Last Updated: September 26, 2024
നിരവധി പുരസ്കാരങ്ങള്‍ നേടിയ MCI യുടെ ബാംഗ്ലൂരിലെ എക്സ്പീരിയന്‍സ് സെന്‍റര്‍ മാർബിൾ ആഢംരത്തിന്‍റെ ആഴമറിഞ്ഞുള്ള അനുഭവം അവതരിപ്പിക്കുന്നു

മാർബിൾ അല്ലെങ്കില്‍ മറ്റ് പ്രകൃതിദത്ത കല്ലുകള്‍ നിങ്ങളുടെ വീ ടിനായി തെരഞ്ഞെടുക്കുന്നത് വെറുമൊരു തീരുമാനമല്ല. മറിച്ച്, അത് ഒരു യാത്ര തന്നെയാണ്. ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍ അല്ലെങ്കില്‍ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുമായുള്ള ചര്‍ച്ചകളും എണ്ണിയാല്‍ ഒടുങ്ങാത്ത ഓണ്‍ലൈന്‍, ഇന്‍-സ്റ്റോറുകളിലൂടെ യുള്ള കയറിയിറങ്ങലുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ യാത്ര. എത്രത്തോളം ആഴത്തിലുള്ളതാണ് ഈ യാത്ര എന്ന് പലപ്പോഴും നമുക്ക് തോന്നും. കാരണം അനന്തമായ സാധ്യതകള്‍ മുന്നില്‍ നിരന്നുകിടക്കുമ്പോള്‍ നിങ്ങളുടെ ഇടങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കല്ല് ഏതാണെന്ന് ഭാവനയില്‍ സങ്കല്‍പ്പിച്ചെ ടുക്കുക തീര്‍ത്തും പ്രയാസമാണ്. നിരനിരയായി അടുക്കിവ ച്ചിരിക്കുന്ന കല്ലുകളിലൂടെ വെറുതെ കണ്ണോടിച്ചതു കൊണ്ടു മാത്രം ഏതാണ് ഏറ്റവും അനുയോജ്യമായത് എന്ന് വിഭാവനം ചെയ്യാനാകില്ല എന്നത് വളരെ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കാര്യ മാണ്.

എന്നാല്‍ ബാംഗ്ലൂരിലെ മാർബിൾ സെന്‍റര്‍ ഇന്‍റര്‍നാഷണലിന്‍റെ (MCI) എക്സ്പീരിയന്‍സ് സെന്‍റര്‍ (EC) ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു സ്ഥാപനമാണ്. വിവരങ്ങള്‍ അറിഞ്ഞുകൊ ണ്ടുള്ള ഒരു തീരുമാനം എടുത്ത് നിങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മാർബിൾ ഏതാണെ ന്ന് കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും മാത്രമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അനുഭവ ഇടമാ ണ് ഈ ഷോറൂം. സിങ്കപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന WOW ആര്‍ക്കിടെക്റ്റ്സുമായി സഹകരിച്ചു കൊണ്ട് രൂപം നല്‍ കിയിട്ടുള്ള EC യില്‍ 10 യഥാര്‍ത്ഥ ജീവിത അനുഭവ മേഖലകളും 81 അനുപമ സ്റ്റോണ്‍ വിന്യസിക്കലുകളും ഒരുക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത പ്രകൃതിദത്ത സ്റ്റോണുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിര ഒരുക്കിയിട്ടുള്ള ഇവിടെ 600-ല്‍പരം വ്യത്യസ്ത തരത്തിലുള്ള സ്റ്റോണുകള്‍ 42-ല്‍ പരം രാജ്യങ്ങ ളില്‍ നിന്നായി കൊണ്ടു വന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കാലങ്ങളോളം നിലനില്‍ക്കുന്നതും ഗുണനിലവാരം വിളിച്ചോ തുന്നതും ആരേയും ആകര്‍ഷിക്കുന്നതുമായ ഗ്ലാസിന്‍റേയും ട്രാവര്‍ട്ടൈനിന്‍റേയും മുഖപ്പാണ് സന്ദര്‍ശകരെ സ്റ്റോറിലേക്ക് സ്വാഗതം ചെയ്യുന്നത്. രൂപഭംഗിയില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാതെ എക്സ്റ്റീരിയറില്‍ സ്റ്റോണുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ഇത് എടുത്തുകാട്ടുന്നു. അകേ ത്തക്ക് കടന്നാല്‍ സ്റ്റാറ്റ്വാറിയോ മാർബിളില്‍ മുങ്ങി നില്‍ക്കുന്ന റിസപ്ഷന്‍ ഏരിയ കാണാം. സങ്കീര്‍ണ്ണവും ഒഴുക്കുള്ളതും നെയ്തെടുത്ത വണ്ണം തുടര്‍ച്ചയുള്ളതുമായ കണ്ണാടി പാറ്റേണുകളു ടെ ക്യാന്‍വാസ് തന്നെ എങ്ങനെ സൃഷ്ടിക്കുന്നു എന്ന് കാട്ടി തരുന്നു ഇത്. കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന തൂ ക്കുപാലം പോലുള്ള ഏണിപ്പടികള്‍ പതിവായി ഉപയോഗിക്കുന്ന ഒരു ഇടം പോലും എങ്ങനെ ഒരു പ്രദര്‍ശന വസ്തു ആക്കി മാറ്റാമെന്ന് കാട്ടി തരുന്നു. അതേസമയം തന്നെ നീല വെള്ളാരം കല്ല് കൊണ്ട് മനോഹരമാക്കിയിരിക്കുന്ന റിസപ്ഷന്‍ ഡെസ്ക് ഇന്‍റീരിയര്‍ ഡെക്കറേഷന്‍റെ അനന്തമായ സാധ്യതകളെയും എടു ത്തു കാട്ടുന്നു.

