍ നിന്നും രണ്ട് സ്റ്റെപ്പുകളുടെ ഉയരവ്യത്യാസത്തിലാണ് കിടപ്പുമുറികള്‍. വാള്‍പേപ്പറും, ലൈറ്റിങ് സംവിധാനങ്ങളുമാണ് ഡ്രസിങ് ഏരിയയോടും ബാത്‌റൂമുകളോടും കൂടിയ കിടപ്പുമുറികളുടെ പ്രധാനാകര്‍ഷണം.

വുഡന്‍ ബ്രൗണ്‍ നിറത്തിനും തടികൊണ്ടുള്ള അലങ്കാരപ്പണികള്‍ക്കും അകത്തളങ്ങളില്‍ പ്രാധാന്യമുണ്ട്. ഓരോ കിടപ്പുമുറിക്കും ഓരോ കളര്‍തീമും അലങ്കാര സംവിധാനങ്ങളുമാണ്.

അടുക്കള ഐലന്റ് മാതൃകയിലാണ്. അടുക്കളയുടെ മധ്യഭാഗത്ത് തടിയുപയോഗിച്ച് ചെയ്തിട്ടുള്ള ഐലന്റ് ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ കൂടിയാകുന്നു. സമൃദ്ധമായ സ്റ്റോറേജ് സൗകര്യവും വിശാലതയുമാണ് അടുക്കളയെ ശ്രദ്ധേയമാക്കുന്നത്.

രണ്ട് കാറുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്യുവാന്‍ കഴിയുംവിധം രൂപപ്പെടുത്തിയിട്ടുള്ള പോര്‍ച്ചും, വീടിന്റെ എലിവേഷന്റെ കളര്‍സ്‌കീമിനോടു ചേര്‍ന്നു പോകുന്ന വിധത്തിലുള്ള പേവിങ് ടൈലുകളും, ചുറ്റിനുമുള്ള ലാന്‍ഡ്‌സ്‌കേപ്പുമെല്ലാം പുറംമോടി കൂട്ടുന്നു.

ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ മാഗ്സ്റ്ററില്‍ വായിക്കാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.