Last Updated: September 25, 2024
ഇത് ദേശ് കി മിട്ടി ഇന്ത്യന്‍ നിര്‍മ്മിത സെറാമിക് ഓടുകളുമായി ലാമിറ്റ് റൂഫ് ടെക്

സെറാമിക് റൂഫിങ് ടൈല്‍സ് വിപണിയില്‍ പുതിയ ട്രെന്‍ഡു കള്‍ അവതരിപ്പിച്ചു തുടങ്ങിയ ബ്രാൻഡ് ലാമിറ്റാണ്. ചൈനീസ് ഇറക്കുമതി ഓടുകള്‍ കേരളത്തില്‍ അവതരിപ്പിക്കുകയും അതിലെ വിവിധങ്ങളായ ഡിസൈനുകളും മോഡലുകളും സൗത്ത് ഇന്ത്യയിലുടനീളം ലഭ്യമാക്കുകയും ചെയ്തത് ലാമിറ്റിലൂടെയാ ണ്. ഊര്‍ജ്ജസ്വലരായ സെയില്‍സ് ടീം ഡയറക്റ്റ് മാര്‍ക്കറ്റിങ്ങിലൂ ടെ ഈ വിപണി വളര്‍ത്തിയെടുത്തു. യൂറോപ്യന്‍, ലാറ്റിനമേരിക്ക ന്‍ ഓടുകളും ഇടക്കാലത്ത് ലാമിറ്റിലൂടെ ലഭ്യമായിരുന്നു.

ലാമിറ്റിന്‍റെ ഏറ്റവും പുതിയ പ്രോഡക്റ്റുകള്‍ ഇന്ത്യന്‍ നിര്‍മ്മിത സെറാമിക് ഓടുകളാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്ത രമൊരു ഉദ്യമം തുടങ്ങുന്നത്. നിരവധി ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത ഓടുകള്‍ ലോഞ്ച് ചെയ്തത്.

നിര്‍മ്മിതിയിലെ ഫിനിഷിങ്, നിറങ്ങളിലെ വൈവിധ്യം, ക്വാളിറ്റി, നിര്‍മ്മാണ പ്രക്രിയയിലെ കൃത്യത തുടങ്ങി നിരവധി സവിശേഷ തകള്‍ ലാമിറ്റ് റൂഫ് ടൈലുകള്‍ക്കുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നങ്ങളോ മറ്റു തടസ്സങ്ങളോ ഇതിന്‍റെ ലഭ്യതയെ ബാധി ക്കുന്നില്ല എന്നത് തന്നെയാണ് ഒരു കസ്റ്റമറെ സംന്ധിച്ചിടേ ത്താളം ഏറ്റവും വലിയ കാര്യം. നിര്‍മ്മാണ ജോലിക്കിടയില്‍ ഓടിനായി കാത്തിരുന്ന് പ്രവൃത്തികള്‍ മുടങ്ങേണ്ടതില്ല എന്നത് ആശ്വാസകരമായിരിക്കും.

കേരളത്തിലെ പതിനാലു ജില്ലകളിലും സൗത്ത് ഇന്ത്യന്‍ സംസ്ഥാന ങ്ങളിലും സൂപ്പര്‍സ്റ്റോക്കിസ്റ്റുകള്‍ ഉള്ളതിനാല്‍ ലാമിറ്റ് റൂഫ് ടൈലുകള്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കളിലേക്കെ ത്തിക്കാന്‍ ആവുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ ഏതു ഭാഗത്തും ഓടുകള്‍ ലഭ്യമാക്കുന്നതിനും ലാമിറ്റ് തയ്യാറാണ്.

നിലവില്‍ ലഭ്യമായ നിറങ്ങള്‍ക്കും ആകൃതിക്കും പുറമെ ലോകോ ത്തര ബ്രാൻഡ്ഡുകളെ വെല്ലുന്ന വൈവിധ്യങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഇവര്‍.

മികച്ച സ്വീകാര്യതയാണ് ഈ പ്രോഡക്റ്റിനു ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്, അതുകൊണ്ടു തന്നെ, ഇനിയുള്ള കാലത്ത് ഇന്ത്യന്‍ മണ്ണില്‍ നിര്‍മിച്ച ഓടുകള്‍ ഇന്ത്യയുടെ ആകാശക്കാഴ്ച ക്ക് കൂടുതല്‍ ചന്തം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ലാമിറ്റ് റൂഫിങ് ടൈല്‍സ്,

Tel : + 91 85940 00111,

Website : www.lamitroof.com

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Lamit Roofing

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.