Last Updated: May 04, 2023
ഫെന്‍ടെക്ക് യുപിവിസി വിന്‍ഡോറുകള്‍ക്ക് ആവശ്യക്കാരേറുന്നു

പതിനാല് വര്‍ഷമായി എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാടിനടുത്ത് വാഴക്കാലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫ്രാക്ടല്‍ വെന്‍ജ്വേഴ്സിന്‍റെ വിന്‍ഡോസ് ബ്രാന്‍ഡാണ് ഫെന്‍ടെക്ക്. ന്യൂഡല്‍ഹി ആസ്ഥാനമാക്കി ഉന്നതനിലവാരം പുലര്‍ത്തുന്നതും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതുമായ യുപിവിസി പ്രൊഫൈല്‍സ് വിപണിയിലെത്തിക്കുന്ന മുന്‍നിര സ്ഥാപനമായ എന്‍ക്രാഫ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കേരളത്തിലെ പാര്‍ട്ണര്‍ കൂടിയാണ് ഇവര്‍. ഈ സ്ഥാപനത്തിന്‍റെ കളമശ്ശേരിയിലെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുക്കുന്ന ഈടുറ്റ സ്ലൈഡിങ് ഡോറുകള്‍ക്കും ജനാലകള്‍ക്കും ദിനംപ്രതി ആവശ്യക്കാരേറുകയാണ്.

പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്തെടുക്കാവുന്ന യുപിവിസി ഫ്രെയിമില്‍ നിര്‍മ്മിക്കുന്നതിനാല്‍ ഈ പുതുതലമുറ ഉത്പ്പന്നം അങ്ങേയറ്റം പ്രകൃതി സൗഹൃദമാണ്. സുരക്ഷ മുന്‍നിര്‍ത്തി മള്‍ട്ടിപോയിന്‍റ് ലോക്കിങ് സിസ്റ്റമാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ വെതര്‍പ്രൂഫ് ആണ്, ഫയര്‍ പ്രൂഫ് ആണ്, ചിതലരിക്കാത്തതും, പുറത്തു നിന്നുള്ള ശബ്ദത്തെ കുറയ്ക്കുന്നതുമാണ്. ഇവ അനായാസം പരിപാലിക്കാവുന്നതുമാണ്. ഇവ അകത്തളത്തിലെ വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യും. കൊതുകുജന്യരോഗങ്ങളും മാലിന്യപ്രശ്നവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊതുകിനേയും മറ്റു ക്ഷുദ്രജീവികളെയും ചെറുക്കാന്‍ സഹായകരമായ ഇന്‍ബില്‍ഡ് ഫ്ളൈസ്ക്രീന്‍ ഡോറുകളും വിന്‍ഡോകളും ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങളുടെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് ഫൈബര്‍ അഥവാ സ്റ്റീല്‍ മെഷ് കൊണ്ട് നിര്‍മ്മിച്ച ഫ്ളൈസ്ക്രീനുകള്‍ ഘടിപ്പിച്ച യുപിവിസി ഡോറുകളും വിന്‍ഡോകളും ഇവര്‍ കസ്റ്റമൈസ്ഡായി നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. അനായാസം തുറന്നടയ്ക്കാവുന്ന യുപിവിസി ഫ്രെയിംഡ് ഫൈബര്‍ഗ്ലാസ് ഫ്ളൈസ്ക്രീനുകളില്‍ പോറലേല്‍ക്കുകയോ തുരുമ്പിക്കുകയോ ഇല്ലെന്നത് ഒരു മേന്മയാണ്.

തങ്ങള്‍ നിര്‍മ്മിക്കുന്ന യുപിവിസി ഡോറുകള്‍ക്കും വിന്‍ഡോകള്‍ക്കും പതിനഞ്ച് കൊല്ലത്തെ പ്രൊഫൈല്‍ റീപ്ലേസ്മെന്‍റ് വാറന്‍റിയും അവയുടെ അക്സസറികള്‍ക്ക് അഞ്ച് കൊല്ലത്തെ റീപ്ലേസ്മെന്‍റ് വാറന്‍റിയും ഫെന്‍ടെക്ക് ഉറപ്പ് നല്‍കുന്നു. ഇവിടുത്തെ പരിചയസമ്പന്നരായ തൊഴിലാളികള്‍ ആവശ്യാനുസാരം കേരളത്തിലെവിടെയും തങ്ങളുടെ ഉത്പ്പന്നങ്ങള്‍ സ്ഥാപിച്ചു നല്‍കാന്‍ സന്നദ്ധരാണ്. ഉന്നതനിലവാരം പുലര്‍ത്തുന്ന ഫെന്‍ടെക്ക് ഉത്പ്പന്നങ്ങള്‍ ഇതിനോടകം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറോളം സൈറ്റുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.

More Details:

www.fentec.in

Contact: +91 9037007300

E-mail: info@fentec.in

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.