Last Updated: August 07, 2024
രാംകോ ഇന്‍ഡസ്ട്രീസിന്‍റെ ഉത്പ്പന്നങ്ങള്‍ക്ക് സ്വീകാര്യതയേറുന്നു

1.25 ബില്യണ്‍ വിറ്റു വരവുള്ള രാംകോ ഗ്രൂപ്പിന്‍റെ ഭാഗമായ രാംകോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മാണ സാമഗ്രികള്‍, കോട്ടന്‍ തുണിത്തരങ്ങള്‍, സര്‍ജിക്കല്‍ കോട്ടന്‍ സോഫ്റ്റ്വെയര്‍, പവര്‍ റൂഫ് എന്നിവയുടെ നിര്‍മ്മാണത്തില്‍ സജീവമാണ്. നിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായ ഉന്നതനിലവാരത്തിലുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. രാംകോ ഹിലക്സ്, രാംകോ ഹിഡന്‍ ബോര്‍ഡുകള്‍, രാംകോ ഹൈസെം ഫൈബര്‍ സിമന്‍റ് ബോര്‍ഡുകള്‍, ടൈലുകള്‍, പ്ലാങ്കുകള്‍, രാംകോ ഗ്രീന്‍ കോര്‍ എന്നിവ രാംകോ ഇന്‍ഡസ്ട്രീസിന്‍റെ ജനപ്രിയ ഉത്പ്പന്ന ങ്ങളില്‍ ചിലതാണ്.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും വളരെ കാര്യക്ഷമവുമാ യ ഫൈബര്‍ സിമന്‍റ് ഷീറ്റുകളുടെ ഇന്ത്യന്‍ ഉത്പാദകരില്‍ പ്രമുഖരാണ് ഈ സ്ഥാപനം. ജപ്പാനിലെ A&A മെറ്റീരിയല്‍സ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച് രാംകോ ഇന്‍ഡസ്ട്രീസ് വിപണിയില്‍ അവതരിപ്പിച്ച അതിനൂതനമായ കാല്‍സ്യം സിലിക്കേറ്റ് ബോര്‍ഡ് ആണ് രാംകോ ഹിലക്സ്. വിവിധോദ്ദേശ്യപരമായി പ്രയോജന പ്പെടുത്താവുന്ന ഈ ഉല്‍പ്പന്നം പ്ലൈവുഡ്, ജിപ്സം, എംഡിഎ ഫ് ബോര്‍ഡുകള്‍, ഇന്ന് വിപണിയില്‍ ലഭ്യമായ പല തരം വുഡ് കോമ്പോസിറ്റ് ബോര്‍ഡുകള്‍ എന്നിവയ്ക്ക് മികച്ച പകരക്കാരന്‍ ആണ്. ചുമരുകള്‍, പാര്‍ട്ടീഷനുകള്‍, സീലിങ്ങുകള്‍ എന്നിങ്ങനെ ഈര്‍പ്പം തട്ടാന്‍ സാധ്യതയില്ലാത്ത ഏത് ഇടങ്ങളും നിര്‍മ്മി ക്കാന്‍ ഇവ ഉപയോഗിക്കാവുന്നതാണ്. ഫാള്‍സ് സീലിങ്ങിനും പാര്‍ട്ടീഷന്‍ യൂണിറ്റുകളും ഇടഭിത്തികളും നിര്‍മ്മിക്കാനും വളരെ അനുയോജ്യമായ രാംകോ ഹിലക്സ് ബോര്‍ഡില്‍ തീയോ പൂപ്പലോ പിടിക്കുകയോ ചിതലരിക്കുകയോ ഇല്ല.

രാംകോ സ്മാര്‍ട്ട് ബില്‍ഡ് സൊല്യൂഷനുകളിലൂടെ പ്രകൃതിസൗഹൃ ദമായ ഡ്രൈ കണ്‍സ്ട്രക്ഷന്‍ രംഗത്ത് പൂര്‍ണ്ണ തോതിലുള്ള ഡിസൈന്‍, മെറ്റീരിയല്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കു കയും പ്രോജക്റ്റ് എക്സിക്യൂഷനും, സൈറ്റിലെ നിലവാര പരിശോധന യും വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിനെ നൊപ്പം താല്പര്യമുള്ളവര്‍ക്ക് ഡ്രൈ കണ്‍സ്ട്രക്ഷനില്‍ മികച്ച പരിശീലനവും ഈ സ്ഥാപനം നല്‍കി വരുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

രാംകോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്,

Tel : + 91 44 4298 3109,

Mob : + 91 782 588 1797,

Website : www.ramcohilux.com

E-mail : info@ril.co.in

Documented by : Designer Publications

Newsletter

Subscribe our latest news/publications.

www.designerpublications.com
Ramco Hylux

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.