ലളിത കലകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ കിടപ്പുമുറിയെ എങ്ങനെ അനായാസം ഏവരേയും അതിശയിപ്പിക്കുന്ന ഒരു മാസ്റ്റര്‍പീസാക്കി മാറ്റാമെന്ന് അനുഭവിച്ചറിയാന്‍ അവസരമൊരു ക്കുന്നതാണ് അസൂറോ ഗ്രിസ് ബുക്ക്-മാച്ച്ഡ് ബെഡ് ബാക്ക്സ് പ്ലാഷ്. ഗ്യാലറിയിലേക്ക് നീളുന്ന, അതിഗംഭീരമായ, ഉയര്‍ന്നു നില്‍ക്കുന്ന പല തട്ടുകളായുള്ള സ്റ്റാറ്റ്വാറിയോ മാർബിൾ പോര്‍ ട്ടലാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു ഒനിക്സ് ലൈറ്റ് പെന്‍റന്‍റ് ഷാന്‍ഡ്ലിയര്‍, കരാറ മാർബിളില്‍ കൊത്തിയെടുത്ത ബാത് ടബ്ബ് എന്നിവയെല്ലാം തന്നെ നമ്മള്‍ ദിവസേന ഉപയോഗി ക്കുന്ന ഇടങ്ങളെ അത്യാഢംരമായ കലാരൂപങ്ങളാക്കി ഉയര്‍ ത്തുവാനുള്ള മാർബിളിന്‍റെ സമാനതകളില്ലാത്ത കഴിവിന് അടിവ രയിടുന്നു. പരമ്പരാഗതമല്ലാത്ത സ്കൈ ലൈറ്റുകള്‍, പകല്‍ നേരം സ്വാഭാവിക വെളിച്ചം പരമാവധിയാക്കുന്ന പൂര്‍ണ്ണമായും ഗ്ലാസില്‍ നിര്‍മ്മിച്ച അപ്പര്‍ച്ചറുകള്‍ തുടങ്ങിയ സ്ട്രക്ചറല്‍ നവീ നതകള്‍ MCI എക്സ്പീരിയന്‍സ് സെന്‍റര്‍ പ്രദര്‍ശിപ്പിക്കുന്നു. തീരുമാനം എടുക്കുന്നതിനു മുന്‍പായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീ തിയില്‍ വിഭാവനം ചെയ്യാനുള്ള ഒരു വിആര്‍ സോണും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഉണ്ടാകുന്ന രാജ്യത്ത് തന്നെ വെട്ടിയെടുത്ത് പ്രോസസ്സ് ചെയ്ത് ഫിനിഷ് ചെയ്തിരിക്കുന്ന പൂര്‍ണമായും ഇറക്കുമതി ചെയ്ത സ്ലാബുകൾ മാത്രം സ്റ്റോക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്ന രാജ്യത്തെ ഏക സംവിധാനമാണ് MCI എക്സ്പീരിയന്‍സ് സെന്‍റര്‍. പ്രദര്‍ശിപ്പിക്കുകയും വില്‍ക്കാനായി ഒരുക്കുകയും ചെയ്തിരിക്കുന്ന ഓരോ സ്ലാബിൻ്റേയും നിലവാരം സംന്ധിച്ച് വ്യക്തതയും സുതാര്യതയും വാഗ്ദാനം ചെയ്യുന്ന തീര്‍ത്തും വ്യത്യസ്തമായ ഇടമാണ് ഇത്. പരമ്പരാഗത ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തമായി ഉന്നത നിലവാരമുള്ള പ്രകൃതിദത്ത കല്ലു കളുടെ വിശാലമായ ശ്രേണികള്‍ കണ്ടു മനസ്സിലാക്കി ആത്മവി ശ്വാസത്തോടെ ഇഷ്ടമുള്ള സ്ലാബുകൾ തെരഞ്ഞെടുക്കുവാന്‍ അവസരം നല്‍കുന്നു ഈ അനുപമമായ സ്ഥാപനം. നിങ്ങളുടെ സംശയങ്ങള്‍ എല്ലാം പരിഹരിക്കുന്നതിന് ആവശ്യമായ വിദഗ് ധോപദേശവും കണ്‍സള്‍ട്ടേഷനും ഇവിടെ ലഭ്യമാണ്. ഇന്ത്യയില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഉള്ളവര്‍ക്ക് മാർബിൾ തെരഞ്ഞെടുക്കുന്ന പ്രക്രിയയെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു അനുഭ വമാക്കി ഉയര്‍ത്തുന്ന MCI എക്സ്പീരിയന്‍സ് സെന്‍റര്‍ നിങ്ങ ളുടെ സ്വപ്നഭവനത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് യാഥാര്‍ത്ഥ്യമാക്ക ുന്നതിനുള്ള ഒരു നിര്‍ണ്ണായക ചുവടുവയ്പ്പായി ഇതിനെ മാറ്റുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

MCl മാർബിൾ സെൻ്റർ,

Tel : +91 9880 144544,

Website : www.marblecentre.in

Documented by : Designer Publications .

Newsletter

Subscribe our latest news/publications.

www.designerpublications.com
Lamit Roofing

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.